- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമർശനം സഹിക്കാതെ മോഹൻലാലിന്റെ പരാതിയിൽ ലാലപ്പൻ പേജിന് അകാല ചരമം; തമാശ ഒപ്പിച്ചവരെ അറസ്റ്റ് ചെയ്യാൻ സൂപ്പർസ്റ്റാറിന്റെ സമ്മർദ്ദം; ഐ ടി ആക്ട് ദുരുപയോഗം ചെയ്യുന്നതിന് മറ്റൊരു തെളിവ് കൂടി
തിരുവനനന്തപുരം: വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലുമുള്ള ദാസനും വിജയനും കഥകൾ എപ്പോഴും ഹിറ്റാണ്. മോഹൻലാലും ശ്രീനിവാസനും തന്നെയാണ് ഇതിലെ കഥാപാത്രങ്ങൾ. എന്നാൽ ഇങ്ങനെ ഫേസ്‌ബുക്കിലൂടെ തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ചിത്രങ്ങൾ പോലും ഇപ്പോൾ ഷെയർ ചെയ്യാൻ ആളുകൾക്ക് ഭയപ്പാടായി. ഇതിന് ഏറ്റവും ഒടുവിൽ കാരണക്കാരനായത് സൂപ്പർസ്റ്റാർ മോഹൻലാലാണ്. മോഹ
തിരുവനനന്തപുരം: വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലുമുള്ള ദാസനും വിജയനും കഥകൾ എപ്പോഴും ഹിറ്റാണ്. മോഹൻലാലും ശ്രീനിവാസനും തന്നെയാണ് ഇതിലെ കഥാപാത്രങ്ങൾ. എന്നാൽ ഇങ്ങനെ ഫേസ്‌ബുക്കിലൂടെ തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ചിത്രങ്ങൾ പോലും ഇപ്പോൾ ഷെയർ ചെയ്യാൻ ആളുകൾക്ക് ഭയപ്പാടായി. ഇതിന് ഏറ്റവും ഒടുവിൽ കാരണക്കാരനായത് സൂപ്പർസ്റ്റാർ മോഹൻലാലാണ്. മോഹൻലാൽ സിനിമകൾ ബേക്‌സോഫീസിൽ പരാജയമാകുമ്പോൾ അതിനെ കളിയാക്കയും മറ്റും വിമർശിച്ച ഫേസ്‌ബുക്ക് പേജുകൾക്കെതിരെ അദ്ദേഹം നിയമ നടപടി സ്വീകരിച്ചതോടെ തമാശയ്ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ഈ പേജുകൾ ഇപ്പോൾ തന്നെ അപ്രത്യക്ഷമായി. പകരം പുതിയ പേജിൽ കടുത്ത വിമർശനങ്ങൾ അടങ്ങിയ ഫോട്ടോകൾ ഒന്നുമില്ല.
തനിക്കെതിരെ അധിക്ഷേപവും വ്യാജ പ്രചാരണവും നടത്തുന്നു എന്നാരോപിച്ചാണ് മോഹൻലാൽ പരാതിയുമായി രംഗത്തെത്തിയത്. പത്രങ്ങളിലെ കാർട്ടൂണുകൾക്ക് പകരമെന്ന വിധത്തിലായിരുന്നു ഫേസ്‌ബുക്കിലെ പോജുകളിൽ മോഹൻലാൽ വിമർശനങ്ങൾ ഉയർന്നത്. എന്നാൽ തനിക്കെതിരായ വിമർശനങ്ങളെ അധിക്ഷേപങ്ങളായി കണ്ട് താരം നടപടിയിലേക്ക് നീങ്ങുകയായിരുന്നു. മോഹൻലാൽ ആരാധകർ തന്നെ ഈ പേജുകളിലെ തമാശകൾ ഇഷ്ടപ്പെട്ട് പോന്നിരുന്നു. അതിനിടെയാണ് സൂപ്പർതാരത്തിന്റെ ഭാഗത്തു നിന്നും അപ്രതീക്ഷിതമായ നടപടി ഉണ്ടായത്.
