- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചതോടെ സംസ്‌കൃത വാർത്ത വായിച്ച് മോഹൻലാൽ എത്തി; ആർഎസ്എസ് അനുകൂല ചാനൽ ജനം ടിവി ഔപചാരിക സംപ്രേഷണം ആരംഭിച്ചത് ഇങ്ങനെ..
കൊച്ചി: മലയാള സിനിമയുടെ സൂപ്പർതാരങ്ങളുടെ സാന്നിധ്യം അറിയിച്ച് ആർഎസ്എസ് അനുകൂല ചാനൽ ജനം ടിവി ഔദ്യോഗികമായി സംപ്രേഷണം തുടങ്ങി. ചാനലിന്റെ സംസ്‌കൃത വാർത്തയുടെ സ്വിച്ച്ഓൺ കർമ്മം കൈരളി ചാനലിന്റെ ചെയർമാൻ കൂടിയായ മമ്മൂട്ടി നിർവഹിച്ചതോടെ സംബദി വാർത്താഹ സൂയംതാം.. എന്ന് പറഞ്ഞ് മോഹൻലാൽ വാർത്ത വായിച്ചെത്തി. കൊച്ചി വെല്ലിങ്ടൺ ഐലന്റിലെ ബ്രി
കൊച്ചി: മലയാള സിനിമയുടെ സൂപ്പർതാരങ്ങളുടെ സാന്നിധ്യം അറിയിച്ച് ആർഎസ്എസ് അനുകൂല ചാനൽ ജനം ടിവി ഔദ്യോഗികമായി സംപ്രേഷണം തുടങ്ങി. ചാനലിന്റെ സംസ്‌കൃത വാർത്തയുടെ സ്വിച്ച്ഓൺ കർമ്മം കൈരളി ചാനലിന്റെ ചെയർമാൻ കൂടിയായ മമ്മൂട്ടി നിർവഹിച്ചതോടെ സംബദി വാർത്താഹ സൂയംതാം.. എന്ന് പറഞ്ഞ് മോഹൻലാൽ വാർത്ത വായിച്ചെത്തി. കൊച്ചി വെല്ലിങ്ടൺ ഐലന്റിലെ ബ്രിസ്‌റ്റോ ഗ്രൗണ്ടിലായിരുന്നു ചാനലിന്റെ ഉദ്ഘാടന ചടങ്ങ്. മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ സാന്നിധ്യം ചാനലിന്റെ അണിയറക്കാർക്കും ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എത്തിയവർക്കും ആവേശം പകർന്നു.
ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ ശ്രീശ്രീ രവിശങ്കറാണ് ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്. സമൂഹത്തോടും നമ്മുടെ സംസ്‌കാരത്തോടും രാജ്യത്തോടും സ്‌നേഹവും ആദരവുമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കാനും സത്യസന്ധവും ധർമ്മത്തിൽ അധിഷ്ഠിതവുമായ മാദ്ധ്യമപ്രവർത്തനം നടത്താനും ജനം ടിവിക്ക് സാധിക്കട്ടെയെന്ന് രവിശങ്കർ ഉദ്ഘാടന പ്രസംഗത്തിൽ ആശംസിച്ചു. ദ്വേഷവും മത്സരവും നിറഞ്ഞ ഈ ആധുനിക ലോകത്ത് മാദ്ധ്യമലോകത്ത് സംഭവിച്ചിട്ടുള്ള മൂല്യശോഷണത്തെ മറികടന്ന് സൃഷ്ടിപരമായ കാര്യങ്ങൾ ചെയ്യാനും സമൂഹത്തിന് ഗുണപരമായ രീതിയിൽ ജനങ്ങളുടെ ചിന്താരീതി മാറ്റിമറിക്കാനും ജനം ടിവിക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്നാണ് ചാനലിലെ സാന്‌സ്‌ക്രിറ്റ് ന്യൂസ് എന്ന പേരിൽ സംസ്‌കൃത വാർത്താ ബുള്ളറ്റിൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തത്. സ്വിച്ച്ഓൺ കർമം നിർവഹിച്ചതോടെ വാർത്താ അവതാരകനായി മോഹൻലാൽ സ്‌ക്രീനിൽ തെളിഞ്ഞു. സംസ്‌കൃതത്തിൽ വാർത്ത വായിച്ച് മോഹൻലാൽ ആദ്യ അവതരണം നടത്തി. ഒഎൻവി രചിച്ച, എം. ജയചന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ച തീംസോംഗ് സംവിധായകനും ചാനൽ ചെയർമാനുമായ പ്രിയദർശൻ പ്രകാശനം ചെയ്തു. കേന്ദ്ര വാർത്താ വിതരണ വകുപ്പ് സഹമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് ലോഗോ പ്രകാശനം നിർവഹിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘം സർകാര്യവാഹ് ഭയ്യാജി ജോഷി, കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ്, ബിജെപി ദേശീയ ജനറൽസെക്രട്ടറി റാം മാധവ്, സ്വാമി പൂർണാമൃതാനന്ദപുരി, മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ, ജനം ടിവി മാനേജിങ് ഡയറക്ടർ പി വിശ്വരൂപൻ, ഫിനാൻസ് ഡയറക്ടറും ഇന്റർനാഷണൽ കോഓർഡിനേറ്ററുമായ യു എസ് കൃഷ്ണകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തീവ്രവാദികളുമായി ഏറ്റുമുട്ടി രാജ്യത്തിനായി ജീവൻ സമർപ്പിച്ച മേജർ മുകുന്ദ് വരദരാജന് ജനം ടി വിയുടെ മരണാനന്തര ബഹുമതിയും ചടങ്ങിൽ സമർപ്പിച്ചു. മേജർ മുകുന്ദ് വരദരാജന്റെ പിതാവ് ബഹുമതി ഏറ്റുവാങ്ങി. മലയാള മാദ്ധ്യമ രംഗത്ത് ഒരു വലിയ മാറ്റത്തിനാണ് തുടക്കം കുറിക്കുന്നതെന്നും സത്യത്തിന്റെ തിളക്കവും ധർമ്മത്തിന്റെ ശക്തിയും ദേശസ്‌നേഹത്തിന്റെ സ്ഫുടതയുമാണ് ഈ പ്രയത്‌നത്തിന് പിൻബലമെന്നും ജനം ടിവി ചെയർമാൻ കൂടിയായ സംവിധായകൻ പ്രിയദർശൻ പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം പ്രത്യേക കലാപരിപാടികളും അരങ്ങേറി.
Mohanlal As Sanskrit News Reader in JANAM TV !!മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആശീർവാദത്തോട് കൂടി ജനം ടി.വി സംസ്കൃതം വാർത്ത സംസ്കാരത്തിന് തുടക്കം കുറിച്ചു !!!
Posted by Narayanan Er on Sunday, April 19, 2015
ജനം ടിവി ഇനി ഏഷ്യാനെറ്റ്, ഡെൻ കേബിൽ ശൃംഖലകളിലും ലഭ്യമാകും. ഏഷ്യാനെറ്റിൽ 112 ഉം ഡെന്നി്ൽ 627 ഉം ആണ് ചാനൽ നമ്പർ.