- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മുടെ ഏട്ടനെ വിനീത് ലാൽ അങ്കിൾ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അത് തികച്ചു സ്വാഭാവികമായ ഒരു കാര്യം; വിനീതിനെ ട്രോളിയതിന് ലാൽ ആരാധകരുടെ മാപ്പ്; ലാലേട്ടനെ അങ്കിളാക്കിയതാണ് വിനീതിനെതിരെ തിരിയാൻ ആരാധകരെ പ്രേരിപ്പിച്ചത്
ജിമിക്കി കമ്മലിന് മോഹൻലാൽ ചുവടുവയ്ക്കുന്ന വിഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ കിടിലൻ ഡാൻസിൽ ആവേശഭരിതരായ ആരാധകർക്കൊപ്പം വിനീത് ശ്രീനിവാസനും ഈ വിഡിയോ ഷെയർ ചെയ്തിരുന്നു. വീഡിയോ ഷെയർ ചെയ്തതിനൊപ്പമിട്ട സ്റ്റാറ്റസാണ് വിനീത് ശ്രീനിവാസന് വിനയായത്. എന്നാൽ ഈ വിഷയത്തിൽ വിനീതിന് പിന്തുണയുമായി മോഹൻലാൽ ആരാധകർ രംഗത്തെത്തി. അവരുടെ ഫാൻസ് പേജിലാണ് ഇതുസംബന്ധിച്ച വിശദീകരണകുറിപ്പ് എത്തിയത്. വിനീത് ശ്രീനിവാസൻ എന്ന നമുക്ക് ഏവർക്കും പ്രിയപ്പെട്ട പ്രതിഭ നമ്മുടെ ലാലേട്ടനെ ലാൽ അങ്കിൾ എന്ന് വിളിച്ചു എന്ന് പറഞ്ഞു വിനീതിന്റെ അധിക്ഷേപിക്കുന്ന അല്ലെങ്കിൽ എതിർക്കുന്ന ചില മോഹൻലാൽ ആരാധകരുടെ പ്രവർത്തി ശ്രദ്ധയിൽ പെട്ടു. വിനീതിന് നമ്മുടെ ലാലേട്ടൻ വെറുമൊരു നടൻ മാത്രമല്ല. വളരെ ചെറുപ്പം തൊട്ടേ കാണുന്ന, ഇടപഴകുന്ന ഒരു കുടുംബാംഗം പോലെയാണ്. തന്റെ അച്ഛന്റെ സഹോദരനെ പോലെ എന്നും കണ്ടിട്ടുള്ള, സ്‌നേഹിച്ചിട്ടുള്ള ഒരു വ്യക്തിത്വം. അങ്ങനെയുള്ളൊരാളെ ചെറുപ്പം മുതൽ ലാൽ അങ്കിൾ എന്നാണ് വി
ജിമിക്കി കമ്മലിന് മോഹൻലാൽ ചുവടുവയ്ക്കുന്ന വിഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ കിടിലൻ ഡാൻസിൽ ആവേശഭരിതരായ ആരാധകർക്കൊപ്പം വിനീത് ശ്രീനിവാസനും ഈ വിഡിയോ ഷെയർ ചെയ്തിരുന്നു. വീഡിയോ ഷെയർ ചെയ്തതിനൊപ്പമിട്ട സ്റ്റാറ്റസാണ് വിനീത് ശ്രീനിവാസന് വിനയായത്.
എന്നാൽ ഈ വിഷയത്തിൽ വിനീതിന് പിന്തുണയുമായി മോഹൻലാൽ ആരാധകർ രംഗത്തെത്തി. അവരുടെ ഫാൻസ് പേജിലാണ് ഇതുസംബന്ധിച്ച വിശദീകരണകുറിപ്പ് എത്തിയത്.
വിനീത് ശ്രീനിവാസൻ എന്ന നമുക്ക് ഏവർക്കും പ്രിയപ്പെട്ട പ്രതിഭ നമ്മുടെ ലാലേട്ടനെ ലാൽ അങ്കിൾ എന്ന് വിളിച്ചു എന്ന് പറഞ്ഞു വിനീതിന്റെ അധിക്ഷേപിക്കുന്ന അല്ലെങ്കിൽ എതിർക്കുന്ന ചില മോഹൻലാൽ ആരാധകരുടെ പ്രവർത്തി ശ്രദ്ധയിൽ പെട്ടു. വിനീതിന് നമ്മുടെ ലാലേട്ടൻ വെറുമൊരു നടൻ മാത്രമല്ല. വളരെ ചെറുപ്പം തൊട്ടേ കാണുന്ന, ഇടപഴകുന്ന ഒരു കുടുംബാംഗം പോലെയാണ്.
തന്റെ അച്ഛന്റെ സഹോദരനെ പോലെ എന്നും കണ്ടിട്ടുള്ള, സ്‌നേഹിച്ചിട്ടുള്ള ഒരു വ്യക്തിത്വം. അങ്ങനെയുള്ളൊരാളെ ചെറുപ്പം മുതൽ ലാൽ അങ്കിൾ എന്നാണ് വിനീത് ശ്രീനിവാസൻ വിളിച്ചു ശീലിച്ചിട്ടുള്ളത് . അതുകൊണ്ടു തന്നെ നമ്മുടെ ഏട്ടനെ വിനീത് ലാൽ അങ്കിൾ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അത് തികച്ചു സ്വാഭാവികമായ ഒരു കാര്യം ആണ് എന്നത് മാത്രമല്ല അങ്ങനെ വിളിക്കാനുള്ള അടുപ്പവും സ്‌നേഹവും ബന്ധവും അവർ തമ്മിൽ ഉള്ളതുകൊണ്ടുമാണ്.
അതുപോലും മനസ്സിലാക്കാൻ കഴിവില്ലാതെ ഒരാളെ അധിഷേപിക്കാനും ദ്രോഹിക്കാനും പോകുന്നവരോട് അങ്ങനെ ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു. അതുപോലെ തന്നെ ഏതെങ്കിലും മോഹൻലാൽ ആരാധകന്റെ ഭാഗത്തു നിന്നുമുള്ള പ്രവർത്തി വിനീതേട്ടനെ വേദനിപ്പിച്ചെങ്കിൽ അതിനു ഞങ്ങൾ മാപ്പു ചോദിക്കുന്നു.
വൗ ലാലങ്കിളിന്റെ ജിമിക്കി കമ്മൽ എന്നായിരുന്നു വിഡിയോ ഷെയർ ചെയ്ത ശേഷം വിനീത് കുറിച്ചത്. എന്നാൽ ഈ വിശേഷണം ആരാധകർക്കിടയിൽ ചെറിയ അമർഷവും ഉണ്ടാക്കി. ചിലരെല്ലാം വിനീതിനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തു. വിനീതിനെ ട്രോളിക്കൊണ്ടുള്ള പോസ്റ്റുകളും ഫേസ്‌ബുക്കിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്ര നന്നായിട്ട് ഡാൻസ് കളിച്ചിട്ടും ഞങ്ങടെ ഏട്ടനെ എന്തനാടാ മഹാപാപി നീ അങ്കിൾ എന്ന് വിളിച്ചത് എന്നടക്കമുള്ള ട്രോളുകൾ നിറയുകയായിരുന്നു. പിന്നീട് വിനീത് ശ്രീനിവാസന്റെ ഫേസ്‌ബുക്ക് പേജിൽ ആരാധകരുടെ പൊങ്കാലയായിരുന്നു.
ലാൽ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിൽ ഷാൻ റഹ്മാൻ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും, രഞ്ജിത്ത് ഉണ്ണിയും ചേർന്നാണ്.