- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
30 ശതമാനം കോയമാരുടെ പിന്തുണകൊണ്ടല്ലേ പടം വിജയിപ്പിക്കുന്നതെന്നു മമ്മൂട്ടിയോട് ലാൽ ആരാധകർ; ഒൻപത് ശതമാനം നായന്മാർ കണ്ടാൽ ലാലിന്റെ പടം വിജയിക്കുമോ മമ്മൂട്ടി ഫാൻസ്: ഈ ആരാധക ഭ്രാന്തന്മാരെ നിലയ്ക്ക് നിർത്താത്ത മമ്മൂട്ടിയും മോഹൻലാലും ഒരേ പോലെ കുറ്റക്കാർ
പ്രേം നസീറും സത്യനും അടക്കി വാണ മലയാള സിനിമ ലോകം , 1952 മുതൽ 1989 മരണം വരെ 37 വർഷം മലയാള സിനിമ അടക്കി വാണ ചക്രവർത്തി പ്രേം നസീർ. 1951 മുതൽ 1971 വരെ മലയാള സിനിമയുടെ ആണത്വമായി നിറഞ്ഞാടിയ സത്യൻ .സത്യൻ ഒരു പൊലീസ് കാരൻ ആയതു കൊണ്ടോ ആ കാലഘട്ടത്തിന്റെ പ്രത്യേകത കൊണ്ടോ സിനിമയിലും പുറത്തും പരുക്കനായി അറിയപ്പെട്ടു അദ്ദേഹം അനശ്വരമാക്കിയ ഏറെ കഥാപാത്രങ്ങളും ഏറെ പരുക്കൻ സ്വഭാവം ഉള്ളവയായിരുന്നു അവയെലാം ജനം രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. പ്രേം നസീർ തന്റെ സൗന്ദര്യം കൊണ്ടും മുഖം പോലെ തെളിഞ്ഞ മനസുകൊണ്ടും തിരശീലക്കു വെളിയിലും സൂപ്പർ സ്റ്റാർ ആയി ജന ഹൃദയം കീഴടക്കിയ നടൻ ,അക്കാലത്തു കൗമാരക്കാരി അവളുടെ കാമുകനായും,വിവാഹിത അവളുടെ ഭർത്താവിനെ പോലെയും,മധ്യവയസ്‌ക അവരുടെ സഹോദരനെ പോലെയും, അന്നത്തെ അമ്മമാർ തങ്ങളുടെ മകനെ പോലെയും മനസ്സാൽ സ്വീകരിച്ച ഒരു സിനിമ നടൻ അന്നും ഇന്നും പ്രേം നസീർ അല്ലാതെ വേറെ ഒരു പേര് കാണില്ല മലയാളിക്കു പറയാൻ .ഒരു നടൻ എങ്ങനെ വേണം സഹ അഭിനേതാക്കളോടും,സാധാരണ ജനത്തോടും ഇടപെടേണ്ടത് എന്നതിന് ഉത്തമ ഉദാഹരണം
പ്രേം നസീറും സത്യനും അടക്കി വാണ മലയാള സിനിമ ലോകം , 1952 മുതൽ 1989 മരണം വരെ 37 വർഷം മലയാള സിനിമ അടക്കി വാണ ചക്രവർത്തി പ്രേം നസീർ. 1951 മുതൽ 1971 വരെ മലയാള സിനിമയുടെ ആണത്വമായി നിറഞ്ഞാടിയ സത്യൻ .സത്യൻ ഒരു പൊലീസ് കാരൻ ആയതു കൊണ്ടോ ആ കാലഘട്ടത്തിന്റെ പ്രത്യേകത കൊണ്ടോ സിനിമയിലും പുറത്തും പരുക്കനായി അറിയപ്പെട്ടു അദ്ദേഹം അനശ്വരമാക്കിയ ഏറെ കഥാപാത്രങ്ങളും ഏറെ പരുക്കൻ സ്വഭാവം ഉള്ളവയായിരുന്നു അവയെലാം ജനം രണ്ടുകയ്യും നീട്ടി സ്വീകരിച്ചു.
