ആലപ്പുഴ: സോഷ്യൽ മീഡിയയുടെ ഹോട്ട് സബ്ജക്റ്റാണ് പ്രശസ്ത പാരമ്പര്യ നാട്ടുവൈദ്യൻ മോഹനൻ വൈദ്യർ. മരുന്നു ലോബിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് പതിവാക്കിയ അദ്ദേഹത്തെ അനുകൂലിക്കുന്നവരു എതിർക്കുന്നവരുമായി രണ്ട് വിഭാഗം ശക്തമായി രംഗത്തുണ്ട്. എന്നാൽ, പലപ്പോഴും ഇംഗ്ലീഷ് മരുന്നുകളെ ശക്തമായി എതിർക്കുന്ന വ്യക്തിയെന്ന നിലയിൽ നിരവധി വിമർശനം അദ്ദേഹം കേൾക്കുന്നുമുണ്ട്. എന്തായാലും മോഹനൻ വൈദ്യർക്കെതിരെ പരാതി വ്യാപകമായതോടെ ആരോഗ്യ വകുപ്പ് അധികൃതർ വൈദ്യർ ചികിത്സ നിർത്തണം എന്ന നിർദ്ദേശം ആരോഗ്യ വകുപ്പ് നൽകി. ഇത് പ്രകാരം ആരോഗ്യ വകുപ്പ് അധികൃതർ നോട്ടീല് നൽകുകയും ചികിത്സ നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ പ്രതികാര നടപടിയാണെന്ന് ആരോപിച്ചി വൈദ്യർ രംഗത്തെത്തി.

ചികിത്സ നിർത്തുന്നു എന്ന കാര്യം അദ്ദേഹം ഫേസ്‌ബുക്കിലൂടെ പറയുകയാണ്. തന്നോട് ചികിത്സ നിർത്തിവെയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണെന്നും സർക്കാർ ഉത്തരവ് ലഭിക്കുംവരെ ഇനി ചികിത്സിക്കില്ലെന്നുമാണ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിൽ മോഹനൻ വൈദ്യർ പറയുന്നത്. ശബ്ദമിടറിയും ആകെ പരവശാനായുമൊക്കെയാണ് വീഡിയോയിൽ മോഹനൻ പ്രത്യക്ഷപ്പെട്ടത്. തന്റെ ചികിത്സ നിർത്തിവെയ്ക്കാൻ ഡി.എം.ഒയുടെയും എസ്‌പിയുടെയും നിർദ്ദേശമുണ്ടെന്നും തന്നോട് ആശുപത്രിയിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നുമാണ് പറയുന്നത്. ഇവിടെ ഇരിക്കാൻ പാടില്ലെന്നും പറഞ്ഞ് തന്നോട് ആശുപത്രിയുടെ ഗേറ്റിനു പുറത്തുപോകാൻ പറഞ്ഞെന്നും ജനങ്ങൾക്കിനി ആവശ്യമുണ്ടെങ്കിൽ സർക്കാർ ഉത്തരവോടുകൂടി മാത്രമേ താനിനി ചികിത്സിക്കൂ എന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

'ഇന്ന് രാവിലെ ഡി.എം.ഒയുടെ നിർദ്ദേശ പ്രകാരവും എസ്‌പിയുടെ നിർദ്ദേശപ്രകാരവും ഔദ്യോഗികമായി മോഹനൻ വൈദ്യൻ ഈ ആശുപത്രിയിൽ വരാൻ പാടില്ല എന്നും ഡോക്ടർമാർ ചികിത്സിക്കുന്നിടത്ത് വൈദ്യർക്ക് ഇരിക്കാൻ അവകാശമില്ല. ഡോക്ടർ നോക്കിക്കോട്ടെ. അവരാണ് ഈ ആശുപത്രി ഓടിക്കുന്നത്. ഒരു സിദ്ധ വൈദ്യ ഡോക്ടറും ഒരു ആയുർവേദ ഡോക്ടറും ഇവിടെയിരിപ്പുണ്ട്. അവരെന്നെ അഡൈ്വസിന് വിളിച്ചതാണ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാൻ. താൻ ഇവിടെ ഇരിക്കാൻ പാടില്ല ഗേറ്റിനു വെളിയിൽ പോകാൻ പറഞ്ഞു. അതുകൊണ്ട് എന്നെ ഇവിടെനിന്നും പുറത്താക്കി.

