കൊച്ചി: ബറോസും ബിഗ് ബോസ് രണ്ടാം സീസണും പൂർത്തിയായാൽ മോഹൻലാൽ അഭിനയിക്കുക ഹിന്ദി സിനിമയിലോ? ബോളിവുഡിൽ മോഹൻലാലിനെ വീണ്ടും എത്തിക്കുന്നത് അമീർ ഖാൻ ആണെന്നാണ് സൂചന. ഇതിന്റെ ഭാഗമായ ചർച്ചകളാണ് കഴിഞ്ഞ ദിവസം മുംബൈയിൽ നടന്നത്. ഈ ഹിന്ദി സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ഹിന്ദി സിനിമയിൽ അഭിനയിക്കണമെന്ന അമീർഖാന്റെ ആവശ്യം മോഹൻലാൽ അംഗീകരിച്ചിട്ടുണ്ട്.

മോഹൻലാലും ആമിർഖാനും ഒന്നിച്ചുള്ള ചിത്രമാണ് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചകൾക്കു വഴിവച്ചിരിക്കുന്നത്. മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയാണ് രണ്ട് സൂപ്പർതാരങ്ങളുടെയും ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. പുതിയ ഏതെങ്കിലും പ്രോജക്ടിനു വേണ്ടിയാണോ ഈ ഒത്തുചേരൽ എന്നാണ് ആരാധകരുടെ സംശയം. ചിത്രത്തിൽ ഇരുവർക്കുമൊപ്പം സമീർ ഹംസയെയും കാണാം. മോഹൻലാൽ ഇപ്പോൾ ബറോസ് സിനിമയുടെ ചിത്രീകരണത്തിരക്കിലാണ്. 'ബറോസിൽ' ആമിർ ഖാൻ അതിഥിയായി എത്തുന്നുണ്ടോ എന്നും ആരാധകർ ചോദിക്കുന്നു. എന്നാൽ ബറോസിന് ശേഷമുള്ള ഹിന്ദി സിനിമയെ കുറിച്ചാണ് ചർച്ചകൾ എന്നാണ് ലഭിക്കുന്ന വിവരം.

1986 ൽ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിസ്# പിറന്ന മെഗാ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് താളവട്ടം. ഈ സിനിമയിൽ മാനസിക വൈകല്യമുള്ള വിനു എന്ന ചെറുപ്പക്കാരനെയാണ് മോഹൻലാൽ വതരിപ്പിച്ചിരിക്കുന്നത്. താളവട്ടം എന്ന ചിത്രം കണ്ടവരുടെ മനസ്സിൽ ഒരിക്കലും മായാതെ നിൽക്കും ഈ കഥാപാത്രം. താളവട്ടത്തിലെ മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ച് അമീർ ഖാൻ സംവിധായകൻ പ്രിയദർശനോട് ചോദിച്ച വാക്കുകൾ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

താളവട്ടത്തിലെ വിനു എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ചത് റിഹേഴ്സൽ ചെയ്തു നോക്കിയിട്ടാണോ എന്നായിരുന്നു അമീർ ഖാൻ പ്രിയനോട് ചോദിച്ചത്. അമീറിന്റെ ഈ ചോദ്യത്തിന് പ്രിയദർശൻ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. യാതൊരു തരത്തിലുമുള്ള റിഹേഴ്സലും ഇല്ലാതെയാണ് മോഹൻലാൽ താളവട്ടത്തിൽ അഭിനയിച്ചത്. ഒരു തയ്യാറെടുപ്പുകളും ഇല്ലാതെ, വളരെ വേഗത്തിലും സ്വാഭാവികവും തീർത്തൂം അനായാസവുമാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചത് എന്നായിരുന്നു താൻ അമീർ ഖാനോട് പറഞ്ഞതെന്ന് പ്രിയദർശൻ വെളിപ്പെടുത്തിയിരുന്നു.

ആ ചിത്രം കണ്ടതു മുതൽ മോഹൻലാലിന്റെ ആരാധകനാണ് അമീർഖാൻ. ഈ സാഹചര്യത്തിലാണ് തന്റെ സിനിമയിൽ മോഹൻലാലിനെ കൂടെ അഭിനയിപ്പിക്കാനുള്ള അമീർഖാന്റെ നീക്കം. ബറോസിന് ശേഷം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലാകും മോഹൻലാൽ അഭിനയിക്കുകയെന്നും റിപ്പോർട്ടുണ്ട്. എന്നാൽ പൃഥ്വിരാജിന്റെ എമ്പുരാൻ ഡിസംബറിന് ശേഷമേ തുടങ്ങൂ. ഈ സിനിമയിൽ ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്താകും മോഹൻലാലിനൊപ്പം അഭിനയിക്കുക.

നിലവിൽ അമീർ ഖാന് മുന്നിലേക്ക് മോഹൻലാൽ മലയാള സിനിമാ പ്രോജക്ടുകളൊന്നും വച്ചിട്ടുമില്ല. നേരത്തെ അമീർ ഖാനേയും മോഹൻലാലിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ സംവിധാനം ചെയ്യാൻ പ്രിയദർശനും ആലോചനകൾ നടത്തിയിരുന്നു. 2011ലായിരുന്നു അത്. പല കാരണങ്ങൾ കൊണ്ട് അന്നത് നടന്നിരുന്നില്ല.

 
 
 
View this post on Instagram

A post shared by Sameer Hamsa (@sameer_hamsa)