- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം നൽകി എന്നെ ആദരിച്ചതിന് ആന്ധ്രാപ്രദേശിലെ ജനങ്ങൾക്കും, സർക്കാരിനും നന്ദി; മോഹൽലാലിനെ പുകഴ്ത്തി തെലുങ്ക് സിനിമാ ലോകം; വൈറലായി മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: ജനതാഗ്യാരേജിലൂടെ മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം സ്വന്തമാക്കിയ മോഹന്‌ലാലിന് അഭിനന്ദനവുമായി തെലുങ്ക് സിനിമാ ലോകവും മമ്മൂട്ടി ഫാൻസും. മോഹൻലാൽ, എൻ.ടി. രാമറാവു ജൂനിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊരടാല ശിവ സംവിധാനം ചെയ്ത് 2016 സെപ്റ്റംബറിൽ പുറത്തിറങ്ങിയ തെലുഗു ചലച്ചിത്രമാണ് ജനതാ ഗാരേജ്. ചിത്രത്തിലെ അഭിനയത്തിനാണ് മോഹൻലാലിന് ഈ അവാർഡ് ലഭിച്ചത്.മികച്ച നടനുള്ള പുരസ്‌കാരം ജനതാ ഗാരേജിലെ പ്രകടനത്തിന് ജൂനിയർ എൻടിആറിനും ലഭിച്ചു. മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം നൽകി എന്നെ ബഹുമാനിച്ചതിന് ആന്ധ്രാപ്രദേശിലെ ജനങ്ങൾക്കും, സർക്കാരിനും നന്ദിയുണ്ട്. ആന്ധ്രയിലെ ജനങ്ങൾ എനിക്ക് നൽകിയിട്ടുള്ള സ്‌നേഹം എന്നെ അതിശയിപ്പിച്ചു. കൊരടാള ശിവ, മിത്ര മൂവി മേക്കേർസ്, തിരുരു, ജൂനിയർ എൻ.ടി.ആർ, ജനാതഗേജിന്റെ മുഴുവൻ ടീമിനൊപ്പം ഈ അഭിനന്ദനം പങ്കുവയ്ക്കുന്നു. നന്ദി, ദൈവം അനുഗ്രഹിക്കട്ടെ. എന്നായിരുന്നു മോഹൻലാലിന്റെ ഫേസബുക്ക് പോസ്റ്റ്. ആന്ധ്ര സർക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്‌ക്കാരം ലഭിക്കുന്ന ആദ്യമലയാളിയാണ് മോഹൻ
കൊച്ചി: ജനതാഗ്യാരേജിലൂടെ മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം സ്വന്തമാക്കിയ മോഹന്‌ലാലിന് അഭിനന്ദനവുമായി തെലുങ്ക് സിനിമാ ലോകവും മമ്മൂട്ടി ഫാൻസും. മോഹൻലാൽ, എൻ.ടി. രാമറാവു ജൂനിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊരടാല ശിവ സംവിധാനം ചെയ്ത് 2016 സെപ്റ്റംബറിൽ പുറത്തിറങ്ങിയ തെലുഗു ചലച്ചിത്രമാണ് ജനതാ ഗാരേജ്. ചിത്രത്തിലെ അഭിനയത്തിനാണ് മോഹൻലാലിന് ഈ അവാർഡ് ലഭിച്ചത്.മികച്ച നടനുള്ള പുരസ്‌കാരം ജനതാ ഗാരേജിലെ പ്രകടനത്തിന് ജൂനിയർ എൻടിആറിനും ലഭിച്ചു.
മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം നൽകി എന്നെ ബഹുമാനിച്ചതിന് ആന്ധ്രാപ്രദേശിലെ ജനങ്ങൾക്കും, സർക്കാരിനും നന്ദിയുണ്ട്. ആന്ധ്രയിലെ ജനങ്ങൾ എനിക്ക് നൽകിയിട്ടുള്ള സ്‌നേഹം എന്നെ അതിശയിപ്പിച്ചു. കൊരടാള ശിവ, മിത്ര മൂവി മേക്കേർസ്, തിരുരു, ജൂനിയർ എൻ.ടി.ആർ, ജനാതഗേജിന്റെ മുഴുവൻ ടീമിനൊപ്പം ഈ അഭിനന്ദനം പങ്കുവയ്ക്കുന്നു. നന്ദി, ദൈവം അനുഗ്രഹിക്കട്ടെ. എന്നായിരുന്നു മോഹൻലാലിന്റെ ഫേസബുക്ക് പോസ്റ്റ്.
ആന്ധ്ര സർക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്‌ക്കാരം ലഭിക്കുന്ന ആദ്യമലയാളിയാണ് മോഹൻലാൽ. ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങളുടെ വിഭജനത്തോടെ പുരസ്‌ക്കാര പ്രഖ്യാപനം നിന്നുപോയിരുന്നു. തുടർന്ന് 2012, 2013 വർഷത്തെ പുരസ്‌കാരങ്ങൾ 2017 മാർച്ചിലും 2014, 2015, 2016 വർഷത്തെ പുരസ്‌കാരങ്ങൾ ഇപ്പോഴുമാണ് പ്രഖ്യാപിച്ചത്.
സാമന്ത റൂത്ത് പ്രഭു, നിത്യ മേനോൻ എന്നിവരാണ് ജനതാ ഗ്യാരേജിലെ നായികമാർ. ദേവയാനി , സച്ചിൻ ഖേദ്കർ, റഹ്മാൻ, ഉണ്ണി മുകുന്ദൻ, സിത്താര തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് . ദേവിശ്രീ പ്രസാദ് ആണ് സംഗീതം. 2016 സെപ്റ്റംബർ ഒന്നിനു പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ മലയാളം പതിപ്പും അന്നുതന്നെ പ്രദർശനത്തിനെത്തിയിരുന്നു.