ഇത് 26ാം തിയ്യതിയത്തെ സമരത്തിന്റെ ഒരു റിഹേഴ്സലായാണ് ഞാൻ ഇതിനെ കാണുന്നത്. അങ്ങനെ ഇന്നുമുതൽ ഔദ്യോഗികമായി മോഹനൻ വൈദ്യൻ ചികിത്സ നിർത്തിയിരിക്കുന്നു. ഗവൺമെന്റിന്റെ നിയമം നടക്കട്ടെ. ബാക്കിയെന്തെങ്കിലും ജനങ്ങൾക്കിനി ആവശ്യമുണ്ടെങ്കിൽ ഗവൺമെന്റിന്റെ ഉത്തരവോടുകൂടി മാത്രമേ ഇനി ഞാൻ ചികിത്സിക്കൂ. അത് എന്താ വേണ്ടതെന്ന് തീരുമാനിക്കും. ഈ ആശുപത്രിയിൽ കിടന്ന പത്തുനാൽപ്പതോളം രോഗികളുണ്ട്, അവരേയും നിർത്തിവെച്ചിരിക്കുന്നു. ഇനി അടുത്തയാഴ്ച കൊയിലാണ്ടിയിലും ഞാൻ , ഇനി അങ്ങോട്ടും പോകാൻ പാടില്ല. അവരെന്നെ ഇറക്കി വിടുന്നതിനു മുമ്പ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു. ഈ വാർത്ത എല്ലാ പൊതുജനങ്ങളേയും രോഗികളേയും അറിയിക്കുന്നു.

സർക്കാർ ഉത്തരവോടുകൂടി മാത്രമേ ഇനി ചികിത്സിക്കൂ. ഇനി അടുത്തയാഴ്ച കൊയിലാണ്ടിയിലുള്ളതും ഞാൻ, ഇനി അങ്ങോട്ടും പോകാൻ പറ്റില്ല. ' മോഹനൻ വൈദ്യർ പറയുന്നു. വൈദ്യരുടെ ചികിൽസരീതി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും, ഹാനീകരമാണെന്നും ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവകുപ്പ് അധികൃതർ നോട്ടീസ് നൽകിയിരിക്കുന്നത്. വൈദ്യരുടെ ഉടമസ്ഥതയിലുള്ള കായംകുളത്തെ നാട്ടുവൈദ്യശാലയിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തി നോട്ടീസ് നൽകിയിരിക്കുന്നത്.

ആരോഗ്യരംഗത്തെ തട്ടിപ്പുകൾ തുറന്നുകാട്ടുകയും കീടനാശിനി പ്രയോഗത്തിനെതിരേ ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തിരുന്നു. മെഡിക്കൽ കമ്പനികൾക്കും ഇല്ലാത്ത മരുന്ന് നൽകി രോഗിയെ പിഴിയുന്ന ഡോക്ടർമാർക്കും ആശുപത്രി നടത്തിപ്പുകാർക്കുമെതിരേ മോഹനൻ വൈദ്യർ വ്യാപകമായി രീതിയിൽ പ്രചാരണമാണു നടത്തിയിരുന്നത്. എന്നാൽ, പ്രകൃതി ചികിത്സയുടെ പേരിൽ മോഹൻ വൈദ്യർ നടത്തുന്നത് തട്ടിപ്പാണെന്നാണ് മറുപക്ഷത്തിന്റെ ആരോപണം.

വീട്ടിൽ ചികിത്സയ്ക്കെത്തുന്നവരെ തടഞ്ഞുവയ്ക്കുകയും കുടുംബാംഗങ്ങളെ അടക്കം ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ചികിത്സാരംഗം വിടാനും മോഹനൻ വൈദ്യർ ഒരുവേള തീരുമാനിച്ചിരുന്നു. കേരളം എങ്ങിനെയാണ് രോഗികളുടെ നാടാവുന്നത് എന്ന് മാർക്കറ്റിൽ കിട്ടുന്ന വിഷം നിറച്ച പച്ചക്കറികളും, ഭക്ഷണ സാധനങ്ങളും കാണിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിക്കുന്നുണ്ട്. നിത്യജീവിതത്തിൽ ഉപയോഗിച്ച് കൊണ്ടിരുന്ന അലുമിനിയം പാത്രങ്ങളെ കുറിച്ചും മറ്റു സോപ്പ്, പേസ്റ്റ്, ഓയിൽ, കുട്ടികൾക്ക് നാം ഉപയോഗിക്കുന്ന വസ്തുക്കൾ, സൗന്ദര്യവസ്തുക്കൾ തുടങ്ങിയ പലതിന്റെയും ഫോർമുലയും അതുകൊണ്ടുണ്ടാവുന്ന ദോഷഫലങ്ങളും പല വിധ മാധ്യമങ്ങളിൽ കൂടെ അദ്ദേഹം കേരളിയ സമൂഹത്തിന് മുന്നിൽ വരച്ചുകാട്ടിയിട്ടുണ്ട്. ഇതിനുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെ നടക്കുന്നതെന്നാണ് മോഹൻ വൈദ്യർ പറയുന്നത്.