- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ പഴയ ബോയിങ് ബോയിങ് ചിക്കൻ ഇനി മറക്കാം; മസാല ഉപയോഗിക്കാതെ സ്‌പെഷ്യൽ ചിക്കൻ ഉണ്ടാക്കി സൂപ്പർതാരം; രുചിച്ച് നോക്കി ഭാര്യ സുചിത്രയും സുഹൃത്ത് സമീർ ഹംസയും; വീണ്ടും മോഹൻലാലിലെ പാചകക്കാരൻ വൈറൽ
കൊച്ചി: അഭിനയ കലയിൽ മാത്രമല്ല പാചകത്തിലും രാജാവാണ് മോഹൻലാൽ. അധികം മസാലകൾ ഒന്നും ഇല്ലതെ ചതച്ചെടുത്ത ചേരുവകൾ കൊണ്ട് തയാറാക്കുന്ന അസ്സൽ ചിക്കൻ രുചിയുമായ മോഹൻലാൽ എത്തുമ്പോൾ അതും വൈറലാണ്. ആരാധകരെ അമ്പരപ്പിക്കുന്ന പാചകക്കാരൻ.
മോഹൻലാൽ ചിക്കൻ പാചകം ചെയ്യുന്നതതിനെ കുറിച്ച് ചിന്തിക്കുമ്പോൾ ഓർമ്മയിൽ വരിക ബോയിങ് ബോയിംഗിലെ രംഗമാണ്. കോഴിയെ കൊണ്ട് എക്‌സർസൈസ് ചെയ്യുന്ന ലാൽ. എന്നാൽ ജീവിതത്തിൽ നല്ലാരു പാചകക്കാരനാണ് താനെന്ന് തെളിയിക്കുകയാണ് ലാൽ. മുമ്പും ലാലിന്റെ പാചക വീഡിയോ വൈറലായിരുന്നു.
കൊച്ചിയിൽ ഉള്ള ഫ്‌ളാറ്റിൽ വച്ചായിരുന്നു പാചകം. ഭാര്യ സുചിത്രയും സുഹൃത്ത് സമീർ ഹംസയും സ്‌പെഷൽ ചിക്കൻ രുചിച്ചു നോക്കി. ഒരു സെപ്ഷ്യൽ ചിക്കനാണ് ഉണ്ടാക്കുന്നത്. മസാല ഒന്നുമില്ല. എല്ലാം ചതച്ച് എന്ന് പറഞ്ഞ് വീഡീയോ തുടങ്ങുന്നു. റിസിപ്പീയും ലാലേട്ടൻ തന്നെ പറയുന്നു.
ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, പെരുംജീരകം, വറ്റൽ മുളക്, കുറച്ച് ഗരം മസാല, മഞ്ഞൾ ഉപ്പ്, ചുട്ടെടുത്ത തേങ്ങ (ചതച്ചത്). ഫ്രൈയിങ് പാൻ ചൂടാക്കി എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് ചതച്ചെടുത്ത ചേരുവകൾ എല്ലാം ചേർത്ത് ഉപ്പ് ചേർത്ത് വഴറ്റിയെടുക്കാം.
ഇതിലേക്ക് മഞ്ഞൾപ്പൊടി, പെരുംജീരകം, കുരുമുളകുപൊടി, ഗരംമാസല, ഉണക്കുമുളകു ചതച്ചത്, ചതച്ചുവച്ച ഉണക്ക തേങ്ങയും ചേർത്ത് യോജിപ്പിക്കാം. ഇതിലേക്ക് അരക്കിലോ ചിക്കൻ ചേർത്ത് നന്നായി യോജിപ്പാക്കാം. ഒട്ടും വെള്ളം ചേർക്കരുത്. അടിയിൽ പിടിച്ചാൽ വെള്ളം ഒഴിക്കണമെന്ന് ഉപദേശവും ഉണ്ട്. ഇത് അടച്ചു വച്ച് വേവിച്ച് എടുക്കാം-അങ്ങനെ ചിക്കൻ റെഡി.
പാചകം ചെയ്യുന്നത് മോഹൻലാൽ തനിച്ചാണ്. എല്ലാം റെഡിയായ ശേഷം ഭാര്യ സുചിത്ര സ്‌ക്രീനിലേക്ക് വരുന്നു. രുചിച്ച് നോക്കുന്നു. അതിന് ശേഷം സുഹൃത്ത് സമീർ ഹംസയും. സമീറും കഴിച്ച ശേഷം ലാലേട്ടൻ രുചിച്ചു നോക്കുന്നു. അതിന് ശേഷം സ്‌പെഷ്യൽ ചിക്കൻ എന്ന തമ്പുകാണിക്കലും.
മറുനാടന് മലയാളി ബ്യൂറോ