- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി മെട്രോയ്ക്കായി വീടും സ്ഥലവും നഷ്ടമായ യുവതിയുടെ കഥയുമായി അറബിക്കടലിന്റെ റാണി ദി മെട്രോ വുമൺ എത്തുന്നു; റിമ നായികയാവുന്ന ചിത്രത്തിൽ മെട്രോമാൻ ഇ ശ്രീധരനായി മോഹൻലാൽ
കൊച്ചി മെട്രോയ്ക്കായി വീടും സ്ഥലവും നഷ്ടമായ യുവതിയുടെ കഥ പറയുന്ന അറബിക്കടലിന്റെ റാണി ദി മെട്രോ വുമൺ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. റിമ കല്ലിങ്കൽ നായികയായി എത്തുന്ന ചിത്രത്തിൽ മെട്രോമാൻ ഇ ശ്രീധരനായി മോഹൻലാൽ എത്തുമെന്നാണ് ഏറ്റവും പുതിയ വാർത്ത. എറണാകുളത്തെ ഒരു തുണിക്കടയിൽ ജോലിചെയ്യുന്ന തൃപ്പൂണിത്തുറക്കാരിയായ ലതിക എന്ന യുവതിയായാണ് റിമ ചിത്രത്തിൽ എത്തുന്നത്. എം പത്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എസ്.സുരേഷ് ബാബുവും എം.യു പ്രവീണും ചേർന്നാണ്. മുംബയിൽ ചിത്രീകരണം പുരോഗമിക്കുന്ന അജോയ് വർമ്മ ചിത്രം നീരാളിയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് മോഹൻലാൽ ഇപ്പോൾ. ഇതിന് ശേഷം ഒടിയൻ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങൾ കൂടി പൂർത്തിയാക്കി കഴിഞ്ഞാകും മെട്രോമാനാകാൻ ലാൽ എത്തുക.
കൊച്ചി മെട്രോയ്ക്കായി വീടും സ്ഥലവും നഷ്ടമായ യുവതിയുടെ കഥ പറയുന്ന അറബിക്കടലിന്റെ റാണി ദി മെട്രോ വുമൺ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. റിമ കല്ലിങ്കൽ നായികയായി എത്തുന്ന ചിത്രത്തിൽ മെട്രോമാൻ ഇ ശ്രീധരനായി മോഹൻലാൽ എത്തുമെന്നാണ് ഏറ്റവും പുതിയ വാർത്ത.
എറണാകുളത്തെ ഒരു തുണിക്കടയിൽ ജോലിചെയ്യുന്ന തൃപ്പൂണിത്തുറക്കാരിയായ ലതിക എന്ന യുവതിയായാണ് റിമ ചിത്രത്തിൽ എത്തുന്നത്. എം പത്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എസ്.സുരേഷ് ബാബുവും എം.യു പ്രവീണും ചേർന്നാണ്.
മുംബയിൽ ചിത്രീകരണം പുരോഗമിക്കുന്ന അജോയ് വർമ്മ ചിത്രം നീരാളിയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് മോഹൻലാൽ ഇപ്പോൾ. ഇതിന് ശേഷം ഒടിയൻ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങൾ കൂടി പൂർത്തിയാക്കി കഴിഞ്ഞാകും മെട്രോമാനാകാൻ ലാൽ എത്തുക.
Next Story