- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശാസ്ത്രീയ പ്രചാരകരെ മറന്നേക്കാം; നമ്മുടെ ജാഗ്രതക്കുറവ് നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കരുത്; അബദ്ധവിശ്വാസങ്ങൾ തിരുത്തപ്പെടട്ടെ; മീസിൽസ് റൂബല്ല പ്രതിരോധ കുത്തിവെപ്പിൽ പങ്കാളികളാകണമെന്ന ആഹ്വാനവുമായി മോഹൻലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: മീസിൽസ്-റൂബല്ല പ്രതിരോധ കുത്തിവെപ്പിനെതിരെയുള്ള പ്രതിഷേധങ്ങളെ അലിയിച്ചുകളയാൻ സൂപ്പർ താരം മോഹൻലാലും രംഗത്ത. ചില വടക്കൻ ജില്ലകൡ വാക്‌സിനേഷനെ ചെറുക്കാൻ അശാസ്ത്രീയ പ്രചാരണങ്ങൾ നടത്തുന്നതിനെതിരെയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ മോഹൻലാൽ ശബ്ദമുയർത്തുന്നത്.രോഗങ്ങൾ ലോകം ഭയക്കുന്ന നിസ്സഹായതയാണ്. എന്നിട്ടും അലസതയും അറിവില്ലായ്മയും കൊണ്ട് രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന ദയനീയ കാഴ്ചകൾ പലപ്പോഴും നമുക്ക് ചുറ്റും കാണാം.ആരോഗ്യത്തിന്റെ കാര്യത്തിൽ വികസിതരാജ്യങ്ങളോട് കിട പിടിക്കുന്ന നമ്മുടെ മലയാളമണ്ണിൽ സർക്കാർ ആഭിമുഖ്യത്തിൽ നടന്ന ഈ പരിപാടിയിലെ പങ്കാളിത്തം ഇതുവരെ എന്തേ അറുപത് ശതമാനത്തിന് മീതേ മാത്രമായി മടിച്ചു നിന്നു?നമ്മളിൽ ചിലരെങ്കിലും കണ്ണടച്ചു കളഞ്ഞതെന്തുകൊണ്ടാണ്?അശാസ്ത്രീയപ്രചാരകരെ മറന്നേക്കാം. പ്രതിരോധത്തേക്കാൾ മികച്ചൊരു ചികിത്സയില്ല. നമുടെ ജാഗ്രതക്കുറവ് നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കരുത്. അബദ്ധവിശ്വാസങ്ങൾ തിരുത്തപ്പെടട്ടെയെന്ന ആഹ്വാനത്തോടെയാണ് മോഹൻലാൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഫേസ്‌ബുക്ക് പ
തിരുവനന്തപുരം: മീസിൽസ്-റൂബല്ല പ്രതിരോധ കുത്തിവെപ്പിനെതിരെയുള്ള പ്രതിഷേധങ്ങളെ അലിയിച്ചുകളയാൻ സൂപ്പർ താരം മോഹൻലാലും രംഗത്ത. ചില വടക്കൻ ജില്ലകൡ വാക്‌സിനേഷനെ ചെറുക്കാൻ അശാസ്ത്രീയ പ്രചാരണങ്ങൾ നടത്തുന്നതിനെതിരെയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ മോഹൻലാൽ ശബ്ദമുയർത്തുന്നത്.രോഗങ്ങൾ ലോകം ഭയക്കുന്ന നിസ്സഹായതയാണ്. എന്നിട്ടും അലസതയും അറിവില്ലായ്മയും കൊണ്ട് രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന ദയനീയ കാഴ്ചകൾ പലപ്പോഴും നമുക്ക് ചുറ്റും കാണാം.ആരോഗ്യത്തിന്റെ കാര്യത്തിൽ വികസിതരാജ്യങ്ങളോട് കിട പിടിക്കുന്ന നമ്മുടെ മലയാളമണ്ണിൽ സർക്കാർ ആഭിമുഖ്യത്തിൽ നടന്ന ഈ പരിപാടിയിലെ പങ്കാളിത്തം ഇതുവരെ എന്തേ അറുപത് ശതമാനത്തിന് മീതേ മാത്രമായി മടിച്ചു നിന്നു?നമ്മളിൽ ചിലരെങ്കിലും കണ്ണടച്ചു കളഞ്ഞതെന്തുകൊണ്ടാണ്?
