പ്രണവ് മോഹൻലാലിന്റെ ആദ്യ സിനിമയായ ആദിയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.. പ്രണവിന്റെ പാർക്കർ പരിശീലനവും ഷൂട്ടിങിലെ പ്രണവിന്റെ ആക്ഷൻ രംഗങ്ങളും മാത്രമാണ് ഇതുവരെ ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരുക്കുന്നത്. എന്നാൽ ആദ്യം മുതൽ ചർച്ചയായ മറ്റൊരു കാര്യമാണ് മകന്റെ സിനിമയിൽ അച്ഛനും അഭിനയിക്കുന്നുവെന്നത്. മുമ്പ് ഇക്കാര്യം സംവിധായകൻ നിഷേധിച്ചിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും പ്രചാരണം ശക്തമായിരിക്കുകയാണ്.

അതിഥി വേഷത്തിലായിരിക്കും ലാൽ എത്തുക എന്നാണറിയുന്നത്. നേരത്തെ മോഹൻലാൽ നായകനായി എത്തിയ സാഗർ ഏലിയാസ് ജാക്കിയിൽ ഒരു സീനിൽ പ്രണവ് പ്രത്യക്ഷപ്പെട്ടയിരുന്നു. കൊച്ചിയിലും ബംഗളൂരുവിലും ഷൂട്ടിങ് പുരോഗമിക്കുന്ന ആദി, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്.

ചിത്രത്തിനായി പാർകൗർ അടക്കമുള്ള അഭ്യാസമുറകൾ പ്രണവ് പരിശീലിച്ചിരുന്നു. അടുത്ത വർഷം ജനുവരി 26ന് ചിത്രം തീയേറ്ററുകളിൽ എത്തും.