- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവരെക്കൊണ്ടും കൈയടിപ്പിച്ച് ഒറ്റ ടേക്കിൽ ഓകെ; വൈറലായി മോഹൻലാലിന്റെ ഡാൻസ് വിഡിയോ; മെയ്വഴക്കത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയയും
തിരുവനന്തപുരം: മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് തിയറ്ററുകളിൽ പ്രദർശനം തുടരും. ഡാൻസും ആക്ഷനും കോമഡിയുമെല്ലാം നിറച്ച് പക്ക എന്റർടെയ്‌നറായാണ് ചിത്രം ഒരുക്കിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോഹൻലാലിന്റെ ഡാൻസ് വിഡിയോയാണ്. ചിത്രത്തിലെ ഒന്നാം കണ്ടം എന്ന ഗാനത്തിന്റെ ഷൂട്ടിന് ഇടയിൽ നിന്നുള്ളതാണ് ദൃശ്യം.
ഗാനത്തിന്റെ അവസാനം മോഹൻലാലിന്റെ മനോഹരമായ നൃത്തമുണ്ട്. ഗാനം പുറത്തിറങ്ങിയതു മുതൽ താരത്തിന്റെ ഡാൻസ് ആരാധക ശ്രദ്ധ നേടിയിരുന്നു. ഈ ഡാൻസിന്റെ ചിത്രീകരണത്തിൽ നിന്നുള്ളതാണ് വിഡിയോ. വളരെ അനായാസമായി ചുവടുവയ്ക്കുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്. ഒറ്റ ടേക്കിൽ ഡാൻസ് സീൻ ഒകെയാക്കുകയാണ് താരം. എന്തായാലും ആരാധകർക്കിടയിൽ വൻ വൈറലാവുകയാണ് വിഡിയോ. ഈ പ്രായത്തിലും എന്തൊരു എനർജിയും മെയ്വഴക്കവുമാണ് എന്നാണ് ആരാധകരുടെ കമന്റുകൾ.
ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചത്. നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.