പ്രേം നസീർ തന്റെ സൗന്ദര്യം കൊണ്ടും മുഖം പോലെ തെളിഞ്ഞ മനസുകൊണ്ടും തിരശീലക്കു വെളിയിലും സൂപ്പർ സ്റ്റാർ ആയി ജന ഹൃദയം കീഴടക്കിയ നടൻ ,അക്കാലത്തു കൗമാരക്കാരി അവളുടെ കാമുകനായും,വിവാഹിത അവളുടെ ഭർത്താവിനെ പോലെയും,മധ്യവയസ്‌ക അവരുടെ സഹോദരനെ പോലെയും, അന്നത്തെ അമ്മമാർ തങ്ങളുടെ മകനെ പോലെയും മനസ്സാൽ സ്വീകരിച്ച ഒരു സിനിമ നടൻ അന്നും ഇന്നും പ്രേം നസീർ അല്ലാതെ വേറെ ഒരു പേര് കാണില്ല മലയാളിക്കു പറയാൻ .ഒരു നടൻ എങ്ങനെ വേണം സഹ അഭിനേതാക്കളോടും,സാധാരണ ജനത്തോടും ഇടപെടേണ്ടത് എന്നതിന് ഉത്തമ ഉദാഹരണം ആണ് ആ വലിയ മനുഷ്യൻ .കൂടെ അഭിനയിച്ചു. ജീവിച്ചിരിക്കുന്ന പല അഭിനേതാക്കളുടേം വാക്കുകളിലൂടെ നമുക്ക് മനസിലാക്കാൻ കഴിയും .
ഇരുവരും ചേർന്ന് ഏകദേശം 55 ഓളം സിനിമകൾ അഭിനയിച്ചു തകഴിയുടെ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമ സത്യൻ എന്ന അനശ്വര നടന്റെ അവസാന സിനിമയിൽ ചെല്ലപ്പന് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം നമ്മോടു വിടപറഞ്ഞു 1971 രണ്ടു പേരുടേം അഭിനയ ജീവിതത്തിൽ ഉയർച്ചയുടെ കാലഘട്ടമായിരുന്നു എന്നിട്ടും തകഴിയുടെ നോവലിലെ പോലെ അവർ സിനിമയിലും ആടി തീർത്തു. ഇന്നായിരുന്നെങ്കിൽ നടന്റെ വലിപ്പത്തിനും അഹങ്കാരത്തിനും അനുസരിച്ചു തകഴി കഥ മാറ്റി എഴുതേണ്ടി വന്നെന്നെ .
പാലാഭിഷേകവും ,കട്ട് ഔട്ട് യുഗത്തിനും മുൻപ് മലയാളികൾ ഓണംവും,ക്രിസ്മസും ,പെരുന്നാളും നമ്മൾ കുടുംബമായി പ്രേം നസീറിന്റെയും ,സത്യന്റേയും പുതിയ ചിത്രങ്ങളോടൊപ്പം നമ്മുടെ ആഘോഷങ്ങൾ കൊണ്ടാടി. അന്ന് സത്യന്റെയോ,നസീറിന്റെയോ സിനിമകൾ തിയേറ്ററിൽ ആളെ കയറ്റാൻ നാടാർ ക്രിസ്ത്യാനിയുടെയോ ,മുസ്ലീമിന്റെയോ പേരിൽ മൂവി പ്രൊമോഷനോ ഫേസ്‌ബുക് ഫാൻസ് അസോസിയേഷനുകളോ വേണ്ടി ഇരുന്നില്ല അന്നത്തെ 30 % സാക്ഷരതയിൽ നിന്നും ഇന്നത്തെ 96 % നമ്മൾ എത്തി നിൽകുമ്പോൾ മമ്മൂട്ടിയുടേയും,മോഹൻലാലിന്റേം ഫാൻസ് എന്ന പേരിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ സിനിമക്ക് വേണ്ടി അഴിഞ്ഞാടുമ്പോൾ നമ്മുടെ സാക്ഷര പുരോഗതി കൊണ്ട് എന്ത് നേട്ടം.