അശാസ്ത്രീയപ്രചാരകരെ മറന്നേക്കാം. പ്രതിരോധത്തേക്കാൾ മികച്ചൊരു ചികിത്സയില്ല. നമുടെ ജാഗ്രതക്കുറവ് നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കരുത്. അബദ്ധവിശ്വാസങ്ങൾ തിരുത്തപ്പെടട്ടെയെന്ന ആഹ്വാനത്തോടെയാണ് മോഹൻലാൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
രോഗങ്ങൾ, ലോകം ഭയക്കുന്ന നിസ്സഹായതയാണ്. എന്നിട്ടും അലസതയും അറിവില്ലായ്മയും കൊണ്ട് രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന ദയനീയ കാഴ്ചകൾ പലപ്പോഴും നമുക്ക് ചുറ്റും കാണാം.
ഒരു മാസമായി കേരളത്തിൽ നടന്നു വരുന്ന മീസിൽസ്-റുബെല്ല കുത്തിവെപ്പിനെ കുറിച്ച് അറിഞ്ഞിരിക്കുമല്ലോ. പത്താം മാസം മുതൽ പത്താം ക്ലാസ് വരെയുള്ള കൊച്ചു മിടുക്കന്മാരും മിടുക്കികളും മാത്രമല്ല, അവരിലൂടെ നമ്മുടെ സമൂഹം മുഴുവനാണ് ഇതിന്റെ ഗുണഭോക്താക്കൾ. ഈ പ്രായത്തിലുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒരുമിച്ച് ഒരേ സമയം കുത്തിവെപ്പ് നൽകി വലിയ പ്രതിരോധം സൃഷ്ടിച്ചാലേ ഈ രോഗാണുക്കൾ പടരുന്നത് എന്നെന്നേക്കുമായി നമുക് തടയാൻ കഴിയൂ. എന്നാൽ ആരോഗ്യത്തിന്റെ കാര്യത്തിൽ വികസിതരാജ്യങ്ങളോട് കിട പിടിക്കുന്ന നമ്മുടെ മലയാളമണ്ണിൽ സർക്കാർ ആഭിമുഖ്യത്തിൽ നടന്ന ഈ പരിപാടിയിലെ പങ്കാളിത്തം ഇതുവരെ എന്തേ അറുപത് ശതമാനത്തിന് മീതേ മാത്രമായി മടിച്ചു നിന്നു?
മരണത്തിനോ സാരമായ വൈകല്യങ്ങൾക്കോ കാരണമായേക്കാവുന്ന രണ്ട് മാരകരോഗങ്ങളെ പിഴുതെറിയാനുള്ള സുവർണാവസരത്തിന് നേരെ നമ്മളിൽ ചിലരെങ്കിലും കണ്ണടച്ചു കളഞ്ഞതെന്തുകൊണ്ടാണ്?
അശാസ്ത്രീയപ്രചാരകരെ മറന്നേക്കാം. നമ്മുടെ സമൂഹത്തിൽ നിന്നും ഈ രണ്ട് മാരകരോഗങ്ങളെ വേരോടെ പിഴുത് കളയുന്ന ഈ യജ്ഞത്തിൽ നമ്മുടെ മക്കളും പങ്കാളികളാകട്ടെ. അത് നമ്മുടെ കടമയും അവരുടെ അവകാശവുമാണ്.
പ്രതിരോധത്തേക്കാൾ മികച്ചൊരു ചികിത്സയില്ല. നമ്മുടെ ജാഗ്രതക്കുറവ് നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കരുത്. അബദ്ധവിശ്വാസങ്ങൾ തിരുത്തപ്പെടട്ടെ.