- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞാലി മരയ്ക്കാരായി മോഹൻലാൽ എത്തും! പ്രിയദർശന്റെ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത് 100 കോടി രൂപ മുതൽ മുടക്കി; മൂന്ന് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിനായി കാലാപാനി ടീം വീണ്ടും ഒന്നിക്കും
കൊച്ചി: അറബിക്കടലിന്റെ സിംഹം കുഞ്ഞാലി മരയ്ക്കാറായി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തന്നെ. മോഹൻലാലിനെ നായകനാക്കിയുള്ള ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചത് സംവിധായകൻ പ്രിയദർശനാണ്. മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായാണ് കുഞ്ഞാലിമരക്കാർ ഒരുക്കുന്നത്. 100 കോടി രൂപയാണ് മുതൽമുടക്ക്. കൊച്ചിയിൽ വെച്ച് സിനിമയുടെ പോസ്റ്ററും മോഷൻ ടീസറും പുറത്തുവിട്ടു. കുഞ്ഞാലിമരക്കാറെപ്പറ്റി ഒരു സിനിമയൊരുക്കുക എന്നത് തന്റെ ദീർഘകാലത്തെ സ്വപ്നമായിരുന്നെന്ന് സംവിധായകൻ പ്രിയദർശൻ വെളിപ്പെടുത്തി. കൃത്യമായ ഒരു ബജറ്റിലൊതുക്കാൻ സാധിക്കുന്ന സിനിമ അല്ല ഇത് . എങ്കിലും നൂറു കോടിക്കുള്ളിൽ നിൽക്കുന്ന തരത്തിൽ നിർമ്മിക്കണമെന്നാണ് ആഗ്രഹം. വലിയ പോസ്റ്റ് പ്രൊഡക്ഷൻ ടൈം ആവശ്യമുള്ള സിനിമയാണിത്. മലയാളത്തിൽ നിന്ന് കൂടാതെ തെലുങ്ക് ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെ താരങ്ങളും ബ്രിട്ടീഷ് അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും. പ്രിയദർശൻ പറഞ്ഞു. നാല് കുഞ്ഞാലി മരയ്ക്കാർമാരെയാണ് ചരിത്രം രേഖപെടുത്തുന്നത്. അതിൽ നാവിക തലവനായ കുഞ്ഞാലി മരയ്ക്കാർ നാലാമന്
കൊച്ചി: അറബിക്കടലിന്റെ സിംഹം കുഞ്ഞാലി മരയ്ക്കാറായി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തന്നെ. മോഹൻലാലിനെ നായകനാക്കിയുള്ള ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചത് സംവിധായകൻ പ്രിയദർശനാണ്. മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായാണ് കുഞ്ഞാലിമരക്കാർ ഒരുക്കുന്നത്. 100 കോടി രൂപയാണ് മുതൽമുടക്ക്.
കൊച്ചിയിൽ വെച്ച് സിനിമയുടെ പോസ്റ്ററും മോഷൻ ടീസറും പുറത്തുവിട്ടു. കുഞ്ഞാലിമരക്കാറെപ്പറ്റി ഒരു സിനിമയൊരുക്കുക എന്നത് തന്റെ ദീർഘകാലത്തെ സ്വപ്നമായിരുന്നെന്ന് സംവിധായകൻ പ്രിയദർശൻ വെളിപ്പെടുത്തി. കൃത്യമായ ഒരു ബജറ്റിലൊതുക്കാൻ സാധിക്കുന്ന സിനിമ അല്ല ഇത് . എങ്കിലും നൂറു കോടിക്കുള്ളിൽ നിൽക്കുന്ന തരത്തിൽ നിർമ്മിക്കണമെന്നാണ് ആഗ്രഹം. വലിയ പോസ്റ്റ് പ്രൊഡക്ഷൻ ടൈം ആവശ്യമുള്ള സിനിമയാണിത്. മലയാളത്തിൽ നിന്ന് കൂടാതെ തെലുങ്ക് ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെ താരങ്ങളും ബ്രിട്ടീഷ് അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും. പ്രിയദർശൻ പറഞ്ഞു. നാല് കുഞ്ഞാലി മരയ്ക്കാർമാരെയാണ് ചരിത്രം രേഖപെടുത്തുന്നത്.
അതിൽ നാവിക തലവനായ കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ ഇതിഹാസ ജീവിതമാണ് താനും വെള്ളിത്തിരയിലെത്തിക്കാൻ ഉദ്ദേശിക്കുന്നതെന്നും പ്രിയദർശൻ വ്യക്തമാക്കി. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ ചെയ്യാനൊരുങ്ങിയ കുഞ്ഞാലിമരയ്ക്കാർ ചിത്രത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി നാല് കുഞ്ഞാലി മരയ്ക്കാറുണ്ടല്ലോ. അതിൽ ഓരോരുത്തരെ സിനിമയാക്കാമല്ലോ എന്ന് പ്രിയദർശൻ പറഞ്ഞു. ആശിർവാദ് സിനിമാസിന്റ ബാനറിൽ ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പം ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.