തിരുവനന്തപുരം: മലയാള സിനിമയുടെയും മോഹൻ ലാൽ എന്ന അഭിനയതാവിന്റേയും ശക്തമായ തിരിച്ചു വരവിനായിരുന്നു സാക്ഷ്യം വഹിച്ചത്. മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച ബോക്‌സ് ഓഫീസ് കളക്ഷനും മോഹൻ ലാൽ എന്ന താരത്തിന്റെ താര പദവി നിലനിർത്തുകയും ചെയ്ത പുലിമുരുകൻ വേട്ടയ്ക്കിറങ്ങിയ വർഷം എന്ന നിലയിലായിരിക്കും ഭാവിയിൽ മലയാള സിനിമയുടെ 2016 എന്ന വർഷത്തെ ഓർമിക്കുന്നത്.

തുടർച്ചയായി പരാജയങ്ങൾ മാത്രം സംഭവിച്ചപ്പോൾ അഭിനയ ചക്രവർത്തിയുടെ കാലം കഴിഞ്ഞെന്നു വിധിയെഴുതിയ സാഹചര്യത്തിലാണ് ശക്തമായ തിരിച്ചു വരവ്. മലയാളത്തിലും തെലുങ്കിലുമായി 4 ചിത്രങ്ങളാണ് പോയവർഷം മോഹൻ ലാലിന്റേതായി പുറത്തിറങ്ങിയത്. അതിൽ രണ്ട് ചിത്രം 100 കോടി ക്ലബിൽ ഇടം നേടുകയും മൂന്നാമതായി ഒരു ചിത്രം 75 ലക്ഷവും കളക്ഷൻ നേടി. അതോടെ രജനീ കാന്തും ഷാരൂഖ് ഖാനും അമീർഖാനും ഒക്കെ കയറിയിരിക്കുന്ന 100 കോടി ക്ലബിന്റെ കസേര വലിച്ചെടുത്ത് മലയാളത്തിന്റെ അഭിമാനം ലാലേട്ടനും ഇരിപ്പിടം ഉറപ്പിച്ചു.

പ്രേക്ഷകരുടെ മനസിൽ തനിക്കായി ഒരു സ്ഥാനം ലാൽ ഉണ്ടാക്കിയെടുത്തിട്ട് കാലം കുറച്ചായി. ഒപ്പവും പുലിമുരുകനും ഗനതാ ഗാരേജും ഒക്കെ അതിന് ഒരു പുതുയ മൈലേജ് സൃഷ്ട്രിച്ചു എന്നതാണ് സത്യം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നടത്തുന്ന കഠിന പരിശ്രമത്തിന്റെ ആകെത്തുകയാണ് താരസിംഹാസനവും മഹാ വിജയങ്ങളും എല്ലാം.

2015 ൽ താരചക്രവർത്തിക്ക് ചെറുതായി ഒന്ന് കാലിടറിയിരുന്നു. വർഷത്തിൽ രണ്ടു മലയാള ചിത്രങ്ങളിൽ മാത്രമേ അഭിനയിക്കൂ എന്ന് മോഹൻ ലാൽ പറഞ്ഞിട്ട് വർഷം കുറേ ആയെങ്കിലും പോയ വർഷമാണ് അത് യാഥർത്ഥ്യമായത്. ഇനി വർഷത്തിൽ ഒന്നോ രണ്ടോ ചിത്രങ്ങളിൽ മാത്രമേ അഭിനയിക്കൂ.. ബാക്കി ദിവസങ്ങൾ അന്യഭാഷാ ചിത്രങ്ങൾക്കായി ബാക്കി വെക്കും.

പുലിമുരുകന്റെ മഹാ വിജയവും ജനതാ ഗാരേജ്, വിസ്മയം എന്നീ ചിത്രങ്ങളും എത്തിയപ്പോൾ ഇന്ത്യൻ സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയ ചക്രവർത്തി ദേശീയ താരമായി ഉയരുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. മലയാളത്തിന് പുറമേ, തെലുങ്കിലും സ്വീകാര്യത നേടിയെടുത്തതിന്റെ തെളിവാണ് പുലിമുരുകന്റെ തെലുങ്ക് ഡബ്ബിങ്ങിനു കിട്ടിയ പിന്തുണ. അതോടൊപ്പം തന്നെ മലയാളത്തിലെ ആദ്യ 100 കോടിയും യാഥാർത്ഥ്യമാക്കിയപ്പോൾ മറ്റു ഭാഷകളിൽ നിന്നും ശ്രദ്ധ ലാൽ എന്ന അഭിനയ കുലപതിയുടെ നേർക്ക് തിരിഞ്ഞു.

വർഷത്തിൽ ഒന്നു രണ്ട് മലയാളം പടങ്ങൾ, അന്യഭാഷാ ചിത്രങ്ങൾ, പരസ്യങ്ങൾ, യാത്രകൾ എന്നിവയ്‌ക്കൊക്കെയാണ് ഇനിയുള്ള ദിവസങ്ങൾ പകുത്തു നൽകുന്നത്. പുലുമുരുകൻ എന്ന ചിത്രം നൽകുന്ന പിന്തുണ മേഹൻ ലാൽ എന്ന അഭിനയതാവിന്റെ കരിയറിൽ വലിയൊരു സ്ഥാനം വഹിക്കും എന്നതിൽ ആർക്കും സംശയമില്ല.