ചിത്രീകരണം പുരോഗമിക്കുന്ന ലാൽജോസ് ചിത്രം വെളിപാടിന്റെ പുസ്തകം മലയാള സിനിമാ ലോകവും ആരാധകരും ഏറെ ആകാംക്ഷയോടാ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രം വ്യത്യസ്ഥതകൾ നിറഞ്ഞതായിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. മോഹൻലാലിന്റെ ചിത്രത്തിലെ ലുക്കും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

അതിനിടയിലാണ് സംവിധായകൻ കട്ട് പറഞ്ഞിട്ടും അതിൽ നിന്ന് വിട്ടുമാറാതെ പൊട്ടിക്കരയുന്ന മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഇപ്പോഴാതി ഗാനരംഗത്തിന്റെ ചിത്രീകരണ വീഡിയോയും സോഷ്യൽമീഡിയ വഴി പ്രചരിക്കുകയാണ്

സിനിമയിൽ ഗാനത്തിനൊപ്പം ഡാൻസ് കളിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകർ ഡാൻസിന്റെ കാര്യം പുറത്തു വിട്ടിട്ടില്ല.ഷാൻ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. അങ്കമാലി ഡയറീസ് ഫേം അന്നയാണ് നായിക.