ചിങ്ങം പിറന്നപ്പോൾ ലാലേട്ടൻ എവിടെയാണെന്ന് അന്വേഷിക്കുന്ന ആരാധകർക്ക് സ്‌നേഹാശംസകൾ നേർന്ന നടൻ മോഹൻലാലിന്റെ പുതിയ ബ്ലോഗ് താഷി ദേ ലേ പുറത്തിറക്കി. ഹിമാലയ പർവതങ്ങൾക്ക് നടുവിലെ കൊച്ചുരാജ്യമായ ഭൂട്ടാനിൽ ഇരുന്നാണ് ലാലേട്ടൻ ബ്ലോഗ് കുറിച്ചത്.

നാട്ടിൽ ഇപ്പോൾ ഓണമാസം പിറന്നിരിക്കണം.മിത്താണെങ്കിലും, ശരി അതിശയോക്തിയാണെങ്കിലും ശരി ഓണം സന്തോഷത്തിന്റെ നിറങ്ങൾ കൊണ്ട് മാത്രം എഴുതിയതാണ്.ഓരോ വർഷവും നാം ജീവിക്കുന്ന കാലം മോശമാവുകയും, ഓണത്തിന്റെ ഭൂതകാലം ഭംഗിയേറിയതുമാവുകയാണ്.അങ്ങനെ ഓണത്തിന്റെ മിത്ത് ശരിയാണെന്ന് നാം കൂടുതൽ കൂടുതൽ വിശ്വസിച്ചുപോവുകയും ചെയ്യുന്നു.

ഞാൻ പൂർണമായും, സന്തോഷവാനാണ്, സന്തോഷവതിയാണ് എന്ന് തുറന്ന പറയുന്ന എത്ര പേരുണ്ട് നമുക്കൊപ്പം?എല്ലാവരും ഏതെങ്കിലും തരത്തിൽ ദുഃഖിതരായിരിക്കും.നന്മയുടെയും, സന്തോഷത്തിന്റെയും ആഘോഷമായ ഓണത്തിന്റെ സ്വന്തം നാട്ടിലും.ലോകത്ത് സന്തോഷത്തിന് മാത്രമായി ഓരു ദേശമുണ്ടോയെന്ന് ചോദിക്കുന്ന ലാലേട്ടൻ അടുത്ത കാലത്ത് വന്ന വാർത്തയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.മറ്റ് ലോകരാജ്യങ്ങളെല്ലാം, മൊത്തം ആഭ്യന്തര ഉത്പാദനം തങ്ങളുടെ ദേശത്തിന്റെ പുരോഗതിയായി കാണുമ്പോൾ ഭൂട്ടാൻ സ്വന്തം ദേശത്തിന്റെ ആനന്ദത്തെയാണ് പുരോഗതിയാണ് കണക്കാക്കുന്നത്.

ഗൗതമ ബുദ്ധനെ ആരാധിക്കുന്ന ഒരു ദേശം മുൻഗണന നൽകുന്നത് സന്തോഷത്തിന്.സ്വന്തം ജീവിതത്തിന്റെ സവിശേഷമായ ക്രമീകരണങ്ങളിലൂടെയും, വ്യത്യസ്തമായ സമീപനങ്ങളിലൂടെയും അവർ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു.എന്തുകൊണ്ടാണ് ഇവർ സന്തോഷവാന്മാരായിരിക്കുന്നതെന്നും, ഓണത്തിന്റെ ദേശമായ നാം സന്തോഷത്തിൽ നിന്ന് അകന്നിരിക്കുന്നതെങ്ങനെയെന്നും എനിക്ക് മനസ്സിലായി.

അതുപങ്കു വയ്ക്കാം അടുത്ത തവണയെന്ന വാഗ്ദാനത്തോടെയാണ് ഭൂട്ടാനീസ് ഭാഷയിൽ താഷി ദേ ലേ എന്ന് നന്മകൾ ആശംസിച്ച് മോഹൻലാൽ വിടവാങ്ങുന്നത്. നടിയെ ആക്രമിച്ച കേസടക്കം നിരവധി സാമൂഹിക പ്രശനങ്ങൾ കേരളത്തിലുണ്ടായിട്ടും, സൂപ്പർ താരം ബ്ലോഗിലൂടെ പ്രതികരിക്കാത്തതെന്തെന്ന് വിമർശനം ഉയർന്നിരുന്നു.ഏതായാലും ഓണക്കാലത്ത് ആരാധകർക്ക് ആനന്ദത്തിന്റെ നന്മകൾ നേരുകയാണ് പ്രിയ ലാലേട്ടൻ. വിവാദങ്ങളെല്ലാം മറന്ന് ഓണം ആഘോഷിക്കാൻ.