- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോഹൻലാലും ആന്റണി പെരുമ്പാവൂരും തിയേറ്റർ ഉടമകളെ വഞ്ചിച്ചു; ദൃശ്യം 2 ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കണം; റിലീസിംഗിൽ മോഹൻലാൽ വിജയിയെ മാതൃകയാക്കണം; അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസും ചിന്തിക്കേണ്ടി വരും; ലിബർട്ടി ബഷീർ മറുനാടനോട്
തിരുവനന്തപുരം: മലയാള സിനിമാലോകം ഏറെ കാത്തിരുന്ന മോഹൻലാൽ സിനിമയായ ദൃശ്യം 2 ആമസോൺ പ്രൈമിന് നൽകിയതിലൂടെ മോഹൻലാലും ആന്റണി പെരുമ്പാവൂരും കേരളത്തിലെ തിയേറ്റർ ഉടമകളെ വഞ്ചിക്കുകയാണെന്ന് ലിബർട്ടി ബഷീർ. കോവിഡ്കാലത്ത് അടഞ്ഞുകിടന്ന തിയേറ്ററുകൾ ഈ മാസം തുറക്കാനിരിക്കെ തിയേറ്റുകളുടെ വലിയ പ്രതീക്ഷ യായിരുന്നു ദൃശ്യം2. ഈ പ്രതീക്ഷകൾക്കാണ് ഇപ്പോൾ തിരിച്ചടിയേറ്റതെന്നും അദ്ദേഹം മറുനാ ടൻ മലയാളിയോട് പറഞ്ഞു.
തിയേറ്ററുകൾ വളരെ പ്രയാസപ്പെട്ട ഒരു സമയത്താണ് ദൃശ്യത്തിന്റെ ഒന്നാം ഭാഗം റിലീസി നെത്തിയത്. നിർജ്ജീവാവസ്ഥയിലായിരുന്ന തിയേറ്ററിനും മലയാളസിനിമക്കും ഒരു പുനർജന്മ മായിരുന്നു ദൃശ്യം. അതേപ്രതീക്ഷയാണ് ഇത്തവണയും തങ്ങൾക്കുണ്ടായിരുന്നത്. കോവിഡാ ന ന്തരം തിയേറ്റർ തുറക്കുമ്പോൾ ആദ്യം തന്നെ ദൃശ്യം 2 എത്തിയാൽ അത് തിയേറ്ററിനും മലയാള സിനിമക്കും ഉണ്ടാക്കുന്ന ഗുണം ചെറുതല്ല. കുടുംബ പ്രേക്ഷകർ കയറുന്ന ഒരു ചിത്രമാണ് ഞങ്ങ ൾ പ്രതീക്ഷിച്ചിരുന്നത്.ദൃശ്യം 2 വിലൂടെ അത് യാഥാർത്ഥ്യമാകുമായിരുന്നു. അ പ്രതീക്ഷക്കാണ് ഇപ്പോൾ മങ്ങലേറ്റിരിക്കുന്നത്- ലിബർട്ടി ബഷീർ പറഞ്ഞു.
അമ്മയുടെ തലപ്പത്തിരിക്കുന്ന മോഹൻലാലിൽ നിന്നും തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ തലപ്പത്തുള്ള ആന്റണി പെരുമ്പാവൂരിൽ നിന്നും അവരുടെ സ്ഥാനത്തിന് ചേർന്ന പ്രവൃത്തിയല്ല ഉണ്ടായിരി ക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇതേ നിലയിൽ ഇവർ മുന്നോട്ട് പോയാൽ മരക്കാർ അറബി ക്കടലിന്റെ സിംഹത്തിന്റെ റിലീസിനെക്കുറിച്ച് പോലും തിയേറ്റർ ഉടമകൾക്ക് ചിന്തിക്കേണ്ടി വരുമെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി.
റിലീസിന്റെ കാര്യത്തിൽ മോഹൻലാൽ തമിഴ്താരം വിജയിയെ മാതൃകയാക്കണം. വിജയ് ചിത്രം മാസ്റ്ററിന് ഇതേ പോലെ വമ്പൻ ഓഫറുകളുണ്ടായിട്ടും അദ്ദേഹം തിയേറ്റർ ഉടമകളെ കൈവിട്ടില്ല. തിയേറ്റർ ഉടമകൾക്ക് വേണ്ടി മന്ത്രിമാരെ വരെ സന്ദർശിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്തി. തിയേ റ്റർ ഉള്ളതുകൊണ്ടാണ് തങ്ങൾക്ക് ഈ പ്രശസ്തിയും പണവും ഒക്കെ ഉണ്ടായതെന്നും ഓർമ്മിപ്പി ക്കുകയായിരുന്നു വിജയ്. എന്നാൽ മോഹൻലാൽ തങ്ങളെ നിരാശരാക്കി. തിയേറ്റർ ഉടമകൾക്ക് ഒരുവിലയും നൽകാതെയാണ് ഇ തീരുമാനം എടുത്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയത്തിൽ ഉടമകളുടെ ഭാഗത്ത് നിന്നുള്ള തുടർനടപടികൾ എല്ലാവരും ചേർന്ന് കൂടിയാ ലോ ചിച്ച ശേഷം തീരുമാനിക്കുമെന്നും ലിബർട്ടി ബഷിർ അറിയിച്ചു. തിയേറ്ററുകൾ ജനുവരി അവ സാനവാരമോ ഫെബ്രുവരി ആദ്യമോ തുറക്കാമെന്നുള്ള മറുപടിയാണ് മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ഔദ്യോഗിക തീരുമാനം ആയില്ലെങ്കിലും പ്രതീക്ഷ അതുതന്നെയാണ്. സാമ്പത്തി ക മെച്ചമെന്നും ആദ്യം പ്രതീക്ഷിക്കുന്നില്ലെങ്കിലും തിയേറ്റർ തുറക്കാമല്ലോ എന്നുള്ളതാണ് ആ ശ്വാസം. ടാക്സ് ഒഴിവാക്കുന്നതടക്കമുള്ള ചില നിർദ്ദേശങ്ങൾ ഞങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. അ തിലൊന്നും നിലവിൽ മറുപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മലയാള സിനിമയിൽ ഇതുവരെ കണ്ട് ഏറ്റവും ഉയർന്ന തുകയ്ക്കാണ് ആമസോൺ പ്രൈം സിനി മയുടെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പത്ത് കോടി യോളം രൂപയാണ് ദൃശ്യം രണ്ടിന്റെ നിർമ്മാണ ചെലവ്. എന്നാൽ, 25 കോടി രൂപയ്ക്ക് മുകളിലാ ണ് ആമസോൺ പ്രൈമുമായുള്ള ഇടപാടിൽ നിർമ്മാതാവിന് പോക്കറ്റിലായത് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇത് ഒടിടി പ്ലാറ്റ്ഫോമിലെ ഒരു മലയാള സിനിയുടെ ഏറ്റവും ഉയർന്ന തുക യാണ്. തെന്നിന്ത്യയിൽ വൻ ആരാധകവൃന്ദമുള്ള മോഹൻലാലിന്റെ സിനിമ ഒടിടി പ്ലാറ്റ്ഫോമി ൽ വരുന്നതോട അത് പുതിയൊരു നാഴികകല്ലായി മാറുമെന്നാണ് വിലയിരുത്തൽ.
