കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ തെലുങ്ക് സംസാരം ശരിയല്ലാതത്ത് മൂലം ഡബ്ബിങ് പ്രതിസന്ധിയിലാണെന്നും അതിനാൽ സംവിധായകർ പ്രതിസന്ധിയിലാണെന്നുമൊക്കെയാണ് വ്യാജ പ്രചരണങ്ങൾ പുറത്ത് വന്നാൽ. എന്നാൽ അപ്പോൾ തന്നെ മോഹൻലാലിനോട് അടുത്ത വൃത്തങ്ങൾ ഈ വാർത്ത നിഷേധിച്ചിരുന്നു. ഇപ്പോഴിതാ ലാലേട്ടൻ തെലുങ്ക് സംസാരിക്കുന്ന വീഡിയോ തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്.

മനമന്ദ എന്ന ചിത്രത്തിന്റെ പ്രചരാണാർത്ഥമാണ് അണിയറ പ്രവർത്തകർ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തെപ്പറ്റി മോഹൻലാൽ തെലുങ്കിൽ സംസാരിക്കുന്നതാണ് വീഡിയോ.നാ പേരു മോഹൻലാൽ എന്ന് സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയിൽ മോഹൻലാലിന് ലഭിച്ച പുരസ്‌കാരങ്ങളും വിസ്മയത്തിന്റെ ലൊക്കേഷൻ മുഹൂർത്തങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മോഹൻലാലിന്റേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന പുലിമുരുകനിലെ രംഗവും വീഡിയോയിൽ കാണിക്കുന്നുണ്ട്.

സിനിമയ്ക്കായി ഡബ്ബ് ചെയ്തത് താൻ തന്നെയാണെന്ന് മോഹൻലാൽ വീഡിയോയിൽ പറയുന്നു.വരാഹി ചലനചിത്രത്തിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചന്ദ്രശേഖർ യെലേട്ടിയാണ്.

മോഹൻലാൽ നായകനാകുന്ന ആദ്യ തെലുങ്ക് ചിത്രമായ മനമാന്തെയാണ് മലയാളത്തിൽ വിസ്മയം എന്ന പേരിൽ എത്തുന്നത്. ചിത്രത്തിൽ ഗൗതമിയാണ് ലാലിന്റെ നായിക. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സായിറാം എന്നാണ്. ചിത്രത്തിന് വേണ്ടി തെലുങ്ക് സംസാരിക്കാൻ താരം പഠിച്ചിരുന്നു.

ചിത്രത്തിലെ വിസ്മയത്തിലെ(മനമന്ദ) വീഡിയോ സോങ് പുറത്തിറങ്ങി. ഏത് വിചാരമിതിൽ ജന്മംകൊണ്ട്.. എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മഹേഷ് ശങ്കറാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഡോ. മധു വാസുദേവൻ ഒരുക്കിയ വരികൾ ആലപിച്ചിരിക്കുന്നത്.

തമിഴിലും മലയാളത്തിലും പുറത്തിറങ്ങുന്ന ചിത്രം ഓഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിൽ പ്രദർശനത്തിെനത്തും. ഒരു ലോകം നാലു കഥകൾ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന ചിത്രത്തിൽ ഗൗതമി, വിശ്വാനന്ദ്, റെയ്നാ റാവോ എന്നിവരാണ് മറ്റ് കഥാപാപാത്രങ്ങളെ അവതരിപ്പിക്കുക.