ന്നലെ വിവാഹിതരായ തിരക്കഥാകൃത്തും നടനുമായ അനൂപ് മേനോനെയും വധു ക്ഷേമ അലക്‌സാണ്ടറിനെയും അനുഗ്രഹിക്കാനും ആശംസകൾ നേരാനും മലയാള സിനിമയിലെ സൂപ്പർതാരങ്ങളുമെത്തി. ഇന്നലെ കൊച്ചിയിലെ അനൂപിന്റെ ഫഌറ്റിൽ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നതെങ്കിലും സൂപ്പർതാരങ്ങളുടെ പ്രിയങ്കരനായ അനൂപിന് ആശംസകൾ നേരാൻ മമ്മൂട്ടിയും മോഹന്‌ലാലും എത്തുകയായിരുന്നു.

സൂപ്പർ താരങ്ങൾ വീട്ടിലെത്തിയ ചിത്രങ്ങൾ അനൂപ് മേനോൻ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടു. നവദമ്പതികൾക്കൊപ്പം മമ്മൂട്ടിയും മോഹൻലാലും നിൽക്കുന്ന രണ്ട് ചിത്രങ്ങളാണ് അനൂപ് പോസ്റ്റ് ചെയ്തത്. അനുഹ്രഹിക്കാൻ മമ്മുക്കയും ലാലേട്ടനും എത്തു. അനുഗ്രഹാശംസകൾ നേർന്ന തങ്ങളുടെ ലക്ഷക്കണക്കിന് സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നതായി അനൂപ് ഫേസ്‌ബുക്കിൽ കുറിച്ചു.

അനൂപ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ സൂപ്പർതാരങ്ങളുടെ ഫാൻസുകാരും ഏറ്റെടുത്തതോടെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ വൈറലായിട്ടുണ്ട്. ജനപ്രിയ നായകൻ ദിലീപും ഇരുവർക്കും ആശംസകൾ നേരാൻ അനൂപ് മേനോന്റെ കൊച്ചിയിലെ വസതിയിൽ എത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെ തന്നെ മറ്റ് താരങ്ങളും നവദമ്പതികൾക്ക് ആശംസകൾ നേർന്നിരുന്നു.