- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാവീർ ഫൊഗട്ടാവാനാവാൻ അമീർ ഖാൻ വിസമ്മതിച്ചെങ്കിൽ ദംഗലിൽ മോഹൻലാൽ നായകനായേനെ; യുടിവി മോഷൻ പിക്ചേഴ്സിന്റെ ക്രിയേറ്റീവ് ഹെഡും മലയാളിയുമായ ദിവ്യയുടെ വെളിപ്പെടുത്തൽ ഇങ്ങനെ
ഗുസ്തിക്കാരുടെ കഥ പറയുന്ന ദംഗലിൽ മഹാവീർ ഫൊഗട്ടാവാൻ ആമിർ ഖാൻ വിസമ്മതിച്ചിരുന്നെങ്കിൽ ആ അവസരം മോഹൻലാലിനെയോ കമൽഹാസനെയോ തേടി വരുമായിരുന്നു. ദംഗലിന് പിന്നിലുള്ള മലയാളി സാന്നിധ്യമായ ദിവ്യ റാവുവിന്റേതാണ് വെളിപ്പെടുത്തൽ. യുടിവി മോഷൻ പിക്ചേഴ്സിന്റെ ക്രിയേറ്റീവ് ഹെഡാണ് ദിവ്യ. നാല് വർഷം മുൻപ് മഹാവീർ ഫൊഗട്ടിനെക്കുറിച്ച് ഒരു പത്രത്തിൽ വന്ന ലേഖനത്തിൽ നിന്നാണ് ദിവ്യയ്ക്ക് ചിത്രത്തിന്റെ ആശയം ലഭിക്കുന്നത്. സിനിമയുടെ സാധ്യതകൾ തിരിച്ചറിഞ്ഞതോടെ ദിവ്യയുടെ ടീം സംവിധായകൻ നിതേഷ് തിവാരിയെ സമീപിക്കുന്നത്. ആശയം ഇഷ്ടപ്പെട്ട നിതേഷ് ആമിർ ഖാനുമായി ബന്ധപ്പെട്ടു. അമീർ ഖാനെ നായകനാക്കാനായിരുന്നു ആദ്യ പരിഗണന. രണ്ടാമത് ലാലും മൂന്നാമത് കമലാഹസനും. പക്ഷേ അമീർ ഖാൻ കഥ കേട്ടപ്പോൾ തന്നെ സിനിമ ഏറ്റെടുത്തു. ഇതോടെ ലാലിനും കമലിനും സാധ്യത പോയി. കളക്ഷൻ റെക്കോഡുകകൾ തകർത്ത് മുന്നേറുന്ന ഈ ചിത്രത്തിന്റെ ആശയം ആദ്യം ജനിക്കുന്നത് ദിവ്യയുടെ മനസ്സിലാണ്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ദിവ്യ ലാലിനോ കമലിനോ നറുക്ക് വീഴുമായിരുന്ന കഥ പറഞ്ഞത
ഗുസ്തിക്കാരുടെ കഥ പറയുന്ന ദംഗലിൽ മഹാവീർ ഫൊഗട്ടാവാൻ ആമിർ ഖാൻ വിസമ്മതിച്ചിരുന്നെങ്കിൽ ആ അവസരം മോഹൻലാലിനെയോ കമൽഹാസനെയോ തേടി വരുമായിരുന്നു. ദംഗലിന് പിന്നിലുള്ള മലയാളി സാന്നിധ്യമായ ദിവ്യ റാവുവിന്റേതാണ് വെളിപ്പെടുത്തൽ. യുടിവി മോഷൻ പിക്ചേഴ്സിന്റെ ക്രിയേറ്റീവ് ഹെഡാണ് ദിവ്യ. നാല് വർഷം മുൻപ് മഹാവീർ ഫൊഗട്ടിനെക്കുറിച്ച് ഒരു പത്രത്തിൽ വന്ന ലേഖനത്തിൽ നിന്നാണ് ദിവ്യയ്ക്ക് ചിത്രത്തിന്റെ ആശയം ലഭിക്കുന്നത്. സിനിമയുടെ സാധ്യതകൾ തിരിച്ചറിഞ്ഞതോടെ ദിവ്യയുടെ ടീം സംവിധായകൻ നിതേഷ് തിവാരിയെ സമീപിക്കുന്നത്. ആശയം ഇഷ്ടപ്പെട്ട നിതേഷ് ആമിർ ഖാനുമായി ബന്ധപ്പെട്ടു.
അമീർ ഖാനെ നായകനാക്കാനായിരുന്നു ആദ്യ പരിഗണന. രണ്ടാമത് ലാലും മൂന്നാമത് കമലാഹസനും. പക്ഷേ അമീർ ഖാൻ കഥ കേട്ടപ്പോൾ തന്നെ സിനിമ ഏറ്റെടുത്തു. ഇതോടെ ലാലിനും കമലിനും സാധ്യത പോയി. കളക്ഷൻ റെക്കോഡുകകൾ തകർത്ത് മുന്നേറുന്ന ഈ ചിത്രത്തിന്റെ ആശയം ആദ്യം ജനിക്കുന്നത് ദിവ്യയുടെ മനസ്സിലാണ്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ദിവ്യ ലാലിനോ കമലിനോ നറുക്ക് വീഴുമായിരുന്ന കഥ പറഞ്ഞത്. തൃശൂരിൽ വേരുകളുള്ള ദിവ്യ ജനിച്ചതും വളർന്നതും മുംബൈയിലാണ്.
മഹാവീർ ഫൊഗട്ടിന്റെ കുടുംബത്തിന്റെ രീതികളും ഏറെ വ്യത്യസ്തമായിരുന്നവെന്ന് ദിവ്യ ഓർക്കുന്നു. സാധാരണ ഒരു വീട്ടിൽ ചെന്നാൽ സ്ത്രീകളാണ് ചായയും വെള്ളവും കൊണ്ടുവരിക. എന്നാൽ, ഫൊഗട്ടിന്റെ വീട്ടിൽ പുരുഷന്മാരാണ് ഈ ജോലികളൊക്കെ ചെയ്തത്. ഈ സമീപനം ഞങ്ങളെ ഏറെ സ്പർശിച്ചു- ദിവ്യ പറയുന്നു. ആമിറിനൊപ്പം ജോലി ചെയ്തത് മറക്കാനാവില്ലെന്നും ദിവ്യ പറയുന്നു. 'സഹപ്രവർത്തകരോട് ഏറെ കരുതലുള്ള വ്യക്തിയാണ് അദ്ദേഹം. വളരെ വിനയമുള്ള സ്വഭാവത്തിനുടമയാണ്'. -ദിവ്യ കൂട്ടിച്ചേർത്തു.
നാഗേഷ് കുകുനൂർ, നന്ദിതാ ദാസ് എന്നിവരുടെ സഹായിയായി പ്രവർത്തിച്ച പരിചയവുമുണ്ട് ദിവ്യയ്ക്ക്. എഴുത്തുകാരി കൂടിയായ ദിവ്യ അഷ്ടാംഗ വിന്യാസ യോഗയെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ.