കൊച്ചി: സിനിമ പ്രേമികൾ കാത്തിരുന്ന ആ മികച്ച കൂട്ടുകെട്ട് വീണ്ടും എത്തുന്നു.പ്രേക്ഷകർക്ക് ഒട്ടേറെ നല്ല സിനിമകൾ സമ്മാനിച്ച മോഹൻലാൽ -ഭദ്രൻ കൂട്ടു കെട്ടിൽ അരങ്ങു തകർക്കാൻ വീണ്ടുമൊരു ചിത്രം. മലയാളസിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മോഹൻലാൽ-ഭദ്രൻ കോമ്പിനേഷനിൽ ഒരുങ്ങിയ ചിത്രങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.

മോഹൻലാൽ-ഭദ്രൻ കോമ്പിനേഷനിൽ വീണ്ടുമൊരു ചിത്രത്തിനു തിരികൊളുത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു. മോഹൻലാൽ അഭിനയിക്കാനിരിക്കുന്ന വലിയ പ്രോജക്ടുകളിൽ ഒന്നാകും അത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മാസങ്ങൾക്കകം സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. നീരാളീ, ഒടിയൻ എന്നീ ചിത്രങ്ങളുടെ ഷൂട്ടിങിനു ശേഷ ഏപ്രിലിൽ ഭദ്രൻ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം.

14 വർഷങ്ങൾക്കു ശേഷമാണ് ഭദ്രൻ സിനിമ നിർമ്മാണത്തിലേക്കു വീണ്ടും എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ചിത്രം ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയുള്ളതാണന്നും ആക്ഷൻ നിറഞ്ഞ ഒരു എന്റർടെയിനർ ആയിരിക്കുമെന്നും ചിത്രത്തെക്കുറിച്ച് ഭദ്രൻ വ്യക്തമാക്കി. ശരത്കുമാർ, രമ്യകൃഷ്ണൻ എന്നിവർ സിനിമയിൽ മുഖ്യവേഷങ്ങളിലെത്തുമെന്നാണ് അണിയറ വിവരങ്ങൾ. മോഹൻലാൽ ഇരട്ട വേഷത്തിലെത്തിയ ഭദ്രന്റെ ഉടയോൻ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.