നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കോച്ചുണ്ണിയിൽ സൂപ്പർ സ്റ്റാർ മോഹൻലാലും എത്തുമെന്ന് ഉറപ്പായി. ഈ വാർത്തയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിൽ കേരളത്തിലെ മറ്റൊരു പ്രസിദ്ധനായ കള്ളൻ ഇത്തിക്കര പക്കി ആയിട്ടാകും സൂപ്പർ താരം മോഹൻലാൽ വേഷമിടുക.

സംവിധായകൻ റോഷൻ ആഡ്രൂസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ ഒരു അതിഥി വേഷത്തിൽ എത്തുമെന്നായിരുന്നു വാർത്ത പ്രചരിച്ചതോടെ വാർത്ത സ്ഥിതീകരിച്ചു കൊണ്ട് നിവിൻ പോളി തന്നെ ഫേസ്‌ബുക് പേജിൽ പോസ്റ്റ് ഇട്ടിരുന്നു. കായംകുളം കൊച്ചുണ്ണിയിലെ നിർണ്ണായകമായ ഒരു അതിഥി വേഷം ചെയ്യാൻ മോഹൻലാൽ എത്തുമെന്നും , ഈ ചിത്രത്തിലെ മുഴുവൻ അംഗങ്ങളും മോഹൻലാലിനൊപ്പം ജോലി ചെയ്യാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് എന്നും നിവിൻ പോളി പറയുന്നു.

നിവിൻ പോളി ആദ്യമായാണ് മോഹൻലാലിനൊപ്പം അഭിനയിക്കാൻ പോകുന്നത്. സ്വപ്നം സത്യമാകാൻ പോകുന്നു എന്നാണ് ഇതിനെ കുറിച്ചുള്ള നിവിന്റെ പ്രതികരണം. ഏകദേശം ഇരുപതു മിനിറ്റോളം വരുന്ന അതിഥി വേഷത്തിൽ ആയിരിക്കും മോഹൻലാൽ എത്തുക എന്നും സൂചന ഉണ്ട്. പ്രിയ ആനന്ദ് നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്ൻ, ബാബു ആന്റണി എന്നിവരും അഭിനയിക്കുണ്ട്. ബോളിവുഡ് ക്യാമറാമാൻ ബിനോദ് പ്രധാൻ ആണ് ഈ ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്.

ടൈറ്റിൽ കഥാപാത്രമായ കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത് നിവിനാണ്. ചിത്രത്തിനായി കളരി പയറ്റും കുതിര സവാരിയുമടക്കമുള്ള അഭ്യാസമുറകൾ താരം അഭ്യസിച്ചിരുന്നു. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. നേരത്തെ അമലാ പോളിനെയായിരുന്നു നായികയായി നിശ്ചയിച്ചിരുന്നതെങ്കിലും തിരക്കുകൾ കാരണം അമല പിന്മാറുകയായിരുന്നു.

ബാബു ആന്റണിയും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. വിഷ്വൽ എഫ്ക്ടിന് വലിയ പ്രാധന്യം കൊടുത്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമിന്റേതാണ്.