- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖാമുഖം മോദി; ഞാൻ ജീവിതത്തിൽ പരിചയപ്പെട്ട ഏറ്റവും നല്ല ക്ഷമയുള്ള കേൾവിക്കാരനായിരുന്നു മോദി; 'മോഹൻലാൽ ജി' എന്നു വിളിച്ച് എന്നെ കെട്ടിപിടിച്ച് മൂന്ന് തവണ അദ്ദേഹം എന്റെ തോളിൽ തട്ടി; നമുക്കിടയിൽ രാഷ്ട്രീയം ഒരു ചർച്ചയായില്ല! നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച വികാരഭരിതമായി ബ്ലോഗിൽ വിവരിച്ച് മോഹൻലാൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചതിനെക്കുറിച്ചുള്ള നടൻ മോഹൻലാലിന്റെ വികാരഭരിതമായ ബ്ലോഗ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.'ഇക്കഴിഞ്ഞ സെപ്റ്റംബർ മൂന്നിനായിരുന്നു പ്രധാമന്ത്രിയെ നേരിൽ സന്ദർശിച്ചത്. അദ്ദേഹത്തിന്റെ വസതിയിലെ സന്ദർശനം ഏകദേശം അരമണിക്കൂർ നീണ്ടു. നേരത്തെ അപേക്ഷിച്ചതനുസരിച്ചായിരുന്നു സന്ദർശിക്കാൻ അവസരം ലഭിച്ചത്. അത്ഭുതകരമായി അദ്ദേഹം എന്നെ വന്നു സ്വീകരിച്ചു. 'മോഹൻലാൽ ജി' എന്ന് വിളിച്ച് എന്നെ കെട്ടിപിടിച്ച് മൂന്ന് തവണ എന്റെ തോളിൽ തട്ടി. എന്നെ അദ്ദേഹത്തിന് അറിയാമായിരുന്നു. അത്ഭുതകരമായ കാര്യം പ്രധാനമന്ത്രി ഒരു വാക്കുപോലും രാഷ്ട്രീയം പറഞ്ഞില്ല എന്നതാണ്. തിരിച്ച് ഞാനും ചോദിച്ചില്ല. ഞാൻ ജീവിതത്തിൽ പരിചയപ്പെട്ട ഏറ്റവും നല്ല ക്ഷമയുള്ള കേൾവിക്കാരനായിരുന്നു മോദി. ഞാൻ പറയുന്നതെല്ലാം അദ്ദേഹം നിറഞ്ഞ മൗനത്തോടെ കേട്ടിരുന്നു. ഏത് വലിയ വ്യക്തിത്വങ്ങളുടെ അടുത്തു നിൽക്കുമ്പോഴും അവരോട് വിടപറയുമ്പോഴും അതി സൂക്ഷ്മമായി ശ്രദ്ധിച്ചാൽ ഒരു പോസിറ്റീവ് തരംഗം നമ്മിൽ തുടരും. എനിക്കത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചതിനെക്കുറിച്ചുള്ള നടൻ മോഹൻലാലിന്റെ വികാരഭരിതമായ ബ്ലോഗ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.'ഇക്കഴിഞ്ഞ സെപ്റ്റംബർ മൂന്നിനായിരുന്നു പ്രധാമന്ത്രിയെ നേരിൽ സന്ദർശിച്ചത്. അദ്ദേഹത്തിന്റെ വസതിയിലെ സന്ദർശനം ഏകദേശം അരമണിക്കൂർ നീണ്ടു.
നേരത്തെ അപേക്ഷിച്ചതനുസരിച്ചായിരുന്നു സന്ദർശിക്കാൻ അവസരം ലഭിച്ചത്. അത്ഭുതകരമായി അദ്ദേഹം എന്നെ വന്നു സ്വീകരിച്ചു. 'മോഹൻലാൽ ജി' എന്ന് വിളിച്ച് എന്നെ കെട്ടിപിടിച്ച് മൂന്ന് തവണ എന്റെ തോളിൽ തട്ടി. എന്നെ അദ്ദേഹത്തിന് അറിയാമായിരുന്നു. അത്ഭുതകരമായ കാര്യം പ്രധാനമന്ത്രി ഒരു വാക്കുപോലും രാഷ്ട്രീയം പറഞ്ഞില്ല എന്നതാണ്. തിരിച്ച് ഞാനും ചോദിച്ചില്ല.
ഞാൻ ജീവിതത്തിൽ പരിചയപ്പെട്ട ഏറ്റവും നല്ല ക്ഷമയുള്ള കേൾവിക്കാരനായിരുന്നു മോദി. ഞാൻ പറയുന്നതെല്ലാം അദ്ദേഹം നിറഞ്ഞ മൗനത്തോടെ കേട്ടിരുന്നു. ഏത് വലിയ വ്യക്തിത്വങ്ങളുടെ അടുത്തു നിൽക്കുമ്പോഴും അവരോട് വിടപറയുമ്പോഴും അതി സൂക്ഷ്മമായി ശ്രദ്ധിച്ചാൽ ഒരു പോസിറ്റീവ് തരംഗം നമ്മിൽ തുടരും. എനിക്കത് അനുഭവപ്പെടാറുണ്ട്. നരേന്ദ്ര മോദിയെ കണ്ട് പോരുമ്പോഴും എനിക്കത് അനുഭവപ്പെട്ടു. പോസ്റ്റീവ് എനർജിക്ക് പാർട്ടിഭേദമോ മതഭേദമോ ഒന്നുമില്ലല്ലോ'..
പൂർണമായ വായനയ്ക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
http://blog.thecompleteactor.com/2018/09/modifiedwaves/