ട്രോൾ ലാലപ്പൻ എന്ന ഫേസ്‌ബുക്ക് പേജിലൂടെയുള്ള വിമർശനങ്ങളാണ് പ്രധാനമായും പരാതിക്ക് ഇടയാക്കിയത്. മറ്റൊരു സൂപ്പർതാരത്തിന്റെ ഫാൻസുകാരാണ് ഈ പേജിന് പിന്നിലെന്ന സംശയത്തിൽ കൂടിയാണ് മോഹൻലാൽ നടപടിക്കെതിരെ രംഗത്തെത്തിയത്. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ട മോഹൻലാലിന്റെ ഭാഗത്തു നിന്നുമുണ്ടായ നടപടി അദ്ദേഹത്തിന്റെ ആരാധകരെ തന്നെ നിരാശരാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഉടലെടുത്ത ചുംബന സമരത്തിന് പോലും മോഹൻലാൽ പരസ്യമായി പിന്തുണ അറിയിച്ചിരുന്നു. അങ്ങനെയുള്ള താരം വിമർശനം സഹിക്കാൻ കഴിയാതെ ഫേസ്‌ബുക്ക് പേജുകൾക്കെതിരെ നടപടി സ്വീകരിച്ചത് വിവാദമായ ഐടി ആക്ടിലെ 66ാം വകുപ്പിനെ ദുരുപയോഗം ചെയ്യലാണെന്നും വിമർശനം ഉയർന്നുകഴിഞ്ഞു.
മുമ്പ് പൃഥ്വിരാജിനും ദിലീപിനും മമ്മൂട്ടിക്കും എതിരെ പോലും സൈബർലോകത്ത് വിമർശനം ഉയർന്നിരുന്നു. ഒരുകാലത്ത് പൃഥ്വിരാജിനെ രാജപ്പനാക്കിയുള്ള ഫോട്ടോഷോപ്പുകളും സജീവമായിരുന്നു. എന്നാൽ അവരൊന്നു പരാതിയുമായി രംഗത്തെത്തിയിരുന്നില്ല. കൂടാതെ സൂപ്പർതാരങ്ങളെ അപേക്ഷിച്ച് സലിംകുമാറിന്റെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള തമാശ സൃഷ്ടിക്കലും ഫേസ്‌ബുക്കിൽ വ്യാപകമായി നടക്കാറുണ്ട്. ഇത് താൻ ഏറെ ആസ്വദിക്കാറുണ്ടെന്ന് സലിംകുമാർ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് മോഹൻലാൽ നിയമനടപിയുമായി മുന്നോട്ട് പോകുന്നതും.
അതേസമയം ട്രോൾ ലാലപ്പൻ പേജ് കൈകാര്യം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യിക്കാനും താരത്തിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് നിയമത്തിന്റെ വഴിയേ മാത്രമേ നീങ്ങുകയുള്ളൂ. കാവ്യ മാധവൻ വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത നൽകിയതിന്റെ പേരിൽ നേരത്തെ ഒരാളെ അറസ്റ്റു ചെയ്ത സംഭവം മനുഷ്യാവകാശ കമ്മീഷന്റെ കടുത്ത വിമർശനത്തിന് വിധേയമായിരുന്നു.
വിമർശനങ്ങളോട് മോഹൻലാൽ സഹിഷ്ണുതയോടെ പ്രതികരിക്കുന്നില്ലെന്ന ആക്ഷേപം നേരത്തെയും ഉയർന്നിരുന്നു. സൂപ്പർതാരങ്ങളെ കളിയാക്കി ശ്രീനിവാസൻ എടുത്ത സിനിമയുടെ പേരിൽ ലാൽ ഉടക്കിയെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.