ദൃശ്യം രണ്ടിന്റെ ടീസർ പുതുവത്സരം പിറക്കുന്ന അവസരത്തിൽ റിലീസ് ചെയ്തിരുന്നു. ജീതു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദി ഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളി ലെത്തുന്ന 'ദൃശ്യം 2' നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരു മ്പാവൂരാണ്.
ദൃശ്യം സിനിമ നിർത്തിയിടത്ത് നിന്ന് ആരംഭിക്കുന്ന 'ദൃശ്യം 2'വിന്റെ ടീസറിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്ജ്കുട്ടി എന്ന കഥാപാത്രവും കുടുംബവും നിർഭാഗ്യകരമായ ഒരു രാത്രിയിലുണ്ടായ പ്രശ്നങ്ങളെ നേരിട്ടുവെന്നതിനെക്കുറിച്ചു പറയുന്നു. കുടുംബം മുഴുവനും ഒരു രഹസ്യം സൂക്ഷിക്കുകയും അത് പുറത്താകുമോ എന്ന ആകാംക്ഷ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യവും ടീസറിൽ വ്യക്തമാക്കുന്നു.
കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം വീടുകളുടെ സുരക്ഷയിൽ നിന്ന് ആസ്വദിക്കാനാ വുന്ന ചിത്രമാകും 'ദൃശ്യം 2 എന്ന് മോഹൻലാൽ. ''സമാനതകളില്ലാത്ത ത്രില്ലറായിരുന്നു 'ദൃശ്യം.' കാലത്തേക്കാൾ മുന്നിൽ സഞ്ചരിച്ച, എല്ലാവർക്കും പ്രിയപ്പെട്ടതാ ചിത്രം. 'ദൃശ്യം 2'വിൽ, ജോർ ജ്ജ്കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങൾ ആദ്യ ഭാഗത്ത് ഉപേക്ഷിച്ച സ്ഥലത്ത് നിന്ന് മുന്നോട്ട് കൊണ്ടു പോകുന്നു. ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈം വീഡിയോയുമായി ഒത്തു ചേരുന്നതിൽ ഞാൻ സന്തുഷ്ടനാണ്.
ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാപ്രേമികളിലേക്ക് ദക്ഷിണേന്ത്യയിലെ മികച്ച ചില സിനിമകൾ എത്തിക്കാൻ പ്രൈം വീഡിയോ സഹായിച്ചിട്ടുണ്ട്. 'ദൃശ്യ'ത്തിന്റെ തുടർച്ച യ്ക്കായി കാഴ്ചക്കാർ ക്ഷമയോടെ കാത്തിരുന്നതായി അറിയാം 'ദൃശ്യം 2' സ്നേഹത്തിന്റെ അധ്വാനമാണ്, ഞങ്ങളുടെ ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത് അത് ഉയരുമെന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ നിങ്ങളുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം ഇരുന്നു കൊണ്ട് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ നിന്ന് ഈ ചിത്രം ആസ്വദിക്കൂ,' മോഹൻലാൽ പറഞ്ഞു.
ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഉപഭോക്താക്കളിലേക്ക് 'ദൃശ്യം 2' എത്തിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ആമസോൺ പ്രൈം വീഡിയോ ഇന്ത്യയുടെ ഡയറക്ടർ വിജയ് സുബ്രഹ്മണ്യം പറഞ്ഞു. ''ഒരു കൾട്ട് ചിത്രമാണ് ദൃശ്യം, അതിന്റെ തുടർച്ചയ്ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഉപഭോക്താക്കളിലേക്ക് ആമസോൺ പ്രൈം വീഡിയോയിലൂടെ 'ദൃശ്യം 2' എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ പ്രേക്ഷകർക്ക് മികച്ച ഉള്ളടക്കം നൽകുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അത് നിറവേറ്റാൻ മോഹൻലാലിനെയും ജീത്തു ജോസഫിനേക്കാളും മികച്ചവർ വേറെ ആരാണുള്ളത്,'' അദ്ദേഹം പറഞ്ഞു.