തിരുവനന്തപുരം: മലയാള സിനിമയുടെ അഭിമാനമായ മോഹൻലാലിന് ഇന്ന് പിറന്നാൾ. മലയാളത്തിന്റെ മഹാനടന്റെ 55ാം പിറന്നാൾ ആഘോഷമാക്കുകയാണ് സൈബർ ലോകത്ത് ആരാധകർ. മോഹൻലാലിനു പിറന്നാൾ ആശംസകൾ നേർന്ന് ആരാധകരും ചലച്ചിത്രതാരങ്ങളും രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് ജനറേഷൻ വ്യത്യാസമില്ലാതെ മോഹൻലാലിന് ആംശകൾ നേർന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയും മോഹൻലാലിന് ആശംസകൾ നേർന്ന് രംഗത്തെത്തി. മോഹൻലാലിന് ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ നേർന്നത്. ഈ ചിത്രം സോഷ്യൽ മീഡിയക്ക് ആഘോഷമായി മാറിയത്. നിരവധി പേരാണ് ലൈക്കടിച്ചും ഷെയർചെയ്തു രംഗത്തെത്തിയത്.

മമ്മൂട്ടിയും മകൻ ദുൽഖറും മോഹൻലാലിനു ഫേസ്‌ബുക്കിലൂടെ പിറന്നാൾ ആശംസകൾ നേർന്നു. 1960 മെയ്‌ 21 ന് പത്തനംതിട്ടയിൽ വിശ്വനാഥന് നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായിട്ടാണ് മോഹൻലാലിന്റെ ജനനം. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ അഭിനയം തുടങ്ങിയ മോഹൻലാൽ അഭിനയ ജീവിതത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞു. അമ്പത്തഞ്ചാം പിറന്നാൾ ആഘോഷിക്കുമ്പോൾ അദ്ദേഹം കുടുംബത്തോടൊപ്പം ജപ്പാനിലാണുള്ളത്.

പ്രിയ നടന്റെ സാന്നിധ്യം ഇല്ലെങ്കിലും കേരളത്തിലെ ആരാധകരും സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആഘോഷിക്കുകയായിരുന്നു. കഴിഞ്ഞ പിറന്നാൾ ദിവസവും താരം കുടുംബത്തോടൊപ്പമാണ് ചിലവഴിച്ചത്. അന്ന് സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലാണ് മോഹൻലാൽ ആഘോഷിച്ചിരുന്നത്.

Happy Birthday to Dear Lal. I wish you good health and more years to celebrate

Posted by Mammootty on Wednesday, May 20, 2015