- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രേറ്റ് ഫാദറിന്റെ കളക്ഷൻ റിക്കോർഡിനെ ചൊല്ലിയുള്ള ഫാൻസ് യുദ്ധം സോഷ്യൽ മീഡിയായിൽ സജീവം; മമ്മൂട്ടി ചിത്രത്തിന്റ കളക്ഷൻ റിക്കോർഡ് തട്ടിപ്പെന്ന് മോഹൻലാൽ ഫാൻസുകാർ;തെളിയിക്കാൻ വെല്ലുവിളിയും
ഗ്രേറ്റ് ഫാദർ ആദ്യ ദിവസം 4 കോടി 31 ലക്ഷം നേടി പുലി മുരുകന്റെയും കബാലിയുടെയും റെക്കോർഡ് തകർത്തതായി നിർമ്മാതാക്കളിൽ ഒരാളായ നടൻ പൃഥ്വിരാജ് അവകാശപ്പെട്ടിരുന്നു. ചിത്രം നാല് ദിവസം കൊണ്ട് ഓൾ ഇന്ത്യ കളക്ഷനായി 20 കോടി നേടിയെന്ന് മമ്മൂട്ടിയും സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ അവകാശവാദം തെറ്റാണെന്ന് ആദ്യം മുതലേ പ്രചരിപ്പിച്ചിരുന്ന മോഹൻലാൽ ഫാൻസുകാർ ഇപ്പോൾ പരസ്യവെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ്. മോഹൻ ലാൽ ഫാൻസ് എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് കണക്കുകൾ നിരത്തിക്കൊണ്ട് ലാൽ ആരാധകർ ഗ്രേറ്റ് ഫാദർ ടീമിനെ വെല്ലുവിളിക്കുന്നത്. വിശ്വസിക്കാനോ സാധൂകരിക്കാനോ കഴിയാത്ത കണക്കുകളാണ് ഗ്രേറ്റ് ഫാദർ ടീം തരുന്നതെന്നാണ് ഇവർ പറയുന്നത്. 306 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത കബാലി 1140 പ്രദർശനങ്ങൾ 99 % ഒക്യൂപൻസിയിലാണ് കളിച്ചത്. എന്നാൽ 202 സ്‌ക്രീനിൽ 98 % ഒക്യൂപൻസിയിൽ കളിച്ചു എന്ന് അവകാശപ്പെടുന്ന ഗ്രേറ്റ് ഫാദർ എങ്ങനെയാണു കബലിയെക്കാളും 4 ലക്ഷം കൂടുതൽ നേടുന്നതെന്നാണ് ഇവർ ചോദിക്കുന്നത്. കബാലിയേക്കാളും 250 ഓളം ഷോ കുറച്ചാണ് ഗ്രേറ്റ് ഫ
ഗ്രേറ്റ് ഫാദർ ആദ്യ ദിവസം 4 കോടി 31 ലക്ഷം നേടി പുലി മുരുകന്റെയും കബാലിയുടെയും റെക്കോർഡ് തകർത്തതായി നിർമ്മാതാക്കളിൽ ഒരാളായ നടൻ പൃഥ്വിരാജ് അവകാശപ്പെട്ടിരുന്നു. ചിത്രം നാല് ദിവസം കൊണ്ട് ഓൾ ഇന്ത്യ കളക്ഷനായി 20 കോടി നേടിയെന്ന് മമ്മൂട്ടിയും സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ അവകാശവാദം തെറ്റാണെന്ന് ആദ്യം മുതലേ പ്രചരിപ്പിച്ചിരുന്ന മോഹൻലാൽ ഫാൻസുകാർ ഇപ്പോൾ പരസ്യവെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
മോഹൻ ലാൽ ഫാൻസ് എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് കണക്കുകൾ നിരത്തിക്കൊണ്ട് ലാൽ ആരാധകർ ഗ്രേറ്റ് ഫാദർ ടീമിനെ വെല്ലുവിളിക്കുന്നത്. വിശ്വസിക്കാനോ സാധൂകരിക്കാനോ കഴിയാത്ത കണക്കുകളാണ് ഗ്രേറ്റ് ഫാദർ ടീം തരുന്നതെന്നാണ് ഇവർ പറയുന്നത്.
306 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത കബാലി 1140 പ്രദർശനങ്ങൾ 99 % ഒക്യൂപൻസിയിലാണ് കളിച്ചത്. എന്നാൽ 202 സ്‌ക്രീനിൽ 98 % ഒക്യൂപൻസിയിൽ കളിച്ചു എന്ന് അവകാശപ്പെടുന്ന ഗ്രേറ്റ് ഫാദർ എങ്ങനെയാണു കബലിയെക്കാളും 4 ലക്ഷം കൂടുതൽ നേടുന്നതെന്നാണ് ഇവർ ചോദിക്കുന്നത്. കബാലിയേക്കാളും 250 ഓളം ഷോ കുറച്ചാണ് ഗ്രേറ്റ് ഫാദർ കളിച്ചിരിക്കുന്നത്. ആദ്യദിനം 99 % ഒക്യൂപൻസിയിൽ 879 ഷോകളാണ് ആണ് പുലി മുരുകൻ കളിച്ചത്. അപ്പോൾ അത്രയും പ്രദർശനങ്ങളില്ലാതെ ഗ്രേറ്റ് ഫാദർ പുലി മുരുഗനെക്കാൾ 26 ലക്ഷം രൂപ കൂടുതൽ നേടുന്നതെങ്ങനെയെന്നും മോഹൻലാൽ ഫാൻസ് ചോദിക്കുന്നുണ്ട്.
പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നു തെളിയിക്കാൻ ഗ്രേറ്റ് ഫാദറിന്റെ ടീമിനെ വെല്ലുവിളിച്ചാണ് ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.