- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിച്ച്കോക്ക് കഞ്ഞിക്കുഴിയുടെ കൂട്ടുകാരൻ ടോണി കുരിശിങ്കലായി ലാലേട്ടൻ വീണ്ടും; 'നമ്പർ 20 മദ്രാസ് മെയിലിലെ' രക്ഷകനായ മമ്മൂക്ക 'വാരിക്കുഴിയിലെ കൊലപാതക'ത്തിന്റെ ചുരുളഴിക്കാനും എത്തുമോ?
കൊച്ചി: അയാം ടോണി കുരിശിങ്കൽ എന്ന് അഭിമാനത്തോടെ സ്വയം പരിചയപ്പെടുത്തുന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മോഹൻലാൽ തിളങ്ങി എന്നതുമാത്രമല്ല നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിന്റെ സവിശേഷത. മമ്മൂട്ടി ആ ചിത്രത്തിൽ നടൻ മമ്മൂട്ടിയായി തന്നെയാണ്് പ്രത്യക്ഷപ്പെട്ടത്. ജോഷി സംവിധാനം ചെയ്ത് 1990 -ൽ പുറത്തിറങ്ങിയ നമ്പർ 20 മദ്രാസ് മെയിലിലിൽ എം.ജി സോമൻ, ജഗദീഷ് , മണിയൻപിള്ള രാജു, അശോകൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് നിന്നും മദ്രാസ് വരെയുള്ള ട്രെയിൻ യാത്രയിൽ നടക്കുന്ന കൊലപാതകത്തെ കുറിച്ചുള്ള രഹസ്യം അനാവരണം ചെയ്യുന്ന ഈ സിനിമ പകുതിയും ട്രെയിനിലാണ് ചിത്രീകരിച്ചിരിക്കുന്നത് .തീസരാ കോൻ എന്ന പേരിൽ ഇത് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിടുണ്ട്. ടോണി കുരിശിങ്കലായി മോഹൻലാൽ വീണ്ടും എത്തുന്നുവെന്നത് ആരാധകരെ ആവേശത്തിലാക്കുന്നതാണ്. രജീഷ് മിഥില സംവിധാനം ചെയ്യുന്ന 'വാരിക്കുഴിയിലെ കൊലപാതകം' എന്ന ചിത്രത്തിലാണ് ടോണി കുരിശിങ്കലായി മോഹൻലാൽ എത്തുക. നമ്പർ 20 മദ്രാസ് മെയിലിലെ മണിയൻപിള്ള രാജുവിന്റെ കഥാപാത്രമാണ് വാരിക്കുഴി
കൊച്ചി: അയാം ടോണി കുരിശിങ്കൽ എന്ന് അഭിമാനത്തോടെ സ്വയം പരിചയപ്പെടുത്തുന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മോഹൻലാൽ തിളങ്ങി എന്നതുമാത്രമല്ല നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിന്റെ സവിശേഷത. മമ്മൂട്ടി ആ ചിത്രത്തിൽ നടൻ മമ്മൂട്ടിയായി തന്നെയാണ്് പ്രത്യക്ഷപ്പെട്ടത്.
ജോഷി സംവിധാനം ചെയ്ത് 1990 -ൽ പുറത്തിറങ്ങിയ നമ്പർ 20 മദ്രാസ് മെയിലിലിൽ എം.ജി സോമൻ, ജഗദീഷ് , മണിയൻപിള്ള രാജു, അശോകൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് നിന്നും മദ്രാസ് വരെയുള്ള ട്രെയിൻ യാത്രയിൽ നടക്കുന്ന കൊലപാതകത്തെ കുറിച്ചുള്ള രഹസ്യം അനാവരണം ചെയ്യുന്ന ഈ സിനിമ പകുതിയും ട്രെയിനിലാണ് ചിത്രീകരിച്ചിരിക്കുന്നത് .തീസരാ കോൻ എന്ന പേരിൽ ഇത് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിടുണ്ട്.
ടോണി കുരിശിങ്കലായി മോഹൻലാൽ വീണ്ടും എത്തുന്നുവെന്നത് ആരാധകരെ ആവേശത്തിലാക്കുന്നതാണ്. രജീഷ് മിഥില സംവിധാനം ചെയ്യുന്ന 'വാരിക്കുഴിയിലെ കൊലപാതകം' എന്ന ചിത്രത്തിലാണ് ടോണി കുരിശിങ്കലായി മോഹൻലാൽ എത്തുക.
നമ്പർ 20 മദ്രാസ് മെയിലിലെ മണിയൻപിള്ള രാജുവിന്റെ കഥാപാത്രമാണ് വാരിക്കുഴിയിലെ കൊലപാതകത്തിന്റെ ശിൽപ്പി. ഹിച്ച്കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രമെഴുതുന്ന നോവലിന്റെ പേരാണ് 'വാരിക്കുഴിയിലെ കൊലപാതകം'.
ആ ടൈറ്റിലിലാണ് രജീഷ് മിഥില സിനിമ ഒരുക്കുന്നത്. മണിയൻ പിള്ളയും ജഗദീഷും എല്ലാം ഇക്കുറിയും അണിനിരക്കും. വാരിക്കുഴിയിലെ കൊലപാതകം വൈക്കത്ത് ചിത്രീകരണം പുരോഗമിക്കുകയാണ്.ദിലീഷ് പോത്തനും അമിത് ചക്കാലയ്ക്കലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമീര നായികയാകുന്ന ചിത്രത്തിൽ നെടുമുടി വേണു, ഷമ്മി തിലകൻ, നന്ദു തുടങ്ങിയവരും വേഷമിടുന്നുണ്ട്.
അതിഥി വേഷത്തിലാകും ടോണി കുരിശിങ്കലായി ലാലേട്ടൻ എത്തുക. നമ്പർ 20 മദ്രാസ് മെയിലിൽ അപകടഘട്ടത്തിൽ ടോണികുരിശിങ്കലിനും കൂട്ടുകാർക്കും രക്ഷകനായെത്തിയ മെഗാ സ്റ്റാർ മമ്മൂട്ടി ഇക്കുറിയും എത്തുമോയെന്നതാണ് ആരാധകർക്ക് അറിയാനുള്ളത്.മമ്മൂട്ടി എത്തുമോയെന്ന കാര്യം അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.