- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാൽ സാർ 200 ദിവസം അഭിനയിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്തിട്ടും പ്രതിഫലം കൈപ്പറ്റിയത് സിനിമ വിജയിച്ചു എന്നുറപ്പായ ശേഷം മാത്രം; പുലിമുരുകനിലെ മോഹൻലാലിന്റെ പ്രതിഫലേച്ഛയില്ലാത്ത ഇടപെടലിനെ വാഴ്ത്തി ടോമിച്ചൻ മുളകുപാടം; ദിലീപിന്റെ സിനിമയായതിനാൽ രാമലീല എടുക്കാൻ തിയറ്റർ ഉടമകൾ വിഷമിച്ചതിനെ കുറിച്ച് പറഞ്ഞപ്പോൾ നിർമ്മാതാവിന്റെ കണ്ഠമിടറി
മലയാളം കണ്ട ഏറ്റവും വലിയ ആക്ഷൻ ത്രില്ലറുകളിൽ ഒന്നാണ് പുലിമുരുകൻ. ഈ സിനിമയിൽ മോഹൻലാൽ ചെയ്ത മുരുകൻ എന്ന കഥാപാത്രം അത്രമേൽ ജനപ്രീതി നേടി. ഈ പ്രായത്തിലും മോഹൻലാൽ ആക്ഷൻ രംഗങ്ങൾ വളരെ ഈസിയായി ചെയ്യുന്നത് ഏവരെയും അത്ഭുതപ്പെടുത്തി. എന്നാൽ അതിലും അത്ഭുതപ്പെടുത്തുന്ന കാര്യമാണ് ഇന്ന് സിനിമയുടെ സംവിധായകൻ ടോമിച്ചൻ മുളക് പാടം പങ്കു വെയ്ക്കുന്നത്. ബിഗ്ബജറ്റ് ചിത്രമായ പുലിമുരുകനിൽ മോഹൻലാൽ പ്രതിഫലം വാങ്ങിയത് സിനിമ വിജയിച്ചു എന്ന് ഉറപ്പായ ശേഷം ആയിരുന്നു എന്നാണ് ടോമിച്ചൻ പറയുന്നത്. സിനിമയുടെ ഷൂട്ടിങ് 200 ദിവസം നീണ്ടു. എന്നിട്ടും അഞ്ച് പൈസ പോലും മോഹൻലാൽ എന്ന നടൻ പ്രതിഫലമായി കൈപ്പറ്റിയില്ല. മാത്രമല്ല ചിത്രത്തിന് പ്രതീക്ഷയ്ക്ക് അപ്പുറത്ത് പണം ചെലവായപ്പോൾ മോഹൻലാൽ പണം നൽകി സഹായിച്ചതായും ടോമിച്ചൻ പറയുന്നു. പുലിമുരുകൻ റിലീസായി ഇരുപത്തിയഞ്ചാം ദിവസം മാത്രമാണ് മോഹൻലാൽ തന്റെ പ്രതിഫലം കൈപ്പറ്റിയതെന്നും രാമലീലയുടെ വിജയാഘോഷചടങ്ങിൽ ടോമിച്ചൻ വെളിപ്പെടുത്തി. ഷൂട്ടിങ് 100 ദിവസം പിന്നിട്ടപ്പോൾ പലരും അപഹസിച്ചു. സിനിമാ മേഖലയിൽ
മലയാളം കണ്ട ഏറ്റവും വലിയ ആക്ഷൻ ത്രില്ലറുകളിൽ ഒന്നാണ് പുലിമുരുകൻ. ഈ സിനിമയിൽ മോഹൻലാൽ ചെയ്ത മുരുകൻ എന്ന കഥാപാത്രം അത്രമേൽ ജനപ്രീതി നേടി. ഈ പ്രായത്തിലും മോഹൻലാൽ ആക്ഷൻ രംഗങ്ങൾ വളരെ ഈസിയായി ചെയ്യുന്നത് ഏവരെയും അത്ഭുതപ്പെടുത്തി. എന്നാൽ അതിലും അത്ഭുതപ്പെടുത്തുന്ന കാര്യമാണ് ഇന്ന് സിനിമയുടെ സംവിധായകൻ ടോമിച്ചൻ മുളക് പാടം പങ്കു വെയ്ക്കുന്നത്. ബിഗ്ബജറ്റ് ചിത്രമായ പുലിമുരുകനിൽ മോഹൻലാൽ പ്രതിഫലം വാങ്ങിയത് സിനിമ വിജയിച്ചു എന്ന് ഉറപ്പായ ശേഷം ആയിരുന്നു എന്നാണ് ടോമിച്ചൻ പറയുന്നത്.
