- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിനെ പൊക്കി പറയുമ്പോൾ ഏഷ്യാനെറ്റിന്റെ ക്യമാറ മമ്മൂട്ടിയെ സൂം ചെയ്തത് എന്തുകൊണ്ട്? ഏഷ്യാനെറ്റ് അവാർഡ് ബോധപൂർവ്വം മമ്മൂട്ടിയെ അപമാനിക്കാൻ ശ്രമിച്ചതായി ആരോപണം
കൊച്ചി: ഏഷ്യാനെറ്റ് മമ്മൂട്ടിയെ അപമാനിക്കാൻ ശ്രമിച്ചുവോ? അതെയെന്നാണ് മംഗളം സിനിമ പറയുന്നത്. ഇത്തവണ ഏഷ്യാനെറ്റ് സിനിമാ അവാർഡ് വേദിയിലാണ് ഇത് സംഭവിച്ചതെന്നാണ് മംഗളത്തിന്റെ കണ്ടെത്തൽ. മികച്ച നടനുള്ള അവാർഡ് കിട്ടിയത് മോഹൻലാലിന് ആയിരുന്നു. അവാർഡ് നൽകുമ്പോൾ ലാലിനെ വാനോളം ഏഷ്യാനെറ്റ് പുകഴ്‌ത്തി. ഈ സമയം ചാനൽ ലൈവ് പരിപാടിയിൽ സൂം ചെയ്ത് കാട്ടിയത് മമ്മൂട്ടിയെ ആയിരുന്നു. ഇത് മഹാനടനെ അപമാനിക്കാനായിരുന്നുവെന്നാണ് സിനിമാ മംഗളം പറയുന്നത്. മമ്മൂട്ടിയെ അപമാനിച്ചതിലൂടെ ഏഷ്യാനെറ്റ് സ്വയം അപമാനിതനായെന്നും കൂട്ടിച്ചേർക്കുന്നു. ഏഷ്യാനെറ്റ് ഫിലിം അവാർഡിൽ മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കാൻ എത്തിയ മോഹൻലാൽ പ്രേക്ഷകർക്കുള്ള സമ്മാനമായി പുലിമുരുകനിലെ സംഘടന രംഗം ലൈവ് ആയി ചെയ്തു. പുലിമുരുകനിൽ ഏറെ കയ്യടി നേടിയതും ശ്രദ്ധിക്കപ്പെട്ടതുമായ ക്ലൈമാക്സ് രംഗമാണ് മോഹൻലാൽ പുരസ്‌കാര വേദിയിൽ അവതരിപ്പിച്ചത്. സംഘട്ടന സംവിധായകൻ പീറ്റർ ഹെയിനിന്റെ പിന്തുണയോടെയാണ് ഈ സംഘട്ടന രംഗം മോഹൻലാൽ സ്റ്റേജിൽ അവതരിപ്പിച്ചത്. അങ്ങനെ എല്ലാ അർത്ഥത്
കൊച്ചി: ഏഷ്യാനെറ്റ് മമ്മൂട്ടിയെ അപമാനിക്കാൻ ശ്രമിച്ചുവോ? അതെയെന്നാണ് മംഗളം സിനിമ പറയുന്നത്. ഇത്തവണ ഏഷ്യാനെറ്റ് സിനിമാ അവാർഡ് വേദിയിലാണ് ഇത് സംഭവിച്ചതെന്നാണ് മംഗളത്തിന്റെ കണ്ടെത്തൽ. മികച്ച നടനുള്ള അവാർഡ് കിട്ടിയത് മോഹൻലാലിന് ആയിരുന്നു. അവാർഡ് നൽകുമ്പോൾ ലാലിനെ വാനോളം ഏഷ്യാനെറ്റ് പുകഴ്‌ത്തി. ഈ സമയം ചാനൽ ലൈവ് പരിപാടിയിൽ സൂം ചെയ്ത് കാട്ടിയത് മമ്മൂട്ടിയെ ആയിരുന്നു. ഇത് മഹാനടനെ അപമാനിക്കാനായിരുന്നുവെന്നാണ് സിനിമാ മംഗളം പറയുന്നത്. മമ്മൂട്ടിയെ അപമാനിച്ചതിലൂടെ ഏഷ്യാനെറ്റ് സ്വയം അപമാനിതനായെന്നും കൂട്ടിച്ചേർക്കുന്നു.
