മോഹൻലാലിൽ മോഹൻലാലും അഭിനയിക്കുന്നു. മഞ്ജു വാര്യർ മോഹൻലാലിന്റെ ആരാധിക മീനുക്കുട്ടിയായി പ്രത്യക്ഷപ്പെടുന്ന മോഹൻലാൽ എന്ന ചിത്രത്തിൽ ശബ്ദസാന്നിദ്ധ്യമായാണ് മോഹൻലാലെത്തുന്നത്.

സുനീഷ് വാരനാടിന്റെ രചനയിൽ സാജിദ് യഹിയ സംവിധാനം ചെയ്യുന്ന മോഹൻലാലിൽ ഇന്ദ്രജിത്താണ് നായകൻ. സലിംകുമാറാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാനവേഷം അവതരിപ്പിക്കുന്നത്. മൈന്റ് സെറ്റ് മൂവീസിന്റെ ബാനറിൽ ടി. അനിൽകുമാർ നിർമ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ഷാജികുമാറാണ്.

ടോണി ജോസാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ഫുൾ ഓൺസ്റ്റുഡിയോ ഫ്രെയിംസ് ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തിക്കും.