ഞ്ജു വാര്യരെയും ഇന്ദ്രജിത്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മോഹൻലാലിന്റെ' ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. കഴിഞ്ഞദിവസം കൊച്ചി ലുലു മാളിൽ ടീസർ ലോഞ്ചിങ് നടന്നിരുന്നെങ്കിലും ഇന്നാണ് ടീസർ സോഷ്യൽമീഡിയയിലൂടെ പുറത്തിറങ്ങുന്നത്.

മീനുക്കുട്ടി എന്ന മോഹൻലാൽ ആരാധികയായാണ് മഞ്ജു വാര്യർ ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയുടെ ടീസറിൽ മോഹൻലാലിന് മഞ്ജു വാര്യർ നൽകുന്ന ഫ്‌ളയിങ് കിസ്സ് എല്ലാ മലയാളികൾക്കും വേണ്ടി 'മോഹൻലാലി 'ലെ കഥാപാത്രം മീനുക്കുട്ടി നൽകുന്ന ആദരവാണെന്ന് മഞ്ജു വാര്യർ ടീസർ ലോഞ്ചിൽ പങ്കെടുത്ത് പറഞ്ഞിരുന്നു.മോഹൻലാൽ ചിത്രമായ പടയണി എന്ന ചിത്രത്തിലൂടെ താൻ അഭിനയരംഗത്ത് എത്തിയതെന്ന് ഇന്ദ്രജിത്ത്. മോഹൻലാലിന്റെ കുട്ടിക്കാലത്തെ വേഷമായിരുന്നു അത്. ഇപ്പോൾ പ്രശസ്തമായ സേതുമാധവന്റെ വേഷത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

മഞ്ജു വാര്യർക്കു പുറമേ ഇന്ദ്രജിത്ത് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയാണ് ചിത്രത്തിന്റെ ഇൻട്രോ സോംഗ് പാടിയിരിക്കുന്നത്.