തിരുവനന്തപുരം: പുലിമുരുകൻ തിയേറ്ററിലെത്തുമ്പോൾ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ആശങ്കയിലായിരുന്നു. 30 കോടിയാണ് മുടക്കിയത്. പലരും ഈ റിസ്‌ക് വേണ്ടെന്ന് ഉപദേശിച്ചതാണ്. എന്നിട്ടും വൈശാഖിന്റെ വാക്കു കേട്ട് കോടികൾ പൊടിച്ചു. പക്ഷേ അത് വെറുതെയായില്ല. 150 കോടിയുടെ ക്ലബ്ബിൽ മോഹൻലാൽ അതിമാനുഷികമായി പുലിമുരുകനെ നയിച്ചു. ജനതാ ഗാരേജും ഒപ്പവും ലാലിന് ചരിത്ര നേട്ടമായി. എല്ലാ ചിത്രവും കൂടി 2016ൽ നേടിയത് 500 കോടിയുടെ കളക്ഷനാണ്. ഒരു നടന് ഇന്ത്യയിൽ തന്നെ കിട്ടുന്ന മികച്ച നാലാമത്തെ വാർഷിക കളക്ഷൻ. ഷാരൂഖ് ഖാനും രജനീകാന്തും പിന്നിലായി. ജനതാ ഗാരേജും പുലിമുരുകനും തമിഴകത്തും തെലുങ്കിലും കന്നഡയിലും ലാലിനെ താരമാക്കി. അങ്ങനെ ദക്ഷിണേന്ത്യൻ സൂപ്പർതാരമായി മോഹൻലാൽ മാറി.

അതുകൊണ്ട് തന്നെയാണ് അമ്പത്തിയേഴാം വയസ്സിലും കോടികൾ മുടക്കാൻ ലാലിന് പിന്നാലെ നിർമ്മാതാക്കളെത്തുന്നത്. ബി ഉണ്ണികൃഷ്ണന്റെ വില്ലൻ. മോഹൻലാലിന്റെ സ്വന്തം ആന്റണി പെരുമ്പാവൂരാണ് നിർമ്മാതാവ്. മുപ്പ്ത കോടിയാണ് ഇതിന് മുടക്കുന്നത്. തമിഴ്, തെലങ്ക്, കന്നഡ ആരാധകർക്കും ആവോളം വിഭവങ്ങൾ ഇതിലുണ്ട്. മലയാളത്തിനൊപ്പം ദക്ഷിണേന്ത്യയിൽ മുഴുവൻ മോഹൻലാലിന്റെ വില്ലൻ ഈ മാസം തന്നെ റിലീസിനെത്തും. വമ്പൻ ബജറ്റിലും തികഞ്ഞ ആത്മവിശ്വാസം ആന്റണി പെരുമ്പാവൂരിനുള്ളത് മോഹൻലാലിന്റെ സൗത്ത് ഇന്ത്യൻ സൂപ്പർതാരമെന്ന പരിവേഷമാണ്. വില്ലനെ വിജയ രഥത്തിലെത്തിച്ച് ലാലിനെ പുതിയ തലത്തിലേക്ക് ഉയർത്താനാണ് നടന്റെ കസിൻ കൂടിയായ ഉണ്ണികൃഷ്ണന്റെ ശ്രമം. പുലിമുരുകന് പിന്നാലെ എല്ലാ ഭാഷയിലും വില്ലൻ ഹിറ്റായാൽ ലാലിന്റെ താരമൂല്യം രജനികാന്തിനൊപ്പമെത്തും. അതായത് യഥാർത്ഥ ദക്ഷിണേന്ത്യൻ സൂപ്പർ താരം.

ഇത് ഇനി വരുന്ന ബിഗ് ബജറ്റ് സിനിമകൾക്ക് അനിവാര്യമാണ്. ഒടിയന് വേണ്ടി ചെലവാക്കുന്നത് അമ്പത് കോടിയാണ്. അതിന് പിന്നാലെ ആയിരം കോടിയുടെ ബ്രഹ്മാണ്ട ചിത്രം രണ്ടാമൂഴവും. ലാലിന്റെ മാർ്ക്കറ്റ് വാല്യു ഉയർത്താൻ ശ്രമിക്കുന്നത് ഇതിന് വേണ്ടിയാണ്. ഒടിയനിൽ തീർത്തും വ്യ്ത്യസ്തമായ ലുക്കിലാണ് ലാൽ എത്തുക. ഇതിലൂടെ ഇന്ത്യ മുഴുക്കെ ചർച്ച ചെയ്യുന്ന കഥാപാത്രമായി ഒടിയനെ മാറ്റും. സംവിധായകനെന്ന നിലയിൽ ശ്രീകുമാറിന്റെ സിനിമയിലെ അരങ്ങേറ്റവുമാണ്. രണ്ടാമൂഴത്തിന്റെ സംവിധായകനാകാനുള്ള പാകതയും പക്വതയും ഉണ്ടെന്ന് ബോധ്യപ്പെടുത്താനാകും ഒടിയനിലൂടെ ശ്രീകുമാറും ശ്രമിക്കുക. അപ്പോഴും സിനിമയുടെ എല്ലാമെല്ലാം ലാലെന്ന നടനാകും. ലാലിന്റെ അഭിനയവും പ്രേക്ഷക സ്വാധീനവും തന്നെയാകും ഇവിടെ ചർച്ചയാകുക. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയോടെ എത്തുന്ന ഒടിയനെ ലാൽ ആരാധകർ പ്രതീക്ഷയോടെയാണ് കാണുന്നത്.

