- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തുവർഷത്തിനു ശേഷം മൂകാംബിക ക്ഷേത്ര ദർശനം നടത്തി മോഹൻലാൽ; കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽ നിന്ന് എത്തിയ താരത്തിനെ സ്വീകരിച്ച് ക്ഷേത്രം ഭാരവാഹികൾ
മംഗളൂരു: 10 വർഷം എന്ന വലിയ ഇടവേളക്ക് ശേഷം മോഹൻലാൽ കൊല്ലൂർ മൂകാംബികക്ഷേത്രത്തിൽ ദർശനം നടത്തി. ചൊവ്വാഴ്ച രാവിലെ രാവിലെ 6.30 നായിരുന്നു താരം ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരുന്നത്. ഇത്തിക്കരപ്പക്കിയായി എത്തുന്ന കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിൽ നിന്നാണ് ക്ഷേത്ര ദർശനത്തിന് എത്തിയിരുന്നത്. കുടുംബപൂജയും സങ്കല്പപൂജയും നടത്തിയാണ് മോഹൻലാൽ 7.30 ഓടെ മടങ്ങിയത്. മൂകാംബികയിലെത്തിയ താരത്തെ ക്ഷേത്ര ഭരണസമിതിയംഗം പി.വി.അഭിലാഷ്, എക്സിക്യുട്ടീവ് ഓഫീസർ ജനാർദനൻ, മേൽശാന്തി നരസിംഹ അഡിഗ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. കർണാടകയിലെ വീരഭദ്രക്ഷേത്രത്തിലും ദർശനം നടത്തിയാണ് മോഹൻലാൽ മടങ്ങിയത്.
മംഗളൂരു: 10 വർഷം എന്ന വലിയ ഇടവേളക്ക് ശേഷം മോഹൻലാൽ കൊല്ലൂർ മൂകാംബികക്ഷേത്രത്തിൽ ദർശനം നടത്തി. ചൊവ്വാഴ്ച രാവിലെ രാവിലെ 6.30 നായിരുന്നു താരം ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരുന്നത്.
ഇത്തിക്കരപ്പക്കിയായി എത്തുന്ന കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിൽ നിന്നാണ് ക്ഷേത്ര ദർശനത്തിന് എത്തിയിരുന്നത്. കുടുംബപൂജയും സങ്കല്പപൂജയും നടത്തിയാണ് മോഹൻലാൽ 7.30 ഓടെ മടങ്ങിയത്.
മൂകാംബികയിലെത്തിയ താരത്തെ ക്ഷേത്ര ഭരണസമിതിയംഗം പി.വി.അഭിലാഷ്, എക്സിക്യുട്ടീവ് ഓഫീസർ ജനാർദനൻ, മേൽശാന്തി നരസിംഹ അഡിഗ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
കർണാടകയിലെ വീരഭദ്രക്ഷേത്രത്തിലും ദർശനം നടത്തിയാണ് മോഹൻലാൽ മടങ്ങിയത്.
Next Story



