- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലുന്നതും നിന്റെ മക്കൾ; മരിക്കുന്നതും നിന്റെ മക്കൾ'; കാശ്മീർ കലാപങ്ങൾക്കും ഭീകരാക്രമണങ്ങൾക്കുമെതിരെ ദൈവത്തിന് മോഹൻലാലിന്റെ കത്ത്
ഇന്ത്യയിലും ലോകത്തെമ്പാടും നടക്കുന്ന ഭീകരാക്രമണങ്ങലെ അപലപിച്ച് നടൻ മോഹൻലാലിന്റെ പുതിയ ബ്ലോഗ്. ദൈവത്തിന് എഴുതുന്ന കത്തെന്ന വിധത്തിലാണ് മോഹൻലാൽ തന്റെ പുതിയ ബ്ലോഗ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മനുഷ്യർക്ക് ചുറ്റും ഇപ്പോൾ മരണത്തിന്റെ വിളയാട്ടമാണ്. മനുഷ്യർ അകാലത്തിൽ കൊലചെയ്യപ്പെടുന്നു. ദൈവം നൽകിയ ആയുസൊടുങ്ങി മരിച്ചവരല്ല ഇവരൊന്നും. മതത്തിന്റെ പേരിൽ ചില മനോരോഗികളാണ് ഈ അക്രമങ്ങളെല്ലാം സംഘടിപ്പിക്കുന്നതെന്നും മോഹൻലാൽ ബ്ലോഗിൽ പറയുന്നു. മതത്തിന്റെയും അങ്ങയുടേയും പേരുപറഞ്ഞ് ഈ മനോരോഗികൾ അവരെ കൊല്ലുകയായിരുന്നെന്നും ദൈവത്തിനുള്ള കത്തിൽ പറയുന്നു. കഴിഞ്ഞ മാസങ്ങളിലായി ആയിരക്കണക്കിന് ആളുകൾ ഭീകരവാദികളാൽ കൊലചെയ്യപ്പട്ടു. ബംഗ്ലാദേശിൽ, തുർക്കിയിൽ, ബാഗ്ദാദിൽ, മദീനയിൽ, ഫ്രാൻസിലെ മനോഹരമായ നീസിൽ, കശ്മീരിൽ എത്രപേരാണ് മരിച്ചുവീണത്. കൊല്ലുന്നതും നിന്റെ മക്കൾ, മരിക്കുന്നതും നിന്റെ മക്കൾ. ഈ മരണക്കൊയ്ത്തിന് നടുവിൽ ഇരുന്നപ്പോൾ മരണം എന്ന മനോഹര കലയെ എത്രമാത്രം വികലമായാണ് ഞങ്ങൾ മനുഷ്യർ നടപ്പാക്കുന്നതെന്ന് ഓർത്തുപോയി ഞാൻ. ജീവിത
ഇന്ത്യയിലും ലോകത്തെമ്പാടും നടക്കുന്ന ഭീകരാക്രമണങ്ങലെ അപലപിച്ച് നടൻ മോഹൻലാലിന്റെ പുതിയ ബ്ലോഗ്. ദൈവത്തിന് എഴുതുന്ന കത്തെന്ന വിധത്തിലാണ് മോഹൻലാൽ തന്റെ പുതിയ ബ്ലോഗ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മനുഷ്യർക്ക് ചുറ്റും ഇപ്പോൾ മരണത്തിന്റെ വിളയാട്ടമാണ്. മനുഷ്യർ അകാലത്തിൽ കൊലചെയ്യപ്പെടുന്നു. ദൈവം നൽകിയ ആയുസൊടുങ്ങി മരിച്ചവരല്ല ഇവരൊന്നും. മതത്തിന്റെ പേരിൽ ചില മനോരോഗികളാണ് ഈ അക്രമങ്ങളെല്ലാം സംഘടിപ്പിക്കുന്നതെന്നും മോഹൻലാൽ ബ്ലോഗിൽ പറയുന്നു. മതത്തിന്റെയും അങ്ങയുടേയും പേരുപറഞ്ഞ് ഈ മനോരോഗികൾ അവരെ കൊല്ലുകയായിരുന്നെന്നും ദൈവത്തിനുള്ള കത്തിൽ പറയുന്നു.