സിനിമയുടെ ഷൂട്ടിങ് 200 ദിവസം നീണ്ടു. എന്നിട്ടും അഞ്ച് പൈസ പോലും മോഹൻലാൽ എന്ന നടൻ പ്രതിഫലമായി കൈപ്പറ്റിയില്ല. മാത്രമല്ല ചിത്രത്തിന് പ്രതീക്ഷയ്ക്ക് അപ്പുറത്ത് പണം ചെലവായപ്പോൾ മോഹൻലാൽ പണം നൽകി സഹായിച്ചതായും ടോമിച്ചൻ പറയുന്നു. പുലിമുരുകൻ റിലീസായി ഇരുപത്തിയഞ്ചാം ദിവസം മാത്രമാണ് മോഹൻലാൽ തന്റെ പ്രതിഫലം കൈപ്പറ്റിയതെന്നും രാമലീലയുടെ വിജയാഘോഷചടങ്ങിൽ ടോമിച്ചൻ വെളിപ്പെടുത്തി.
ഷൂട്ടിങ് 100 ദിവസം പിന്നിട്ടപ്പോൾ പലരും അപഹസിച്ചു. സിനിമാ മേഖലയിൽ ഇതുതന്നെ സംസാരം. 'ഇവനെന്തോ സുഖമില്ലാത്തവനാണ്. കാശ് പോയിക്കൊണ്ടിരിക്കുകയാണ്. ഈ സിനിമ ഇറങ്ങത്തില്ല'. പല ബുദ്ധിമുട്ടുകളും ഈ സിനിമയിൽ എനിക്ക് ഉണ്ടായിട്ടുണ്ട്. 2007 ൽ ഞാൻ ഫ്‌ളാഷ് തുടങ്ങുമ്പോൾ മുതൽ ആന്റണിയുമായി പരിചയമുണ്ട്. ഇന്നും ഒരു കുടുംബാംഗമായി പോകുന്നു. ആന്റണി ഷൂട്ടിങ്ങിന് എല്ലാ ദിവസവും രാവിലെ ചേട്ടാ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിക്കും. ഞങ്ങൾ ഉദ്ദേശിച്ച ബജറ്റിനേക്കാൾ മൂന്നിരട്ടി പോയ പടമാണ്.
എന്നാൽ പ്രതീക്ഷിച്ചതിനേക്കാളു കൂടുതൽ പണം ചെലവാക്കേണ്ടി വന്നപ്പോൾ സാമ്പത്തികമായി മോഹൻലാലും ആന്റണിയും സപ്പോർട്ട് ചെയ്ത. മോഹൻലാൽ 200 ദിവസം പ്രതിഫലം പോലും കൈപ്പറ്റാതെ അഭിനയിച്ചത് ആരും വിശ്വസിക്കുക പോലും ഇല്ല. മലയാളം ഇൻഡസ്ട്രി തന്നെ ഓർക്കേണ്ട ഒരുകാര്യമാണിത്.'
അതേസമയം ചിത്രീകരണമൊക്കെ കഴിഞ്ഞ് രാമലീല റിലീസിന് തയ്യാറായപ്പോൾ വൻ പ്രതിസന്ധി തന്നെ നേരിടേണ്ടി വന്നു. ദിലീപിന്റെ സിനിമയായതിനാൽ അത് എടുക്കാൻ തിയറ്റുകാർ മടികാണിച്ചു. ജൂലൈ മാസത്തിൽ റിലീസ് ചെയ്യേണ്ട സിനിമയായിരുന്നു രാമലീല. എന്നാൽ ഈ സിനിമ ഒരു തിയറ്ററുകാരും കളിക്കില്ല എന്നുതീരുമാനിച്ചു. നമ്മളെ കാണുമ്പോൾ ആർക്കും ഒരു പ്രശ്‌നവുമില്ല. തിയറ്ററിൽ പടം ഓടിക്കാം എന്നു പറയും . പിന്നെ പറയും ഞങ്ങൾക്ക് ഡേറ്റ് ഇല്ല എന്ന്. ഏറെ ബുദ്ധിമുട്ടിയാണ ഈ സിനിമ റിലീസ് ചെയ്തതെന്നും ടോമിച്ചൻ നിറകണ്ണുകളോട് പറയുന്നു.