'ഇത്രയും തിരക്കേറിയ നടൻ, എല്ലാം മാറ്റിവച്ച് തന്റെ സ്വപ്നത്തെ സാക്ഷാത്കരിക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുകയാണ്. രാജുവിന് പിറന്നാൾ ആശംസകൾ, നേർന്ന് മോഹൻലാൽ. തന്റെ ആദ്യ സംവിധാന സംരഭത്തിൽ മുഴുകിയിരിക്കുന്ന സൂപ്പർ നടന് വേറിട്ട സർപ്രൈസ് പിറന്നാൾ വിരുന്നൊരുക്കിയാണ് ലൂസിഫർ ടീമെത്തിയത്.

ലൂസിഫറിന്റെ സംവിധായകനും അമരക്കാരനായ പൃഥിക്ക് മോഹൻലാലും മുരളി ഗോപിയും ആന്റണി പെരുമ്പാവൂരും സുജിത്ത് വാസുദേവും അണിയറപ്രവർത്തകരും പിറന്നാൾ ആശംസകൾ നേരുന്ന ഒരു വീഡിയോ ആണ് ഇന്ന് തന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെ മോഹൻലാൽ റിലീസ് ചെയ്തിരിക്കുന്നത്.

ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ മുഹൂർത്തങ്ങളെല്ലാം കോർത്തിണക്കിയ കൊളാഷുകളാലും സമ്പന്നമാണ് വീഡിയോ. ''സിനിമാ ജീവിതത്തിലെ നാഴികക്കല്ലാകാൻ പോകുന്ന ഒരു ധർമത്തിലാണ് രാജു ഇപ്പോൾ. ലൂസിഫർ എന്ന സിനിമ തന്നെയാണ് ആ നാഴികക്കല്ല്. ഇത്രയും തിരക്കേറിയ നടൻ, എല്ലാം മാറ്റിവച്ച് തന്റെ സ്വപ്നത്തെ സാക്ഷാത്കരിക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുകയാണ്. രാജുവിന് പിറന്നാൾ ആശംസകൾ. ജീവിതത്തിൽ എന്നും ഓർക്കാവുന്ന പിറന്നാൾ ആകട്ടെയെന്ന് ഞാനാശംസിക്കുന്നു,'' മോഹൻലാൽ പറയുന്നു.കൂടാതെ സെറ്റിലെ എല്ലാവരും നടന് ആശംസകൾ അറിയിക്കുന്നുണ്ട്.