ദുബായ്: ആരാധകരോട് മോഹൻലാൽ എങ്ങനെ പെരുമാറുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. എപ്പാഴും ആരാധകരെ നിരാശപ്പെടുത്താതെ പെരുമാറുന്ന പ്രകൃതമാണ് ലാലേട്ടന്റേത്. എന്നാൽ, അടുത്തിലെ ചുംബിക്കാൻ ചെന്ന ആരാധകനെ താരം തള്ളിമാറ്റിയതിന്റെ പേരിൽ പലവിധത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ലാലേട്ടന്‌റെ പ്രവൃത്തിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് മറ്റുള്ളവർ രംഗത്തെത്തിയത്. ദുബായിൽ നടന്ന ചടങ്ങിൽ ഫോട്ടോക്ക് പോസ് ചെയ്്ത ആരാധകനെയാണ് മോഹൻലാൽ തള്ളിമാറ്റിയത്.

മോഹൻലാലിനെ ചുംബിക്കാൻ ശ്രമിക്കുമ്പോൾ തള്ളി മാറ്റുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് വിവാദമായപ്പോഴാണ് വിശദീകരണവുമായി ആരാധകൻ രംഗത്തുവന്നു. മോഹൻലാൽ ഫാൻസ് അസ്സോസിയേഷൻ യുഎഇ വിഭാഗം സെക്രട്ടറി കൈലാസിനെയാണ് ലാൽ തള്ളിമാറ്റിയത്. സംഭവം വിവാദമാകുകയും മോഹൻലാലിനെതിരെ സൈബർ ആക്രമണം നടക്കുകയും ചെയ്തതോടെയാണ് ആരാധകൻ തന്റെ ഭാഗം വിശദീകരിച്ച് രംഗത്തുവന്നത്. ലാൽ തന്നെ തള്ളിമാറ്റിയെന്ന വിധത്തിലുള്ള പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് കൈലാഷ് പറയുന്നത്.

കഴിഞ്ഞ 12ന് ദുബായിൽ നടന്ന ചടങ്ങിനിടെ അബുദാബിയിൽ വച്ച് ഫാൻസുകാരെ കാണുവാൻ ലാൽ എത്തി. ഈ സമയം ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ ലാലിനൊപ്പം നിന്ന് ഫോട്ടോ എടുത്തു. കൈലാസ് ചിത്രമെടുക്കുന്നതിനിടയിൽ ലാലിനെ ചുംബിക്കാൻ ശ്രമിച്ചപ്പോൾ ലാൽ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങളാണ് കുറച്ച് ദിവസങ്ങളായി നവ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലാൽ ഫാൻസുകാരെ ആക്ഷേപിക്കുന്ന രീതിയിലാണ് പെരുമാറുന്നത് എന്ന വിധത്തിലാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ഇതിനെതിരെയാണ് കൈലാസ് രംഗത്ത് വന്നിരിക്കുന്നത്.

'മോഹൻലാൽ ഫാൻസ് യുഎഇ സെക്രട്ടറിയായ ഞാൻ പറഞ്ഞിട്ടാണ് ലാലേട്ടൻ അബുദാബിയിലെത്തിയതെന്നും ലാലിന്റെ നിർദ്ദേശ പ്രകാരമാണ് എല്ലാവരും ചിത്രമെടുത്തതെന്നുമാണ് കൈലാശ് വിശദീകരിക്കുന്നത്. ഈ സമയം അവിടെയെത്തിയ പലരും ലാലിനൊപ്പം ഫോട്ടോയ്ക്ക് പോസും ചെയ്തു. ഇത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല എങ്കിലും വേണ്ടെന്ന് പറഞ്ഞില്ല. ഇതിനിടയിലാണ് ഞാൻ ലാലേട്ടനോടൊപ്പം ചിത്രമെടുക്കാൻ നിന്നത്. ദുബായിൽ നിന്നും അബുദാബി വരെ ഫാൻസ് അസോസിയേഷൻ ഭാരവാഹികളെ കാണാൻ അദ്ദേഹം എത്തിയതിന്റെ സന്തോഷത്തിലാണ് ഞാൻ ചുംബിക്കാൻ ശ്രമിച്ചത്. മറ്റാരോ ആണ്
എന്ന് കരുതിയാണ് എന്നെ തള്ളി മാറ്റിയത്. പിന്നീട് ഞാനാണ് എന്ന് മനസ്സിലായപ്പോൾ എന്നോട് ക്ഷമ പറഞ്ഞു- കൈലാഷ് വിശദീകരിക്കുന്നു.

അതേസമയം അവിടെയെത്തിയ ചില മാധ്യമ പ്രവർത്തകരാണ് കാര്യങ്ങൾ വളച്ചൊടിച്ച് വാർത്തയാക്കിയതെന്നാണഅ കൈലാശിന്റെ കുറ്റപ്പെടുത്തൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ കൈലാസ് മോഹൻലാൽ ഫാൻസ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡന്റും സംസ്ഥാന ഭാരവാഹിയുമായിരുന്നു. രണ്ട് വർഷമായി ഇപ്പോൾ ദുബായിലാണ്. മോഹൻലാലിനൊപ്പം വിവിധ പരിപാടികളിൽ സംഘാടകനായി പോയിട്ടുണ്ട്. ലാലുമായി അടുത്ത ബന്ധവുമുള്ള ഇയാളെ ആളുമാറി തന്നെയാണ് ലാൽ തള്ളിമാറ്റിയത് എന്നാണ് അറിയുന്നതും. മോഹൻലാൽ പങ്കെടുത്ത പല പരിപാടികളും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇത് കൈലാസിന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് പരിശോധിച്ചാലും വ്യക്തമാകും.