- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയലിസ്റ്റിക്കായ മനോഹരമായി നെയ്‌തെടുത്ത പ്രണയകഥയാണ് മായാനദി; 75-ാം ദിവസം പിന്നിടുന്ന മായാനദി പോലുള്ള മികച്ച ഒരു ചിത്രം നിർമ്മിച്ച മുഴുവൻ അണിയറ പ്രവർത്തകർക്കും ആശംസ നേരുന്നു; മായനദിക്ക് അഭിനന്ദനവുമായി മോഹൻലാൽ
കൊച്ചി: ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ടോവിനോ തോമസ് നായകനായ ചിത്രമായിരുന്നു മായാനദി. ക്രിസ്മസ് റിലീസായ ചിത്രം വലിയ ഡീഗ്രേഡിങിന് വിധേയമായിരുന്നു. തുടർന്ന് പ്രേക്ഷകർ ഏറ്റെടുത്തതോടെ ചിത്രം വലിയ വിജയത്തിലേക്ക് കടക്കുകയായിരുന്നു. ഇപ്പോൾ 75ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ചിത്രത്തെ അഭിനന്ദിച്ച് മോഹൻലാൽ എത്തിയിരിക്കുകയാണ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഞാൻ മായാനദി കണ്ടതെന്നും റിയലിസ്റ്റിക്കായ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും ചേർത്ത് വളരെ മനോഹരമായി നെയ്‌തെടുത്ത പ്രണയകഥയാണ് മായാനദിയെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്‌ബുക്ക് വഴിയായിരുന്നു താരത്തിന്റെ പ്രതികരണം. ഇതോടെ മോഹൻലാലിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞ് ടോവിനോയും പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു. മോഹൻലാലിന്റെ ഫേസ്‌ബുക്കിലെ കുറിപ്പ് ഇങ്ങനെ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഞാൻ മായാനദി കണ്ടത്. റിയലിസ്റ്റിക്കായ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും ചേർത്ത് വളരെ മനോഹരമായി നെയ്‌തെടുത്ത പ്രണയകഥയാണ് മായാനദി. സൗന്ദര്യാത്മക ചിത്രത്തിന്റെ ആവിഷ്‌കാരം എനിക്ക് ഏറെ ഇഷ്ടമായി വെള്ളിത്ത
കൊച്ചി: ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ടോവിനോ തോമസ് നായകനായ ചിത്രമായിരുന്നു മായാനദി. ക്രിസ്മസ് റിലീസായ ചിത്രം വലിയ ഡീഗ്രേഡിങിന് വിധേയമായിരുന്നു. തുടർന്ന് പ്രേക്ഷകർ ഏറ്റെടുത്തതോടെ ചിത്രം വലിയ വിജയത്തിലേക്ക് കടക്കുകയായിരുന്നു.
ഇപ്പോൾ 75ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ചിത്രത്തെ അഭിനന്ദിച്ച് മോഹൻലാൽ എത്തിയിരിക്കുകയാണ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഞാൻ മായാനദി കണ്ടതെന്നും റിയലിസ്റ്റിക്കായ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും ചേർത്ത് വളരെ മനോഹരമായി നെയ്‌തെടുത്ത പ്രണയകഥയാണ് മായാനദിയെന്ന് മോഹൻലാൽ പറഞ്ഞു.
ഫേസ്‌ബുക്ക് വഴിയായിരുന്നു താരത്തിന്റെ പ്രതികരണം. ഇതോടെ മോഹൻലാലിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞ് ടോവിനോയും പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു.
മോഹൻലാലിന്റെ ഫേസ്‌ബുക്കിലെ കുറിപ്പ് ഇങ്ങനെ
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഞാൻ മായാനദി കണ്ടത്. റിയലിസ്റ്റിക്കായ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും ചേർത്ത് വളരെ മനോഹരമായി നെയ്‌തെടുത്ത പ്രണയകഥയാണ് മായാനദി. സൗന്ദര്യാത്മക ചിത്രത്തിന്റെ ആവിഷ്‌കാരം എനിക്ക് ഏറെ ഇഷ്ടമായി വെള്ളിത്തിരയിൽ 75 ദിവസം പിന്നിടുന്ന മായാനദി പോലുള്ള മികച്ച ഒരു ചിത്രം നിർമ്മിച്ച മുഴുവൻ അണിയറ പ്രവർത്തകർക്കും ആശംസ നേരുന്നു.