- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ മഴവില്ല് ഷോയ്ക്ക് ശേഷം മോഹൻലാൽ നേരെ പോയത് അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക്; താരം ക്ഷേത്രദർശനത്തിന് എത്തിയത് 15 വർഷത്തിന് ശേഷം; കസവ് മുണ്ടും നേര്യതും പുതച്ച് പ്രദക്ഷിണം ചെയ്യുന്ന താരത്തെ ആവേശത്തോടെ വരവേറ്റ് ആരാധകർ
കസവ് മുണ്ടും നേര്യതും പുതച്ച് നാലമ്പലത്തിനുള്ളിലൂടെ പ്രദക്ഷിണം നടത്തുന്ന താരത്തെ അപ്രതീക്ഷിതമായി കണ്ട ആരാധകർക്ക് ഞെട്ടൽ. ഞായറാഴ്‌ച്ച തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറിയ അമ്മ മഴവില്ല് എന്ന മെഗാഷോയുടെ ക്ഷീണം മാറുംമുമ്പേ ആണ് താരം അച്ചൻകോവിൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് അച്ചൻകോവിൽക്ഷേത്രത്തിൽ ദർശനം നടത്താൻ മോഹൻലാൽ എത്തിയത്. പുലർച്ചെ അഞ്ചിന് ഒരു വി.ഐ.പി. ദർശനത്തിന് എത്തുമെന്ന് തമിഴ്‌നാട്ടിലെ ചെങ്കോട്ടയിൽ നിന്ന് ക്ഷേത്രത്തിൽ അറിയിച്ചിരുന്നു. എന്നാൽ ആരാണ് ആ വി.ഐ.പി.യെന്ന് ക്ഷേത്രം ഭാരവാഹികളും അറിഞ്ഞില്ല. പുലർച്ചെ ഭാരവാഹികൾ കാത്തുനിന്നെങ്കിലും വി.ഐ.പി. എത്തിയില്ല. എന്നാൽ രാവിലെ പത്തരയോടെ ആൾ എത്തിയപ്പോഴേ അതിഥി ആരെന്ന് അറിഞ്ഞുള്ളൂ. മോഹൻലാലിനൊപ്പം സഹായിയായ ആന്റണി പെരുമ്പാവൂരും രണ്ട് സുഹൃത്തുക്കളു മുണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്ന് ചെങ്കോട്ടവഴിയാണ് ഇവർ ക്ഷേത്രത്തിലെത്തിയത്. വിവരം ഫോൺവഴിയും വാട്‌സാപ്പുവഴിയും പരന്നപ്പോൾ ക്ഷേത്രവളപ്പ് ആരാധകരെക്കൊണ്ട് നിറഞ്ഞ
കസവ് മുണ്ടും നേര്യതും പുതച്ച് നാലമ്പലത്തിനുള്ളിലൂടെ പ്രദക്ഷിണം നടത്തുന്ന താരത്തെ അപ്രതീക്ഷിതമായി കണ്ട ആരാധകർക്ക് ഞെട്ടൽ. ഞായറാഴ്‌ച്ച തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറിയ അമ്മ മഴവില്ല് എന്ന മെഗാഷോയുടെ ക്ഷീണം മാറുംമുമ്പേ ആണ് താരം അച്ചൻകോവിൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് അച്ചൻകോവിൽക്ഷേത്രത്തിൽ ദർശനം നടത്താൻ മോഹൻലാൽ എത്തിയത്.
പുലർച്ചെ അഞ്ചിന് ഒരു വി.ഐ.പി. ദർശനത്തിന് എത്തുമെന്ന് തമിഴ്‌നാട്ടിലെ ചെങ്കോട്ടയിൽ നിന്ന് ക്ഷേത്രത്തിൽ അറിയിച്ചിരുന്നു. എന്നാൽ ആരാണ് ആ വി.ഐ.പി.യെന്ന് ക്ഷേത്രം ഭാരവാഹികളും അറിഞ്ഞില്ല. പുലർച്ചെ ഭാരവാഹികൾ കാത്തുനിന്നെങ്കിലും വി.ഐ.പി. എത്തിയില്ല. എന്നാൽ രാവിലെ പത്തരയോടെ ആൾ എത്തിയപ്പോഴേ അതിഥി ആരെന്ന് അറിഞ്ഞുള്ളൂ.
മോഹൻലാലിനൊപ്പം സഹായിയായ ആന്റണി പെരുമ്പാവൂരും രണ്ട് സുഹൃത്തുക്കളു മുണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്ന് ചെങ്കോട്ടവഴിയാണ് ഇവർ ക്ഷേത്രത്തിലെത്തിയത്. വിവരം ഫോൺവഴിയും വാട്‌സാപ്പുവഴിയും പരന്നപ്പോൾ ക്ഷേത്രവളപ്പ് ആരാധകരെക്കൊണ്ട് നിറഞ്ഞു. കുഞ്ഞുങ്ങൾ മുതൽ പ്രായമായവർവരെ. പ്രിയനടൻ പുഞ്ചിരിയോടെ അവർക്കുനേരേ കൈവീശി. 15 വർഷം മുൻപ് ഇദ്ദേഹം അച്ചൻകോവിൽ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.
ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.സത്യശീലൻ പിള്ള, സെക്രട്ടറി എസ്.ഉണ്ണിക്കൃഷ്ണ പിള്ള, സബ്ഗ്രൂപ്പ് ഓഫീസർ ബിനു എന്നിവർ ചേർന്ന് മോഹൻലാലിനെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. തൊഴുത് പ്രദക്ഷിണംവച്ച് പൂജകളും കഴിച്ച് പുറത്തിറങ്ങിയ അദ്ദേഹം ക്ഷേത്രത്തിന് സമീപം പണിനടക്കുന്ന രഥവും നോക്കി കണ്ടു. തെന്മലയിൽ നിന്ന് എസ്‌ഐ. പ്രവീണിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സുരക്ഷ തീർത്തു. അരമണിക്കൂറോളം ക്ഷേത്രത്തിൽ ചിലവഴിച്ച് അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്തു.