- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൺഗ്ലാസ് ഉപേക്ഷിച്ച് പെർഫെക്ട് ലുക്കിൽ മോഹൻലാൽ; കുടുംബത്തോടും സുഹൃത്തുക്കളോടൊപ്പം അവധി ദിവസങ്ങൾ ആഘോഷിക്കുന്ന മോഹൻലാലിന്റെ ചിത്രം വൈറലാകുന്നു
ഒടിയൻ എന്ന സിനിമയ്ക്ക് വേണ്ടി ചെറുപ്പം വീണ്ടെടുത്ത് മോഹൻ ലാൽ വരുന്നു എന്നറിഞ്ഞപ്പോൾ മുതൽ ആരാധകർ കാത്തിരിപ്പിലായിരുന്നു. ലാലേട്ടന്റെ പുതിയ മേക്ക് ഓവർ കാണാൻ. കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ കൊച്ചിയിലെത്തി. വണ്ണം പാതി കുറച്ച് പെർഫക്ട് ലുക്കിലെത്തിയ ലാലേട്ടൻ ബെനിയനും സൺഗ്ലാസും വച്ചായിരുന്നു ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മൈ ജി മൈ ജെനറേഷൻ ഡിജിറ്റൽ ഹബ്ബ് ഷോറൂമിന്റെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു അദ്ദേഹം. വൻ ജനാവലിയാണ് താരത്തെ കാണാൻ തടിച്ചുകൂടിയിരുന്നത്. എന്നാൽ ലാലേട്ടൻ സൺഗ്ലാസ് വെച്ചത് ആരാധകരെ നിരാശപ്പെടുത്തി. ഇതോടെ ലാലേട്ടന്റെ കണ്ണടയായിരുന്നു സമൂഹമാധ്യമങ്ങളിലെ ചർച്ച. പുത്തൻ മേക്കോവറിൽ മോഹൻലാലിന്റെ കണ്ണുകൾ കാണാൻ ആരാധകർ കൊതിച്ചു. പൊതുവേദികളിലൊന്നും മോഹൻലാലിനെ സൺഗ്ലാസ് ധരിച്ച് ഏറെയൊന്നും ആരും കണ്ടിട്ടില്ല. പ്രിയതാരത്തിന്റെ കണ്ണുകൾ കാണാൻ ആരാധകരിൽ പലർക്കും അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ സൺഗ്ലാസ് ഒഴിവാക്കി പ്ലെയിൻ ഗ്ലാസ് ധരിച്ച് നിൽക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ വൈറലാകുന്നു. ആരാധകർക്ക് പ
ഒടിയൻ എന്ന സിനിമയ്ക്ക് വേണ്ടി ചെറുപ്പം വീണ്ടെടുത്ത് മോഹൻ ലാൽ വരുന്നു എന്നറിഞ്ഞപ്പോൾ മുതൽ ആരാധകർ കാത്തിരിപ്പിലായിരുന്നു. ലാലേട്ടന്റെ പുതിയ മേക്ക് ഓവർ കാണാൻ. കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ കൊച്ചിയിലെത്തി. വണ്ണം പാതി കുറച്ച് പെർഫക്ട് ലുക്കിലെത്തിയ ലാലേട്ടൻ ബെനിയനും സൺഗ്ലാസും വച്ചായിരുന്നു ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.
മൈ ജി മൈ ജെനറേഷൻ ഡിജിറ്റൽ ഹബ്ബ് ഷോറൂമിന്റെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു അദ്ദേഹം. വൻ ജനാവലിയാണ് താരത്തെ കാണാൻ തടിച്ചുകൂടിയിരുന്നത്. എന്നാൽ ലാലേട്ടൻ സൺഗ്ലാസ് വെച്ചത് ആരാധകരെ നിരാശപ്പെടുത്തി. ഇതോടെ ലാലേട്ടന്റെ കണ്ണടയായിരുന്നു സമൂഹമാധ്യമങ്ങളിലെ ചർച്ച. പുത്തൻ മേക്കോവറിൽ മോഹൻലാലിന്റെ കണ്ണുകൾ കാണാൻ ആരാധകർ കൊതിച്ചു.
പൊതുവേദികളിലൊന്നും മോഹൻലാലിനെ സൺഗ്ലാസ് ധരിച്ച് ഏറെയൊന്നും ആരും കണ്ടിട്ടില്ല. പ്രിയതാരത്തിന്റെ കണ്ണുകൾ കാണാൻ ആരാധകരിൽ പലർക്കും അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ സൺഗ്ലാസ് ഒഴിവാക്കി പ്ലെയിൻ ഗ്ലാസ് ധരിച്ച് നിൽക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ വൈറലാകുന്നു. ആരാധകർക്ക് പ്രിയതാരത്തിന്റെ കണ്ണുകൾ ഈ ചിത്രങ്ങളിൽ വ്യക്തമായി കാണാം.
കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് പറന്ന ലാൽ കുടുംബത്തോടും സുഹൃത്തുക്കളോടൊപ്പം അവധി ദിവസങ്ങൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സുചിത്ര, പ്രണവ്, സംവിധായകൻ പ്രിയദർശൻ എന്നിവരും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു.