- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- EXPERIENCE
നടിമാരുടെ കത്ത് ഗൗരവത്തോടെ എടുത്ത് മോഹൻലാൽ; പേരുദോഷം ഒഴിവാക്കാൻ അടിയന്തിര എക്സിക്യൂട്ടീവ് വിളിച്ച് അമ്മ പ്രസിഡന്റ്; ദിലീപിന് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാട് താരസംഘടന പരസ്യമായി പ്രഖ്യാപിച്ചേക്കും; നടിമാരുടെ കലാപം നുള്ളിയെടുക്കാൻ കരുതലോടെ നീങ്ങി സൂപ്പർ സ്റ്റാർ
കൊച്ചി: നടൻ ദിലീപിനെ താരസംഘടനയിൽ തിരിച്ചെടുത്തതിന് വിശദീകരണം തേടി മലയാള സിനിമയിലെ വനിതാ കൂട്ടായ്മ അമ്മയ്ക്കു വീണ്ടും കത്തു നൽകി. തങ്ങൾ സംഘടനയിൽ വച്ച നിർദ്ദേശങ്ങൾക്ക് ഉടൻ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് രേവതിയാണ് കഴിഞ്ഞ ദിവസം കത്തു നൽകിയത്. ചൊവ്വാഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനം അറിയിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ നടിമാരുടെ കത്തിനെ ഗൗരവത്തോടെ എടുത്ത മോഹൻലാൽ ഇന്ന് ചേരുന്ന യോഗത്തിൽ ദിലീപിനെതിരായ നിലപാട് എടുത്തേക്കാനാണ് സാധ്യത. കോടതി കുറ്റവിമുക്തനാക്കുന്നതുവരെ നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കരുതെന്നായിരുന്നു താരസംഘടനയ്ക്ക് മുന്നിൽ വനിതാ കൂട്ടായ്മ വച്ചിരുന്ന പ്രധാന നിർദ്ദേശം. ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടണം എന്നും മോഹൻലാലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓഗസ്റ്റ് ഏഴിന് നടന്ന ചർച്ചയിൽ ഇതുവരെ അമ്മയുടെ നിലപാട് വനിതാ സംഘടനയെ അറിയിച്ചിരുന്നില്ല. വിശദീകരണം ആവശ്യപ്പെട്ട് രണ്
കൊച്ചി: നടൻ ദിലീപിനെ താരസംഘടനയിൽ തിരിച്ചെടുത്തതിന് വിശദീകരണം തേടി മലയാള സിനിമയിലെ വനിതാ കൂട്ടായ്മ അമ്മയ്ക്കു വീണ്ടും കത്തു നൽകി. തങ്ങൾ സംഘടനയിൽ വച്ച നിർദ്ദേശങ്ങൾക്ക് ഉടൻ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് രേവതിയാണ് കഴിഞ്ഞ ദിവസം കത്തു നൽകിയത്. ചൊവ്വാഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനം അറിയിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ നടിമാരുടെ കത്തിനെ ഗൗരവത്തോടെ എടുത്ത മോഹൻലാൽ ഇന്ന് ചേരുന്ന യോഗത്തിൽ ദിലീപിനെതിരായ നിലപാട് എടുത്തേക്കാനാണ് സാധ്യത.
കോടതി കുറ്റവിമുക്തനാക്കുന്നതുവരെ നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കരുതെന്നായിരുന്നു താരസംഘടനയ്ക്ക് മുന്നിൽ വനിതാ കൂട്ടായ്മ വച്ചിരുന്ന പ്രധാന നിർദ്ദേശം. ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടണം എന്നും മോഹൻലാലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓഗസ്റ്റ് ഏഴിന് നടന്ന ചർച്ചയിൽ ഇതുവരെ അമ്മയുടെ നിലപാട് വനിതാ സംഘടനയെ അറിയിച്ചിരുന്നില്ല. വിശദീകരണം ആവശ്യപ്പെട്ട് രണ്ട് പ്രാവശ്യം കത്ത് നൽകി എങ്കിലും അതിന് മറുപടി നൽകാനും അമ്മ ഭാരവാഹകൾ തയ്യാറായില്ല. ഇതോടെയാണ് മൂന്നാമത് രേവതിയുടെ നേതൃത്വത്തിൽ വനിതാ സംഘടന അമ്മയ്ക്ക് അന്ത്യശാസനം നൽകിയിരിക്കുന്നത്.
നടൻ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയും വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും തമ്മിൽ ചർച്ച നടന്നിരുന്നു. എ.എം.എം.എ അംഗങ്ങൾ എന്ന നിലയിൽ നടിമാർ മറ്റു ചില നിർദ്ദേശങ്ങളും വച്ചിരുന്നു. എന്നാൽ സംഘടനയുടെ ഭാഗത്ത് നിന്ന് കൃത്യമായ വിശദീകരണം ഇത് വരെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്ക് ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് നടിമാർ മൂന്നാമതും കത്ത് നൽകിയത്. പാർവതി, പത്മപ്രിയ, രേവതി എന്നിവരാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയങ്ങളിലടക്കം ഉടൻ തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ശനിയാഴ്ച വൈകീട്ട് ചേരുന്ന എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ ഡബ്ല്യൂ.സി.സി അംഗങ്ങളായ നടിമാർ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. വിഷയത്തിൽ നിയമോപദേശം തേടിയതായും മോഹൻലാൽ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് വൈകിട്ട് നടക്കുന്ന യോഗത്തിൽ അമ്മ അംഗങ്ങളും ഭാരവാഹികളും ചേർന്ന് ദിലീപ് വിഷയം ചർച്ച ചെയ്യും. ദിലീപിനെ സംഘടനയിൽ നിലനിർത്തുമോ അതോ വനിതാ കൂട്ടായ്മയുടെ ആവശ്യം അനുസരിച്ച് തൽക്കാലത്തേക്ക് മാറ്റി നിർത്തുമോ എന്ന് വ്യക്തമല്ല. എന്നാൽ നടിമാരുടെ കലാപം മുളയിലേ നുള്ളിക്കളയാൻ ദിലീപിന് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാട് താരസംഘടന പരസ്യമായി പ്രഖ്യാപിച്ചേക്കാനാണ് സാധ്യത.
ഓഗസ്റ്റ് 7 ന് നടന്ന ചർച്ചയിൽ തൃപ്തിയുണ്ടെന്ന് നടിമാർ പ്രതികരിച്ചിരുന്നു. എ.എം.എം.എയിൽ നിന്ന് രാജിവെച്ചുപോയ ഡബ്ല്യു.സി.സി. അംഗങ്ങൾ തിരിച്ചുവരുന്ന കാര്യത്തിലുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയ്‌ക്കെടുത്തിരുന്നു. കഴിഞ്ഞ എ.എം.എം.എ. ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമാണ് എ.എം.എം.എയെയും ഡബ്ല്യു.സി.സിയെയും നേർക്കുനേർ കൊണ്ടുവന്നത്. തീരുമാനത്തെ തുടർന്ന് ആക്രമിക്കപ്പെട്ട നടിയും ഡബ്ല്യു.സി.സി. അംഗങ്ങളായ റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരും എ.എം.എം.എയിൽ നിന്ന് രാജിവെച്ചിരുന്നു.