ഇവരുടെ രണ്ടു പേരുടെയും ഒഫീഷ്യൽ ഫേസ്‌ബുക് പേജിലും മറ്റു ചില ഓൺലൈൻ മീഡിയകളിലും താര രാജാക്കന്മാരുടെ ആരാധക വൃന്ദത്തിന്റെ ചില പോസ്റ്റുകൾ കണ്ടാൽ നാം തന്നെ നമ്മുടെ ജാതി എന്തെന്ന് നമ്മോടു ചോദിക്കും.മമ്മൂട്ടി ആരാധകരോട് ലാൽ ആരാധകന്റെ ചോദ്യം കേരളത്തിലെ കോയമാരുടെ 30 %(മുസ്ലിം) പിന്തുണയിൽ മാത്രം പടം വിജയിപ്പിക്കുന്ന നടനല്ലേ അയാളെന്നു .തിരിച്ചു മമ്മൂട്ടി ആരാധകർ ലാൽ ആരാധകരോട് കേരളത്തിലെ 9 % നായന്മാർ മാത്രം കണ്ടാൽ ലാലിന്റെ പടത്തിനു എങ്ങനെ ആളെ കൂട്ടുമെന്ന്.ഇതൊക്കെ അതിലെ ചെറിയ കമെന്റുകൾ മാത്രം .നമ്മൾ മലയാളികൾ എങ്ങനെ ഇത്ര മാറി ...ബീ,ജെ,പ്പി പോലും ആളെ കൂട്ടാൻ വിഷമിക്കുന്ന ഈ കാലഘട്ടത്തിൽ എങ്ങനെ ഈ രണ്ടു നടന്മാരുടേം പേരിൽ ജാതീയമായും മതപരമായും ആൾകാർ വിഘടിപ്പിക്കപ്പെടുന്നു?
ഏറെ കുറെ 15 -18 വർഷമായി കണ്ടുവരുന്ന ഇവരുടെ മാത്രം സിനിമയുടെ പേരിൽ കാണപ്പെടുന്ന ഈ വർഗീയ ചേരിതിരിവ് വളരെ ബോധപൂർവം ആവാം .അല്ലെങ്കിൽ ഈ രണ്ടു നടന്മാരും ഇന്നുവരെ ഇങ്ങനെയുള്ള ചെയ്തികളെ തള്ളിപ്പറയുകയോ അതിനെ ഒറ്റപെടുത്തുകയോ ചെയ്തു കണ്ടില്ല .അതാവാം ഇന്ന് ഇത് കൂടുതൽ ശക്തിയായി തുടരാൻ കാരണം.15 -18 വർഷം മുൻപാണ് മലയാളത്തിൽ കണ്ടു പരിചയമില്ലാത്ത വിഗ്രഹ വത്കരിക്കപ്പെട്ട നായക കഥാപാത്രങ്ങൾ ഉണ്ടാവുന്നത് അതെ പോലെ നായകന്റെ പേരിനോടൊപ്പം അന്തസ്സിന്റെ പര്യായമായി ജാതി വാലും എഴുതി ചേർക്കപ്പെട്ടു.15 -18 വർഷമായി പല സിനിമകളിലും ഏറെ കുറെ എല്ലാ നായകനും ഒരു പ്രത്യേക ജാതിവാൽ വച്ച കുടുംബത്തിലെ അംഗമായിരിക്കും ഇങ്ങനെ ഉള്ള ചില പ്രവണതയും ഒരു നടനെ ആ ജാതിയുടെ പ്രമോട്ടർ ആയോ അല്ലെങ്കിൽ ആ ജാതിയുടെ മേൽക്കോയ്മാ നിലനിർത്തുന്ന ആൾ ചിത്രീകരിക്കപ്പെടാൻ ഒരു കാരണം.ഇതിനു മറുപുറമെന്നോണം പുരോഗമന പ്രസ്ഥാനത്തിന്റെ ഒപ്പം ചേർന്ന് നിൽക്കുമ്പോളും ഒരു നടനെ ഒരു പ്രത്യേക മതത്തിന്റെ ആൾ എന്ന രീതിയിൽ ആരാധകർ എന്ന പേരിൽ തന്നെ കൂടിയവർ ലേബൽ ചെയ്യപ്പെട്ടെടുത്തു .
നമ്മൾ ഊണിലും ഉറക്കത്തിലും പുച്ഛിക്കുന്ന തമിഴൻ എന്ന ആ സത്വത്തിന്റെ വില അറിയണമെങ്കിൽ അവരുടെ സിനിമ മേഖല കാണണം . എത്ര ഭ്രാന്തൻ ആരാധനയാണെങ്കിലും ഒരിക്കലും ഒരു നടന്റെ ജാതിയോ അവന്റെ മതമോ അവർ തിയേറ്ററിൽ ആളെ കൂടാൻ ഉള്ള ഉപാധിയായി അവർ ഇന്നുവരെ കൊണ്ടെത്തിച്ചിട്ടില്ല തമിഴ് സിനിമയെ. ഉദാഹരണത്തിന് ഒരു മറാഠിയായ മനുഷ്യനെ അവർ തമിഴനായ് നെഞ്ചേറ്റി, ഒരു കന്നഡികയായ നടിയെ സ്വന്തം അമ്മയോളം ഉയരത്തിൽ മുഖ്യമന്ത്രി ആയി സ്വീകരിച്ചു. ബ്രഹ്മാനായ കമൽഹാസനും ,മറാത്തി ആയ രജനികാന്തിനും,ക്രിസ്ത്യാനിയായ വിജയ്ക്കും. അവരുടെ ഒന്നും ജാതിയും മതവും ഒരിക്കലും തിയേറ്ററിൽ ആളെ കൂടാൻ ഉള്ള വഴിയായിരുന്നില്ല.
