- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാൽ ഫാൻസ് ബഹ്‌റൈൻ കേരളപ്പിറവി ആഘോഷിച്ചു
ബഹ്‌റൈൻ മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ് സൽമാനിയയിൽ കേരളപ്പിറവി വിപുലമായ രീതിയിൽ ആഘോഷിച്ചു. ബഹ്‌റൈൻ മോഹൻലാൽ ഫാൻസ് കുടുംബത്തിലെ ഏറ്റവും ചെറിയ പ്രവാസി ഫഹദ് ഫൈസൽ കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈസൽ എഫ് എം പുണ്യം ഈ കേരള ജന്മം എന്നാ വിഷയത്തെ കുറിച്ച് സംസാരിച്ചു. ട്രെഷറ

ബഹ്‌റൈൻ മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ് സൽമാനിയയിൽ കേരളപ്പിറവി വിപുലമായ രീതിയിൽ ആഘോഷിച്ചു. ബഹ്‌റൈൻ മോഹൻലാൽ ഫാൻസ് കുടുംബത്തിലെ ഏറ്റവും ചെറിയ പ്രവാസി ഫഹദ് ഫൈസൽ കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈസൽ എഫ് എം പുണ്യം ഈ കേരള ജന്മം എന്നാ വിഷയത്തെ കുറിച്ച് സംസാരിച്ചു.
ട്രെഷറർ പ്രമോദ് എടപ്പാൾ, ജ്യോതിഷ് പണിക്കർ എന്നിവർ കേരളപ്പിറവി ദിനാശംസകൾ നേരുകയും, പങ്കെടുത്ത മുഴുവൻ അംഗങ്ങളും കേരളത്തിലെ തങ്ങളുടെ സ്വന്തം നാടിനെക്കുറിച്ച് വാചാലരാകുകയും, കേരളത്തിൽ ജനിച്ചത് ഭാഗ്യം ആയി കരുതുന്നു എന്നും, നഷ്ടപ്പെട്ട് പോകുന്ന പ്രകൃതി ഭംഗിയെ ക്കുറിച്ചും വരണ്ടു പോകുന്ന പുഴകളെയും, കുന്നുകളെയും കുറിച്ചും ആശങ്ക രേഖപ്പെടുത്തി സംസാരിക്കുകയും ചെയ്തു.
കേരളത്തിൽ നിലനിന്നു പോരുന്ന മതസൗഹാർദവും, സാഹോദര്യവും ഈ ഭൂമി ഉള്ളടത്തോളം കാലം നിലനിൽകാൻ വേണ്ടി നടത്തിയ മൗനപ്രാർത്ഥന ശ്രേദ്ധേയമായി. ജയകുമാർ വർമ, ഗോപെഷ്, ഗാഥ നന്ദൻ, അബ്ദുൽ ഖാദർ എന്നിവർ ആലപിച്ച കേരളതനിമ തുളുമ്പും ഗാനങ്ങളും, കൊച്ചു കലാകാരൻ ആശ്വദേവിന്റെ മിമിക്രിയും സദസ്സിന്റെ കരഘോഷങ്ങൾ ഏറ്റു വാങ്ങി.
വൈസ് പ്രസിഡന്റ്മാരായ പ്രജിൽ പ്രസന്നൻ, ടിറ്റോ ഡേവിസ്, ജോ. സെക്രെടറിമാരായ മനോജ് മണികണ്ടൻ, കിരീടം ഉണ്ണി, മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ ഷൈജു, ലിജീഷ്, വിശാഖ്, കണ്ണൻ, അരുൺ, വിപിൻ, രഞ്ജിത് ലാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



