മുംബൈയിൽ നീരാളിയുടെ ലൊക്കേഷനിൽ നിന്നും ഇത്തിക്കരപ്പക്കിയാവാൻ മോഹൻലാൽ ബാംഗ്ലൂരിലെത്തി. യുവ നടൻ നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിഎന്ന സിനിമയുടെ മംഗളൂരുവിലെ സെറ്റിലാണ് കഴിഞ്ഞദിവസം നടൻ മോഹൻലാലെത്തിയത്.ചിത്രത്തിൽ ഇത്തിക്കരപ്പക്കിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. സെറ്റിലെത്തിയ മോഹൻലാലിന് സംവിധായകനും നിവിനും മറ്റുള്ളവരും ചേർന്ന് വമ്പൻ സ്വീകരണമാണ് ഒരുക്കിയത്.

ഇത്തിക്കരപ്പക്കി മോഹൻലാലിന് സ്വാഗതം എന്നെഴുതിയ കേക്കും തയ്യാറാക്കി വച്ചിരുന്നു. ലാൽ തന്നെ കേക്ക് മുറിച്ച് റോഷൻ ആൻഡ്രൂസിനും നിവിനും നൽകി.കള്ളൻ കൊച്ചുണ്ണിയുടെ സഹവർത്തിയായ ഇത്തിക്കരപക്കിയായാണ് ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്. ബംഗളുരിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്..ചിത്രത്തിനായി 15 ദിവസത്തിലേറെ ദിവസങ്ങളുടെ കാൾഷീറ്റാണ് മോഹൻലാൽ നൽകിയിട്ടുള്ളത്.

സ്‌കൂൾ ബസ് എന്ന ചിത്രത്തിന് ശേഷം ബോബി - സഞ്ജയ്‌യുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി.ര്രംഗ് ദേ ബസന്തി, ഭാഗ് മിൽഖ ഭാഗ്, ദേവദാസ് തുടങ്ങി ബോളിവുഡിലെ വമ്പൻ പ്രോജക്ടുകൾ ക്യാമറയിൽ പകർത്തിയ ബിനോദ് പ്രധാനാണ് ഛായാഗ്രാഹകൻ. ഏഴോളം ആക്ഷൻ സീക്വൻസുകൾ കൈകാര്യം ചെയ്യാൻ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ആക്ഷൻ കൊറിയോഗ്രാഫേഴ്‌സിനെയാണ് കൊണ്ടുവരിക യെന്നും റിപ്പോർട്ടുണ്ട്.