- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാൽ ഇൻ മമ്മൂട്ടി ഔട്ട്; രഞ്ജിത്തിന്റെ ബിലാത്തി കഥയിൽ താരം മാറിയ കഥ ഇങ്ങനെ
കൊച്ചി: ഒരു പതിറ്റാണ്ടിനിടെ ഒരുപക്ഷേ ഇതാദ്യമായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്.മമ്മൂട്ടി ഗസ്റ്റ് റോൾ കെട്ടാനിരുന്ന ചിത്രത്തിൽ മോഹൻലാൽ എത്തുന്നു.രഞ്ജിത്ത് സാക്ഷാത്കരിക്കുന്ന ഒരു ബിലാത്തി കഥയിലാണ് ലാൽ വേഷമിടുക. ചിത്രം പൂർണമായി യുകെയിലായിരിക്കും ഷൂട്ട് ചെയ്യുക. നേരത്തെ ഈ ചിത്രത്തിന് വേണ്ടി മമ്മൂട്ടി 10 ദിവസം മാറ്റി വച്ചുവെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ, ചിത്രം ഏതാനും മാസങ്ങൾ കൂടി നീട്ടിവച്ചപ്പോൾ, മോഹൻലാലിനായി ഊഴം.മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ജർമനിയിൽ രഞ്ജിത്ത് ഒരുക്കിയ കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിനു ശേഷം വീണ്ടും മറ്റൊരു ചിത്രത്തിനായി കടൽ കടക്കുകയാണ് രഞ്ജിത്ത്. ഇംഗ്ലണ്ടിന് മലയാളത്തിൽ പറയുന്ന പേരാണ് ബിലാത്തി എന്നത്. ബിജുമേനോൻ നായകാനായ ലീലയ്ക്കു ശേഷം മറ്റൊരാളുടെ തിരക്കഥയിൽ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിലാത്തിക്കഥ. മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻ പിള്ള, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, കോട്ടയം നസീർ, ദിലീഷ് പോത്തൻ, അനു സിതാര, കനിഹ, ജൂവൽ മേരി തുടങ്ങിയവരാണ് മറ്റ്
കൊച്ചി: ഒരു പതിറ്റാണ്ടിനിടെ ഒരുപക്ഷേ ഇതാദ്യമായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്.മമ്മൂട്ടി ഗസ്റ്റ് റോൾ കെട്ടാനിരുന്ന ചിത്രത്തിൽ മോഹൻലാൽ എത്തുന്നു.രഞ്ജിത്ത് സാക്ഷാത്കരിക്കുന്ന ഒരു ബിലാത്തി കഥയിലാണ് ലാൽ വേഷമിടുക. ചിത്രം പൂർണമായി യുകെയിലായിരിക്കും ഷൂട്ട് ചെയ്യുക.
നേരത്തെ ഈ ചിത്രത്തിന് വേണ്ടി മമ്മൂട്ടി 10 ദിവസം മാറ്റി വച്ചുവെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ, ചിത്രം ഏതാനും മാസങ്ങൾ കൂടി നീട്ടിവച്ചപ്പോൾ, മോഹൻലാലിനായി ഊഴം.മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ജർമനിയിൽ രഞ്ജിത്ത് ഒരുക്കിയ കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിനു ശേഷം വീണ്ടും മറ്റൊരു ചിത്രത്തിനായി കടൽ കടക്കുകയാണ് രഞ്ജിത്ത്.
ഇംഗ്ലണ്ടിന് മലയാളത്തിൽ പറയുന്ന പേരാണ് ബിലാത്തി എന്നത്. ബിജുമേനോൻ നായകാനായ ലീലയ്ക്കു ശേഷം മറ്റൊരാളുടെ തിരക്കഥയിൽ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിലാത്തിക്കഥ. മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻ പിള്ള, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, കോട്ടയം നസീർ, ദിലീഷ് പോത്തൻ, അനു സിതാര, കനിഹ, ജൂവൽ മേരി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലില്ലിപാഡ് മോഷൻ പിക്ചേഴ്സ് യു.കെ ലിമിറ്റഡ്, വർണ്ണചിത്ര ബിഗ് സ്‌ക്രീൻ എന്നിവയുടെ ബാനറിൽ മഹാസുബൈർ നിർമ്മിക്കുന്ന ബിലാത്തി കഥയുടെ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് സേതുവാണ്. ബി.കെ ഹരിനാരായണന്റെ വരികൾക്ക് വിനു തോമസ് സംഗീതം നിർവ്വഹിക്കുന്നു.



