- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് മോഹൻലാൽ മമ്മൂട്ടിയുടെ കുത്തിന് പിടിച്ചു; പേടിച്ചരണ്ട മമ്മൂട്ടി പത്തിതാഴ്ത്തി; സൂപ്പർ താരങ്ങൾക്കിടയിലെ ഒരു സൗന്ദര്യ പിണക്കത്തിന്റെ കഥ
മലയാളത്തിലെ രണ്ടു സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഉണ്ടെന്നാണ് സിനിമാ മാസികയായ സിനിമാമംഗളം പറയുന്നത്. ഐ വി ശശി സംവിധാനംചെയ്ത 'അടിമകൾ ഉടമകൾ' ചിത്രീകരണം നടക്കുന്ന സമയത്ത് മമ്മൂട്ടിയുടെ കുത്തിനു പിടിച്ച് മോഹൻലാൽ വിരട്ടിയെന്നാണ് സിനിമാമംഗളത്തിൽ പല്ലിശേരി എഴുതുന്നത്. ടി ദാമോദരനാണ് ചിത്രത
മലയാളത്തിലെ രണ്ടു സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഉണ്ടെന്നാണ് സിനിമാ മാസികയായ സിനിമാമംഗളം പറയുന്നത്. ഐ വി ശശി സംവിധാനംചെയ്ത 'അടിമകൾ ഉടമകൾ' ചിത്രീകരണം നടക്കുന്ന സമയത്ത് മമ്മൂട്ടിയുടെ കുത്തിനു പിടിച്ച് മോഹൻലാൽ വിരട്ടിയെന്നാണ് സിനിമാമംഗളത്തിൽ പല്ലിശേരി എഴുതുന്നത്.
ടി ദാമോദരനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും. മമ്മൂട്ടിയും മോഹൻലാലുമുൾപ്പെടെ വൻ താരനിരയാണ് ചിത്രത്തിൽ. ശരിക്കുമൊരു മൾട്ടിസ്റ്റാർ ചിത്രം. മമ്മൂട്ടിയും മോഹൻലാലും നടന്മാരെന്ന നിലയിൽ പ്രശസ്തർ. രണ്ടുപേരും ഒന്നിനൊന്ന് മെച്ചം. നായകനടന്മാരായതുകൊണ്ട് രണ്ടുപേർക്കും ഒരു പോലെ പ്രാധാന്യം.
എന്നാൽ, ചിത്രീകരണം തുടങ്ങി ഏതാനും നാൾ കഴിഞ്ഞപ്പോൾ മോഹൻലാലിന് ഒരു സംശയം. സിനിമയിൽ തനിക്ക് പ്രാധാന്യം കുറഞ്ഞോ എന്ന്. കഥാപാത്രത്തിനും സംഭാഷണത്തിനും എവിടെയോ ഒരു മുഴപ്പ്. എന്നിട്ടും രണ്ടാമതൊരാളോടും ഇക്കാര്യം പറഞ്ഞില്ല.
അതിനിടെ, ടി ദാമോദരനും മമ്മൂട്ടിയും എപ്പോഴും സംഭാഷണവും ഡിസ്‌കഷനും. മമ്മൂട്ടിയിലേക്ക് അറിയാതെ ഒരു ശ്രദ്ധ കൊടുത്തു. കള്ളൻ കപ്പലിൽ തന്നെയാണെന്ന് മോഹൻലാലിന് മനസ്സിലായെന്ന് പല്ലിശേരി പറയുന്നു. മോഹൻലാലിനെ ഇഷ്ടപ്പെടുന്ന ഒരു അസിസ്റ്റന്റ് മുഖേന കാര്യങ്ങൾ വ്യക്തമായി.
ടി ദാമോദരനെ സോപ്പിട്ട്, അതല്ലെങ്കിൽ നിർബന്ധിച്ച് മോഹൻലാലിന്റെ സീനുകൾ വെട്ടിക്കുറച്ച് പ്രാധാന്യം കുറച്ചുവെന്നാണ് മോഹൻലാൽ കണ്ടെത്തിയത്. എന്തു ചെയ്യണമെന്നറിയാതെ ആദ്യം കുറച്ചു സമയം ചിന്തിച്ചു. ബുദ്ധിപൂർവം കരുക്കൾ നീക്കുന്നതാണ് നല്ലത്. ടി ദാമോദരനോട് ഇക്കാര്യം ചോദിക്കാനുമാകില്ല. ലാൽ വീർപ്പുമുട്ടി.
വൈകുന്നേരം ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടലിലേക്ക് പോയി. മമ്മൂട്ടിയെ വിളിച്ചു. ഒന്ന് കാണണമെന്ന് പറഞ്ഞു. മമ്മൂട്ടിക്ക് സന്തോഷം. ലാൽ മമ്മൂട്ടിയുടെ മുറിയിൽ ചെന്നു. മറ്റാരും ഉണ്ടായിരുന്നില്ല. മുറിയിൽ കടന്നപാടെ ലാൽ മുറി പൂട്ടി. ''നീ എന്തിനാ മുറി ലോക്ക് ചെയ്യുന്നത്''- മമ്മൂട്ടി ചോദിച്ചു. ''പുറത്തുനിന്ന് ആരും വരാതിരിക്കാൻ''. ''വന്നാലെന്താ'' - മമ്മൂട്ടി.
ഗൗരവത്തോടെ ലാൽ പറഞ്ഞ മറുപടി ഇതാണ് ''ഞാൻ നിങ്ങളെ തല്ലുന്നത് അവർ കാണും''. ''ലാൽ എന്തിന് എന്നെ തല്ലണ''മെന്ന് മമ്മൂട്ടി ചോദിച്ചു.
പൊടുന്നനെയാണ് മോഹൻലാൽ മമ്മൂട്ടിയുടെ കുത്തിന് പിടിച്ചതെന്നു പല്ലിശേരി വിവരിക്കുന്നു. ''കളി എന്നോട് വേണ്ട. നമ്മളെല്ലാവരും അഭിനയിക്കാൻ വരുന്നത് പണത്തിനും പേരിനും വേണ്ടിയാണ്. ഓരോരുത്തരും അവരവരുടെ ജോലി ചെയ്താൽ മതി. താൻ എന്റെ റോളുകൾ വെട്ടിച്ചുരുക്കാൻ പറയും അല്ലേ? നടന്നത് നടന്നു. ഇനി ഇതാവർത്തിച്ചാൽ ..... എന്റെ സ്വഭാവം അറിയാലോ. മോഹൻലാൽ മമ്മൂട്ടിയെ തല്ലി എന്നൊരു ചീത്തപ്പേര് കേൾപ്പിക്കണ്ട.''- മോഹൻലാൽ ആഞ്ഞടിച്ചു.
ആ നിമിഷം മമ്മൂട്ടി പേടിച്ചരണ്ടുവെന്നും പിന്നെ ഒരു ശല്യവും മോഹൻലാലിന്റെ കാര്യത്തിൽ ഉണ്ടായില്ലെന്നും പല്ലിശേരി ലേഖനത്തിൽ പറയുന്നു. ഒരു വടക്കൻ വീരഗാഥയുടെ ചിത്രീകരണത്തിനിടയിലും മമ്മൂട്ടി പ്രശ്‌നങ്ങളുണ്ടാക്കിയെന്നാണ് ലേഖനത്തിൽ പല്ലിശേരി പറയുന്നത്.