ഏഷ്യാനെറ്റ് ഫിലിം അവാർഡിൽ മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കാൻ എത്തിയ മോഹൻലാൽ പ്രേക്ഷകർക്കുള്ള സമ്മാനമായി പുലിമുരുകനിലെ സംഘടന രംഗം ലൈവ് ആയി ചെയ്തു. പുലിമുരുകനിൽ ഏറെ കയ്യടി നേടിയതും ശ്രദ്ധിക്കപ്പെട്ടതുമായ ക്ലൈമാക്സ് രംഗമാണ് മോഹൻലാൽ പുരസ്‌കാര വേദിയിൽ അവതരിപ്പിച്ചത്. സംഘട്ടന സംവിധായകൻ പീറ്റർ ഹെയിനിന്റെ പിന്തുണയോടെയാണ് ഈ സംഘട്ടന രംഗം മോഹൻലാൽ സ്റ്റേജിൽ അവതരിപ്പിച്ചത്. അങ്ങനെ എല്ലാ അർത്ഥത്തിലും പരിപാടിയിൽ താരമായത് മോഹൻലാലായിരുന്നു. ഇത് ഏഷ്യാനെറ്റിന് ഏറെ ഗുണം ചെയ്യുകയും ചെയ്തു. ഒപ്പവും പുലിമുരുകനും ജനതാ ഗാരേജും വിജയിച്ചതോടെ ലാലിന്റെ താരമൂല്യം ഉയർന്നു. ഇതിന്റെ പേരിൽ മമ്മൂട്ടിയെ താഴ്‌ത്തിക്കെട്ടാൻ ഏഷ്യാനെറ്റ് ബോധപൂർവ്വം ശ്രമിച്ചുവെന്നാണ് മംഗളം സിനിമ ആരോപിക്കുന്നത്.
മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ അഭിമാനമാണ്. ഇക്കാര്യത്തിൽ എതിരഭിപ്രായം ആർക്കും ഉണ്ടാവില്ല. രണ്ട് നടന്മാരും രണ്ട് രീതിയിൽ കഴിവ് തെളിയിച്ചവർ. മോഹൻലാൽ ഒർജിനാലിറ്റിക്ക് വേണ്ടി എന്തും റിസ്‌കും എടുക്കും. ഏതറ്റം വരേയും പോകും. അതായത് ജീവൻകൊണ്ടുള്ള കളിയാണ് മോഹൻലാലിന്റേത്. മമ്മൂട്ടി റിസ്‌കി സീനുകളിൽ അഭിനയിക്കില്ല. പകരം നല്ല അഭിനയ പ്രാധാന്യമുള്ള കഥകൾ തേടി, അത്തരം സിനിമകളിൽ അഭിനയിക്കും. രണ്ടു പേരേയും പ്രേക്ഷകർക്ക് ഇഷ്ടമാണ്. എന്നാല് ഒപ്പം, പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകളിലൂടെ മോഹൻലാൽ തന്റെ അഭിനയ ഗ്രാഫ് ഉയർത്തി. മൂന്ന് സിനിമകളും ഹിറ്റുകളും സൂപ്പർഹിറ്റുകളും. അതുകൊണ്ട് മമ്മൂട്ടി, മമ്മൂട്ടി അല്ലാതാവുമോ?-മംഗളം സിനിമ ചോദിക്കുന്നു.
എന്നാല് ബോധപൂർവ്വമായാലും അല്ലെങ്കിലും അത്തരം ചില രംഗങ്ങൾ അവാർഡ് നൈറ്റിൽ അരങ്ങേറിയെന്നാണ് വിലയിരുത്തൽ. മോഹൻലാലിനെ അവതാരകരും മറ്റു പലരും ഏകപക്ഷീയമായി പുകഴ്‌ത്തി സംസാരിക്കുമ്പോൾ ക്ലോസപ്പിൽ കാണിച്ചത് മമ്മൂട്ടിയെയാണ്. ഇതൊക്കം ലാലിന്റെ പ്രീതി പടിച്ചു പറ്റാനായിരിക്കും. എന്നാൽ നിങ്ങൾക്ക് ലാലിനെ അറിയില്ലെന്നും മംഗളം സിനിമ വിശദീകരിക്കുന്നു.