ഒടിയനിലെ മോഹൻലാലിന്റെ ലുക്ക് പ്രേക്ഷകരെയെല്ലാം ഞെട്ടിക്കുന്നതായിരുന്നു. ഇതിന്റെ മോഷൻ പോസ്റ്റർ ഇതിനോടകം വൈറലായി. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി മാറുകയാണ് 'ഒടിയൻ'. ശതകോടികൾ മുടക്കിയൊരുക്കുന്ന 'രണ്ടാമൂഴം'എന്ന ഇതിഹാസ സിനിമയ്ക്കുമുമ്പേ പ്രശസ്തപരസ്യചിത്ര സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒടിയൻ'. ദേശീയ അവാർഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവർത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥ. മഞ്ജുവാര്യരാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശക്തനായ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യൻ സിനിമയിലെ കരുത്തുറ്റ നടൻ പ്രകാശ് രാജ് ആണ്. ബോളിവുഡിൽ നിന്നുള്ള ഒരു താരവും ചിത്രത്തിലെ സുപ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാനെത്തും. അപ്പോഴും ഹൈലൈറ്റ് മോഹൻലാൽ തന്നെയാകും.

ഒടിയൻ പുറത്തിറങ്ങുന്നതോടെ മലയാളത്തിലെ ഏറ്റവും ചെലവ് കൂടിയ സിനിമയായി അത് മാറും. പുലിമുരുകൻ ഇറങ്ങുമ്പോൾ പലരും മൂക്കത്ത് വരിൽ വച്ചിരുന്നു. ഇനി ഇത്തരത്തിലൊരു സിനിമ ആരും ഇറക്കില്ലെന്ന് പോലും കരുതി. എന്നാൽ തമിഴിലേയും തെലുങ്കിലേയും മുന്നേറ്റം പുലിമുരുകനെ വിജയമാക്കി. ഇതിന്റെ ചുവടു പിടിച്ച് മറ്റൊരു നടനെ മുന്നിൽ നിർത്തി ബിഗ് ബജറ്റിലേക്ക് കടക്കാൻ ആരും വന്നില്ല. ഇതിന് കാരണം ദക്ഷിണേന്ത്യയിൽ ഉടനീളം ലാലിനെ പോലെ മറ്റൊരു നടന് സ്വാധീനം ഇല്ലാത്തതു കൊണ്ടാണ്. ഒടിയനിൽ 50 കോടി മുടക്കാനുള്ള തീരുമാനം ലാലിന് ദക്ഷിണേന്ത്യയിൽ ഉടനീളം ഉള്ള സ്വാധീനത്തിന് തെളിവാണെന്ന് സിനിമാലോകം വിലയിരുത്തുന്നു.

മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിനെ ചൊല്ലിയുള്ള പ്രതീക്ഷകൾ ഏറെയാണ്. ലൂസിഫറിന്റെ പ്രഖ്യാപനം വന്നതിന് തൊട്ടുപിറകെ ചിത്രത്തിലെ മോഹൻലാന്റെ ലുക്കിന് വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു ആരാധകർ. പലരും സ്വന്തം ഭാവനയ്ക്കനുസരിച്ച് ലാലിനെ ലൂസിഫറാക്കി ആഘോഷിച്ചു. പൃഥ്വി രാജ് സംവിധാനം ചെയ്യുന്ന സിനിമയിലെ രഹസ്യങ്ങൾ ഇനിയും പുറത്തുവന്നിട്ടുണ്ട്. ഒടിയന് സമാനമായി തീർത്തും വ്യത്യസ്ത ലുക്കിലാകും ലാലെത്തുകയെന്ന് മാത്രമാണ് സൂചന. തിരക്കഥയുടെ പൂർണരൂപം തയാറായ ശേഷമാണ് മറ്റ് താരങ്ങളെ സംബന്ധിച്ച തീരുമാനം എടുക്കുക.

കഥയെക്കുറിച്ച് സൂചന നൽകാൻ കഥാകൃത്തും സംവിധായകനും തയാറല്ല. ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. 2018ൽ തന്നെ ലൂസിഫർ പ്രേക്ഷകർക്ക് മുൻപിലെത്തും. നിലവിൽ ലാൽ ജോസിന്റെ വെളിപാടിന്റെ പുസ്തകം പൂർത്തിയായി കഴിഞ്ഞു. ബെന്നി പി നായരമ്പലം ഈ സിനിമയിൽ ലാലിനായി തിരക്കഥയിൽ ഒരുക്കിയത് വ്യത്യസ്തമായ വേഷമായിരുന്നു. ബെന്നി തന്നെ തിരക്കഥ എഴുതിയ ഛോട്ടാ മുംബൈയിൽ മോഹൻലാൽ ഫ്രീക്കനായാണു വന്നത്. ഛോട്ടാ മുംബൈ പോലെത്തന്നെ, മോഹൻലാൽ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഹ്യൂമർ ഒക്കെയുള്ള ഒരു ലാൽ ജോസ് ചിത്രമായിരിക്കും വെളിപാടിന്റെ പുസ്തകമെന്നു ബെന്നി പറയുന്നു.

പ്രഫ. മൈക്കിൾ ഇടിക്കുള എന്നാണു വെളിപാടിന്റെ പുസ്തകത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തിനു േചർന്ന വേഷം ഏറെ ആലോചനയ്ക്കുശേഷമാണു തിരഞ്ഞെടുത്തത്. ഒരു സീനിൽ മൈക്കിൾ ഇടിക്കുള ളോഹയുമിട്ടു വരുന്നുണ്ട്. ബാക്കി കഥയൊക്കെ ഓണത്തിനു ചിത്രം തിയറ്ററിലെത്തുമ്പോൾ വെളിപ്പെടും ബെന്നി പി. നായരമ്പലം പറയുന്നു.