കഴിഞ്ഞ മാസങ്ങളിലായി ആയിരക്കണക്കിന് ആളുകൾ ഭീകരവാദികളാൽ കൊലചെയ്യപ്പട്ടു. ബംഗ്ലാദേശിൽ, തുർക്കിയിൽ, ബാഗ്ദാദിൽ, മദീനയിൽ, ഫ്രാൻസിലെ മനോഹരമായ നീസിൽ, കശ്മീരിൽ എത്രപേരാണ് മരിച്ചുവീണത്. കൊല്ലുന്നതും നിന്റെ മക്കൾ, മരിക്കുന്നതും നിന്റെ മക്കൾ. ഈ മരണക്കൊയ്ത്തിന് നടുവിൽ ഇരുന്നപ്പോൾ മരണം എന്ന മനോഹര കലയെ എത്രമാത്രം വികലമായാണ് ഞങ്ങൾ മനുഷ്യർ നടപ്പാക്കുന്നതെന്ന് ഓർത്തുപോയി ഞാൻ. ജീവിതം എന്ന രംഗകലയുടെ അവസാന പദമായാണ് ഞങ്ങളിൽ ബുദ്ധിയുള്ളവർ മരണത്തെ സങ്കൽപ്പിച്ചത്.
എന്നാൽ ഇന്ന് ഞങ്ങൾ അകാലത്തിൽ കൊലചെയ്യപ്പെടുന്നവരായിരിക്കുന്നു. അകാലത്തിൽ മരിക്കുന്നത് മനസിലാക്കാം. എന്നാൽ അകാലത്തിൽ കൊലചെയ്യപ്പെടുന്നത് എനിക്ക് മനസിലാക്കാൻ സാധിക്കുന്നില്ല. കൊന്നുതള്ളാനുള്ള മനുഷ്യന്റെ ഈ ദാഹം നീ സൃഷ്ടിച്ചതല്ല എന്ന് എനിക്കറിയാം. എന്നാൽ നിന്റെ പേരുപറഞ്ഞാണ് ഇവർ ഇതെല്ലാം ചെയ്യുന്നത് എന്നതാണ് കഷ്ടം. ദൈവത്തിന് വേണ്ടിയും മതങ്ങൾക്ക് വേണ്ടിയും വിശ്വാസങ്ങൾക്ക് വേണ്ടിയും വിഭാഗങ്ങൾക്ക് വേണ്ടിയും കലഹിച്ച് കൊന്നൊടുക്കുക എന്നതാവുമോ ഞങ്ങൾ മനുഷ്യവംശത്തിന്റെ ആത്യന്തിക വിധി. മറ്റൊരാളോടും ഇത് ചോദിക്കാനില്ലാത്തതുകൊണ്ടാണ് ഞാൻ ഇത് അങ്ങേയ്ക്ക് എഴുതുന്നത്.
ദൈവം മരിച്ചു എന്ന് പണ്ടൊരു തത്വചിന്തകൻ പറഞ്ഞിട്ടുണ്ട്. എങ്ങനെ സംഭവിച്ചാൽ നിനക്ക് വേണ്ടിയുള്ള, നിന്റെ പേരുപറഞ്ഞുള്ള കൊലകളും മരണവും അവസാനിക്കുമായിരിക്കും. രണ്ട് ദിവസം മുൻപ് ഗുരുപൂർണിമ ദിനത്തിൽ ഞാനൊരു സ്വപ്‌നം കണ്ടു. ഒരു ചന്ദ്രബിംബം വളർന്നു വളർന്നു പൂർണചന്ദ്രനാവുന്നു. പിന്നീടത് ചെറുതായി ചെറുതായി മങ്ങി ഇരുളിലേക്ക് പിൻവലിയുന്നു. അതുപോലെ തന്നെയായിരിക്കണം മനുഷ്യന്റെ ജീവതവും മരണവും. സ്വന്തം ജീവിതം കൊണ്ട് ഈ ഭൂമിയെ ഭംഗിയിൽ കുളിപ്പിച്ചതിന് ശേഷം നിശബ്ദമായ ഒരു മറഞ്ഞുപോകൽ പ്രിയപ്പെട്ട ദൈവമേ അത് നീ ഞങ്ങൾ മനുഷ്യരെ പഠിപ്പിക്കുക. അതിന് പ്രാപ്തരാക്കുക. അപ്പോൾ കൊലയല്ല കലയാണ് മരണം' എന്ന് പുതിയ കാലം മനസിലാക്കും. ഇങ്ങനെയാണ് ലാലിന്റെ ബ്ലോഗ് അവസാനിക്കുന്നത്.