നമ്മൾ ഇഎംഎസിൽ നിന്നും പിണറായിൽ എത്തി,പ്രേം നസീറിൽ നിന്നും സത്യനിൽ നിന്നും മമൂട്ടിയിലൂടെയും ,മോഹൻലാലിലൂടെയും നമ്മൾ ഇന്ന് പ്രിത്വിരാജിലും,ദുൽഖർ സല്മാനിലും എത്തിനിൽക്കുന്നു. എന്നാൽ ജാതീയമായും,മതപരമായും വിഷ കരമായ നമ്മുടെ മനസ്സ്. Sir .സീ .പ്പിക്കും 100 വർഷം മുൻപേ ഉള്ള നാറിയ വ്യവസ്ഥിതിയിൽ എത്തിനിൽക്കുന്നു അതിൽ ഏറ്റവും ദുഃഖകരം ആധുനികമായ സോഷ്യൽ മീഡിയകളെ തന്നെ വളരെ പ്രാചീനമായ നാറിയ വ്യവസ്ഥിതി പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നു എന്നതാണ് .
മലയാള സിനിമയിൽ 35 വർഷത്തോളം എല്ലാ രംഗത്തും നിറഞ്ഞാടിയ നിങ്ങൾക്ക് ഇനിയും സിനിമകൾ കാണാൻ ഈ രീതിയിൽ ഉള്ള പ്രചാരണങ്ങൾ വേണമോ? ചിലപ്പോൾ 60 ഉം 70 വയസായ നിങ്ങളുടെ ആട്ടവും ,പാട്ടവും കാണുവാൻ യുവ ജനത മടിച്ചു നിൽകുമ്പോൾ അവരെ തീയേറ്ററുകളിൽ അടുപ്പിക്കുവാൻ ഈ രീതിയിലുള്ള പ്രചാരണങ്ങൾ സ്വീകരിക്കുവാൻ നിങ്ങൾ നിർബന്ധിതരാകുമായിരിക്കും ?
നമ്മുടെ എക്കാലത്തെയും പ്രിയ താരങ്ങളോട് ഒരു അപേക്ഷയായി പറയട്ടെ .ആരാധകർ എന്ന് നിങ്ങൾക്കു ചുറ്റും കൂടിയ ഈ വർഗീയ തിമിരം ബാധിച്ചവരെ നിങ്ങൾ നിലക്ക് നിർത്തുകയോ അല്ലെങ്കിൽ നിങ്ങളുടെ ഫേസ്‌ബുക് കൈകാര്യം ചെയ്യുന്നവർക്ക് ഈ വക കമ്മെന്റുകൾ സമയാ സമയം റിമൂവ് ചെയ്യാൻ ഉള്ള നിർദ്ദേശങ്ങൾ നൽകുകയും വേണം. കാരണം നിങ്ങൾക്കു ശേഷം ഇനിയും ഇവിടെ സിനിമ ഉണ്ടാകും അതിൽ നായകന്മാർ ഉണ്ടാവും ഇനി വരും തലമുറക്കും ഈ ഗതി ഉണ്ടാകരുത് സിനിമയിലെ ജാതിയും മതവും നോക്കി സിനിമ കാണാൻ ഉള്ള ഒരു ജനതയാക്കി നമ്മുക്ക് അവരെ മാറ്റിക്കൂടാ.
ഈ അഭിപ്രായം ലേഖകന്റേതു എന്ന് മാത്രമായി കാണണ്ട ആരാധകർ എന്ന പേരിൽ സിനിമ കൊട്ടകകളിൽ അഴിഞ്ഞാടുന്ന ഭ്രാന്തൻ ആരാധകരെ പേടിച്ചു സിനിമ തീയേറ്ററുകൾ ഒഴിവാക്കാൻ നിർബന്ധിതരാകുന്ന സ്ത്രീകളുടേം,കുടുംബങ്ങളുടേം ആയി കണക്കാക്കുക .