- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൂസിഫർ മണ്ടൻ തീരുമാനമാണെന്ന് എല്ലാവരും പറഞ്ഞിരുന്നത്; എന്നാൽ 16 വർഷത്തേക്കാൾ അധികമായി ഈ ആറ് മാസം കൊണ്ട് പഠിച്ചു; നന്ദി ലാലേട്ടാ എന്നെ വിശ്വസിച്ചതിന്; ലൂസിഫറിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയതറിച്ചുകൊണ്ടു പൃഥിരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; ചിത്രത്തിന്റെ ടീസർ നാളെ മമ്മൂട്ടി പുറത്തിറക്കും
പൃഥിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന ലൂസിഫർ എന്ന ചിത്രത്തിനായി ആരാധകർ മാത്രമല്ല സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൊക്കേഷനിലെ മോഹൻലാലിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. നടൻ ഷൂട്ടിങ് പൂർത്തിയാക്കിയത് അറിയിച്ചത് പൃഥിരാജ് ആണ്. റഷ്യയിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് മലയാളത്തിന്റെ പ്രിയ താരത്തിനു ഹൃദയത്തിന്റെ ഭാഷയിൽ പൃഥ്വിരാജ് നന്ദി പറഞ്ഞത്. ഇന്ന് ലാലേട്ടൻ ലൂസിഫറിനോടും സ്റ്റീഫൻ നെടുമ്പിള്ളി എന്ന കഥാപാത്രത്തോടും, വിട പറയുകയാണ്. എന്റെ മറ്റ് യാത്രകളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒന്നായിരുന്നു ഇത്. ലൂസിഫർ പോലെ വലിയ ഒരു സിനിമ സംവിധാനം ചെയ്യുക എന്ന വെല്ലുവിളി ഞാൻ ഏറ്റെടുത്തപ്പോൾ അത് മണ്ടൻ തീരുമാനമാകുമെന്നാണ് എന്റെ അഭ്യുദയകാംക്ഷികളിൽ ഭൂരിഭാഗം പേരും പറഞ്ഞിരുന്നത്. ഒരു അഭിനേതാവെന്ന നിലയിൽ സമയം നഷ്ടപ്പെടുത്തി കൊണ്ടുള്ള തീരുമാനമാണിതെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ 16 കൊല്ലത്തെ എന്റെ സിനിമാ ജീവിതത്തിൽ നിന്നു പഠിച്ചതിലും അറഞ്ഞതിലും കൂടുതൽ ഈ കഴിഞ്ഞ 6 മാസം കൊണ്ട്
പൃഥിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന ലൂസിഫർ എന്ന ചിത്രത്തിനായി ആരാധകർ മാത്രമല്ല സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൊക്കേഷനിലെ മോഹൻലാലിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. നടൻ ഷൂട്ടിങ് പൂർത്തിയാക്കിയത് അറിയിച്ചത് പൃഥിരാജ് ആണ്. റഷ്യയിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് മലയാളത്തിന്റെ പ്രിയ താരത്തിനു ഹൃദയത്തിന്റെ ഭാഷയിൽ പൃഥ്വിരാജ് നന്ദി പറഞ്ഞത്.
ഇന്ന് ലാലേട്ടൻ ലൂസിഫറിനോടും സ്റ്റീഫൻ നെടുമ്പിള്ളി എന്ന കഥാപാത്രത്തോടും, വിട പറയുകയാണ്. എന്റെ മറ്റ് യാത്രകളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒന്നായിരുന്നു ഇത്. ലൂസിഫർ പോലെ വലിയ ഒരു സിനിമ സംവിധാനം ചെയ്യുക എന്ന വെല്ലുവിളി ഞാൻ ഏറ്റെടുത്തപ്പോൾ അത് മണ്ടൻ തീരുമാനമാകുമെന്നാണ് എന്റെ അഭ്യുദയകാംക്ഷികളിൽ ഭൂരിഭാഗം പേരും പറഞ്ഞിരുന്നത്. ഒരു അഭിനേതാവെന്ന നിലയിൽ സമയം നഷ്ടപ്പെടുത്തി കൊണ്ടുള്ള തീരുമാനമാണിതെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ 16 കൊല്ലത്തെ എന്റെ സിനിമാ ജീവിതത്തിൽ നിന്നു പഠിച്ചതിലും അറഞ്ഞതിലും കൂടുതൽ ഈ കഴിഞ്ഞ 6 മാസം കൊണ്ട് ഞാൻ പഠിച്ചിട്ടുണ്ട്. പൃഥിരാജ് ഫേസ്‌ബുക്കിൽ കുറിച്ചു.
എന്നിൽ വിശ്വസിച്ച ലാലേട്ടന് നന്ദി. ലാലേട്ടനെ വെച്ചു ഈ സിനിമ ചെയ്യാൻ കഴിഞ്ഞത് എന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലാണ്, ഇനിയെത്ര സിനിമകൾ സംവിധാനം ചെയ്താലും, ഇനി ഒന്നു പോലും സംവിധാനം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും സ്റ്റീഫൻ നെടുംമ്പിള്ളി എന്ന കഥാപാത്രം എന്നെന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരിക്കും.'-പൃഥ്വി കുറിച്ചു.
ചിത്ത്രതിന്റെ ടീസർ നാളെ മമ്മൂട്ടി പുറത്തിറക്കുമെന്ന വിവരവും പൃഥ്വിരാജ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പതിമൂന്നാം തിയ്യതി രാവിലെ ഒമ്പത് മണിക്കാണ് ടീസർ പുറത്തുവിടുന്നത്.
മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.മോഹൻലാലിന്റെ സഹോദരനായി ടൊവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും കൈകാര്യം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. പ്രധാനപ്പെട്ട സ്ത്രീ കഥാപാത്ര വേഷങ്ങളിൽ മഞ്ജു വാരിയർ, മംമ്ത മോഹൻദാസ്, സാനിയ ഇയ്യപ്പൻ എന്നിവരാണ് എത്തുന്നത്. വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ബോളിവുഡ് താരം വിവേക് ഒബ്രോയ് ആണ് ലൂസിഫറിൽ വില്ലൻ. അദ്ദേഹത്തിന്റെ മലയാള അരങ്ങേറ്റം കൂടിയാണിത്. 16 വർഷങ്ങൾക്കുശേഷമാണ് മോഹൻലാലും വിവേകും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത 2002 ൽ പുറത്തിറങ്ങിയ കമ്പനിയിൽ വിവേക് അഭിനയിച്ചിരുന്നു. ബോളിവുഡിലെ വിവേകിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.
നേരത്തെ ലൂസിഫറിന്റെ റീലീസ് തിയ്യതി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പുറത്തുവിട്ടിരുന്നു. അടുത്ത മാർച്ച് 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക
തിരുവനന്തപുരം, വാഗമൺ, വണ്ടിപ്പെരിയാർ, എറണാകുളം, ബംഗളൂരു, ദുബായ്, ലക്ഷദ്വീപ്, റഷ്യ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.