- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ദിഖ് മോഹൻലാൽ ചിത്രം അണിയറയിൽ; ബിഗ് ബ്രദറിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്; മരയ്ക്കാറിന് ശേഷം നടനെത്തുന്ന ചിത്രം കുടുംബ കഥയെന്ന് സൂചന
ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു.ബിഗ്ബ്രദർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഉൾപ്പെടെ മോഹൻലാൽ തന്നെയാണ് ചിത്രം അനൗൺസ് ചെയ്തത്.സിദ്ധീഖിനൊപ്പമുള്ള ചിത്രവും ലാൽ ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രം അടുത്ത ഡിസംബറിൽ ഷൂട്ടിങ് തുടങ്ങുമെന്നാണ് സൂചന. ലൂസിഫറിനും മരക്കാറിനും ശേഷമായിരിക്കും മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുക.മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മോഹൻലാലിന്റെതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നതും റിലീസിനായി തയ്യാറെടുക്കുന്നതും. റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി, ശ്രീകുമാർ മേനോൻ ചിത്രം ഒടിയൻ, രഞ്ജിത്തിന്റെ ഡ്രാമ എന്നിവയാണ് റിലീസ് ചിത്രങ്ങൾ. നിലവിൽ പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ അഭിനയിക്കുകയാണ് മോഹൻലാൽ. ഒക്ടോബർ 11 ന് പുറത്തിറങ്ങാനിരിക്കുന്ന കായംകുളം കൊച്ചുണ്ണിയും പിന്നാലെ വരുന്ന രഞ്ജിത്തിന്റെ ഡ്രാമയുമാണ് മോഹൻലാലിന്റെ റിലീസ് കാത്തു നിൽക്കുന്ന ചിത്രങ്ങൾ അതേസമയം, ജയസൂര്യ നാ
ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു.ബിഗ്ബ്രദർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഉൾപ്പെടെ മോഹൻലാൽ തന്നെയാണ് ചിത്രം അനൗൺസ് ചെയ്തത്.സിദ്ധീഖിനൊപ്പമുള്ള ചിത്രവും ലാൽ ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
ചിത്രം അടുത്ത ഡിസംബറിൽ ഷൂട്ടിങ് തുടങ്ങുമെന്നാണ് സൂചന. ലൂസിഫറിനും മരക്കാറിനും ശേഷമായിരിക്കും മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുക.മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മോഹൻലാലിന്റെതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നതും റിലീസിനായി തയ്യാറെടുക്കുന്നതും.
റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി, ശ്രീകുമാർ മേനോൻ ചിത്രം ഒടിയൻ, രഞ്ജിത്തിന്റെ ഡ്രാമ എന്നിവയാണ് റിലീസ് ചിത്രങ്ങൾ. നിലവിൽ പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ അഭിനയിക്കുകയാണ് മോഹൻലാൽ.
ഒക്ടോബർ 11 ന് പുറത്തിറങ്ങാനിരിക്കുന്ന കായംകുളം കൊച്ചുണ്ണിയും പിന്നാലെ വരുന്ന രഞ്ജിത്തിന്റെ ഡ്രാമയുമാണ് മോഹൻലാലിന്റെ റിലീസ് കാത്തു നിൽക്കുന്ന ചിത്രങ്ങൾ
അതേസമയം, ജയസൂര്യ നായകനായെത്തിയ ഫുക്രിയാണ് സിദ്ദിഖിന്റെ അവസാന മലയാള ചിത്രം. ഇതിന് പിന്നാലെ ഭാസ്‌കർ ദ റാസ്‌കലിന്റെ തമിഴ് പതിപ്പും സിദ്ദിഖ് സംവിധാനം ചെയ്തിരുന്നു. അരവിന്ദ് സ്വാമിയും അമലാ പോളുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്