- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്യാമപ്രസാദിന്റെ കഥ കേട്ട ലാലിന് ഇഷ്ടമായി; പ്രോജക്ടുമായി മുന്നോട്ട പോകാൻ പച്ചക്കൊടിയും; ശ്യാമപ്രസാദ് ചിത്രത്തിൽ ലാൽ അഭിനയിക്കുക ഭീമന് ശേഷം
കൊച്ചി: മോഹൻലാലും ശ്യാമപ്രസാദും ആദ്യമായി ഒരുമിക്കുന്നതായി റിപ്പോർട്ട്. 2019ൽ ലാൽ ചിത്രം ശ്യാമപ്രസാദ് സംവിധാനം ചെയ്യുമെന്നാണ് സൂചന. എന്നാൽ ഈ സമയം മോഹൻലാൽ ഭീമന്റെ ഷൂട്ടിങ് തിരക്കുകളിലാകും. അതുകൊണ്ട് തന്നെ ഈ വാർത്തയിൽ വ്യക്തത വന്നിട്ടില്ല. ഇതുവരെ ശ്യമപ്രസാദുമൊത്ത് മോഹൻലാൽ ചിത്രമൊന്നും ചെയ്തിട്ടില്ല. നിവിൻ പോളി ചിത്രമായ ഹേയ് ജൂഡിന്റെ തിരക്കിലാണ് ശ്യാമ പ്രസാദ്. തൃഷയാണ് നായിക. അടുത്ത വർഷം ഈ സിനിമ റിലീസാകും. അതിന് ശേഷമാകും മോഹൻലാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തനം തുടങ്ങുക. അതിനിടെ ഭീമന് ശേഷമാകും ശ്യാമപ്രസാദും ലാലും ഒരുമിക്കുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്. ശ്യാമപ്രസാദ് ഒരു മോഹൻലാൽ ചിത്രം ചെയ്യണമെന്ന ആഗ്രഹം ഏറെക്കാലമായി മനസിൽ സൂക്ഷിക്കുന്നയാളാണ്. കഴിഞ്ഞ ദിവസം അദ്ദേഹം നൽകിയ സ്‌ക്രിപ്റ്റ് മോഹൻലാലിന് ഏറെ ഇഷ്ടമായി. പ്രൊജക്ടുമായി മുന്നോട്ടുപോകാൻ മോഹൻലാൽ പച്ചക്കൊടി കാട്ടുകയും ചെയ്തു. എന്നാൽ 2018ൽ ഈ സിനിമ സംഭവിക്കാൻ സാധ്യത കുറവാണ്. അത്രമാത്രം തിരക്കേറിയ ഷെഡ്യൂളുകളിലാണ് ഇപ്പോൾ മോഹൻലാൽ.
കൊച്ചി: മോഹൻലാലും ശ്യാമപ്രസാദും ആദ്യമായി ഒരുമിക്കുന്നതായി റിപ്പോർട്ട്. 2019ൽ ലാൽ ചിത്രം ശ്യാമപ്രസാദ് സംവിധാനം ചെയ്യുമെന്നാണ് സൂചന. എന്നാൽ ഈ സമയം മോഹൻലാൽ ഭീമന്റെ ഷൂട്ടിങ് തിരക്കുകളിലാകും. അതുകൊണ്ട് തന്നെ ഈ വാർത്തയിൽ വ്യക്തത വന്നിട്ടില്ല. ഇതുവരെ ശ്യമപ്രസാദുമൊത്ത് മോഹൻലാൽ ചിത്രമൊന്നും ചെയ്തിട്ടില്ല.
നിവിൻ പോളി ചിത്രമായ ഹേയ് ജൂഡിന്റെ തിരക്കിലാണ് ശ്യാമ പ്രസാദ്. തൃഷയാണ് നായിക. അടുത്ത വർഷം ഈ സിനിമ റിലീസാകും. അതിന് ശേഷമാകും മോഹൻലാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തനം തുടങ്ങുക. അതിനിടെ ഭീമന് ശേഷമാകും ശ്യാമപ്രസാദും ലാലും ഒരുമിക്കുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്.
ശ്യാമപ്രസാദ് ഒരു മോഹൻലാൽ ചിത്രം ചെയ്യണമെന്ന ആഗ്രഹം ഏറെക്കാലമായി മനസിൽ സൂക്ഷിക്കുന്നയാളാണ്. കഴിഞ്ഞ ദിവസം അദ്ദേഹം നൽകിയ സ്‌ക്രിപ്റ്റ് മോഹൻലാലിന് ഏറെ ഇഷ്ടമായി. പ്രൊജക്ടുമായി മുന്നോട്ടുപോകാൻ മോഹൻലാൽ പച്ചക്കൊടി കാട്ടുകയും ചെയ്തു. എന്നാൽ 2018ൽ ഈ സിനിമ സംഭവിക്കാൻ സാധ്യത കുറവാണ്. അത്രമാത്രം തിരക്കേറിയ ഷെഡ്യൂളുകളിലാണ് ഇപ്പോൾ മോഹൻലാൽ.



