- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വശ്യസൗന്ദര്യം കേട്ടറിഞ്ഞെത്തിയ മോഹൻലാലിന്റെ കാഴ്ചകൾക്ക് തടസമായി മുതലപ്പോഴിയിൽ മഴ പെയ്തു; ആദ്യ ദിവസാം 5 മിനിറ്റ് പോലും ഷൂട്ടിങ് നടന്നില്ല; ലാൽ ജോസിന്റെ പുതിയ സിനിമ തങ്ങളുടെ ദേശത്തിന് ശാപമോക്ഷം നൽകുമെന്ന പ്രതീക്ഷയോടെ നാട്ടുകാർ
അഞ്ചുതെങ്ങ്: മുതലപ്പൊഴിയുടെ വശ്യസൗന്ദര്യം കേട്ടറിഞ്ഞെത്തിയ മോഹൻലാലിനെ വരവേറ്റത് കനത്ത മഴ. ഷൂട്ടിങ് തുടങ്ങാനാവാതെ ഒടുവിൽ സൂപ്പർ താരവും സംഘവും മടങ്ങി. എന്നാൽ ഈ സിനിമ തങ്ങളുടെ നാടിന് പേരും പെരുമയും കൊണ്ടു വരുമെന്നാണ് മുതലപ്പൊഴിക്കാരുടെ വിശ്വാസം. മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്നതും ലാൽജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നതുമായ 'വെളിപാടിന്റെ പുസ്തകം' എന്ന സിനിമയുടെ ഷൂട്ടിങ്ങിനെ പ്രതീക്ഷയോടെയാണ് മോഹൻലാൽ മുതലപ്പൊഴിക്കാർ കാണുന്നത്. മുതലപ്പൊഴിയുടെ മനോഹാരിത അത്രമേൽ വശ്യമാണ്. സിനിമാസംഘത്തിന് ആദ്യദിനം നിരാശയാണ് സമ്മാനിച്ചത്. അഞ്ചു മിനിട്ട് പോലും ഷൂട്ടിങ് നടത്താൻ കോരിച്ചൊരിയുന്ന മഴ കാരണം സാധിച്ചില്ല. വൈകീട്ട് അഞ്ചുമണിയോടെയാണ് ലാൽ മുതലപ്പൊഴി തീരത്ത് എത്തിയത്.മണൽത്തീരത്ത് വോളിബോൾ കളിക്കുന്ന സീനായിരുന്നു ചിത്രീകരിക്കേണ്ടത്. മുതലപ്പൊഴിയുടെ വിനോദസഞ്ചാര സാധ്യതകൾക്ക് ആക്കം കൂട്ടുന്നതാണ് ഈ സിനിമയെന്ന് നാട്ടുകാർ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് ചിലപ്പോഴെങ്കിലും ഇവിടത്തെ ടൂറിസം സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകുന
അഞ്ചുതെങ്ങ്: മുതലപ്പൊഴിയുടെ വശ്യസൗന്ദര്യം കേട്ടറിഞ്ഞെത്തിയ മോഹൻലാലിനെ വരവേറ്റത് കനത്ത മഴ. ഷൂട്ടിങ് തുടങ്ങാനാവാതെ ഒടുവിൽ സൂപ്പർ താരവും സംഘവും മടങ്ങി. എന്നാൽ ഈ സിനിമ തങ്ങളുടെ നാടിന് പേരും പെരുമയും കൊണ്ടു വരുമെന്നാണ് മുതലപ്പൊഴിക്കാരുടെ വിശ്വാസം. മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്നതും ലാൽജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നതുമായ 'വെളിപാടിന്റെ പുസ്തകം' എന്ന സിനിമയുടെ ഷൂട്ടിങ്ങിനെ പ്രതീക്ഷയോടെയാണ് മോഹൻലാൽ മുതലപ്പൊഴിക്കാർ കാണുന്നത്.
മുതലപ്പൊഴിയുടെ മനോഹാരിത അത്രമേൽ വശ്യമാണ്. സിനിമാസംഘത്തിന് ആദ്യദിനം നിരാശയാണ് സമ്മാനിച്ചത്. അഞ്ചു മിനിട്ട് പോലും ഷൂട്ടിങ് നടത്താൻ കോരിച്ചൊരിയുന്ന മഴ കാരണം സാധിച്ചില്ല. വൈകീട്ട് അഞ്ചുമണിയോടെയാണ് ലാൽ മുതലപ്പൊഴി തീരത്ത് എത്തിയത്.മണൽത്തീരത്ത് വോളിബോൾ കളിക്കുന്ന സീനായിരുന്നു ചിത്രീകരിക്കേണ്ടത്. മുതലപ്പൊഴിയുടെ വിനോദസഞ്ചാര സാധ്യതകൾക്ക് ആക്കം കൂട്ടുന്നതാണ് ഈ സിനിമയെന്ന് നാട്ടുകാർ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് ചിലപ്പോഴെങ്കിലും ഇവിടത്തെ ടൂറിസം സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകുന്നത്.
കഠിനംകുളം-പുളിമൂട്ടിൽക്കടവ്-പണയിൽക്കടവ് കായൽ ടൂറിസം പദ്ധതി യാഥാർഥ്യമായാൽ ടൂറിസം വരുമാനത്തിൽ മുതലപ്പൊഴിക്ക് മുഖ്യപങ്ക് വഹിക്കാനാകും.