ദുബൈ: ദുബായിലെ ബുർജീൽ മെഡിസിറ്റിയിൽ ഡോ. ഷംസീർ വിപിയെ കാണാൻ എത്തി മോഹൻലാൽ.കഴിഞ്ഞ വർഷം രാജ്യാന്തര നഴ്സസ് ദിനത്തിൽ യുഎഇയിലെ കോവിഡ് മുന്നണിപ്പോരാളികൾക്ക് അഭിവാദ്യം അർപ്പിക്കാൻ ഫോൺ വിളിച്ചപ്പോഴാണ് ഇനി യുഎഇയിലെത്തുമ്പോൾ തങ്ങളെ കാണാൻ വരാമോ എന്ന് നഴ്സുമാർ ചോദിച്ചത്. വരാമെന്ന് വാക്കു നൽകിയ മോഹൻലാൽ ഇത്തവണ യുഎഇയിലെത്തിയപ്പോൾ അത് പാലിക്കുകയായിരുന്നു.

വിപിഎസ് ബുർജീലെ മെഡിക്കൽ സിറ്റിയിലെത്തിയ മോഹൻലാൽ നഴ്സുമാരെ നേരിൽ കണ്ട് സംസാരിച്ചു.സുഹൃത്ത് സമീർഹംസയും കൂടെ ഉണ്ടായിരുന്നു. ഇതിനൊപ്പം തന്നെ വൈറലാവുകയാണ് മെഡിസിറ്റിയിലേക്കുള്ള മോഹൻലാലിന്റെ മാസ് എൻട്രിയുടെ വീഡിയോ.റോൾസ് റോയ്‌സ് ഗോസ്റ്റിലാണ് താരം എത്തിയത്

 
 
 
View this post on Instagram

A post shared by Mohanlal (@mohanlal)