- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണമാസ് ലുക്കിൽ ലാലേട്ടന്റെ പുതിയ ചിത്രം; അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ലുക്കുമായി മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്; വൈറലായി മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റും ലുക്കും
മുംബൈ: സോഷ്യൽ മീഡിയയിൽ ഇപ്പോൾ മോഹൻലാലാണ് താരം. നവാഗതനായ സാജു തോമസിന്റെ തിരക്കഥയിൽ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒടിയനിലെ മേക്ക് ഓവറിനുശേഷം വീണ്ടും ഞെട്ടിക്കുന്ന ലുക്കുമായാണ് ചിത്രത്തിൽ താരമെത്തുന്നത്.ഷൂട്ടിങ് മുംബൈയിൽ പുരോഗമിക്കുകയാണ്.വ്യത്യസ്ത ഗെറ്റപ്പിൽ മോഹൻലാലെത്തുന്ന ചിത്രത്തിന്റെ മേക്കപ്പ് സറ്റൈലിസ്റ്റ് സെറീന ടെക്സീറയാണ്. ത്രീ ഇഡിയറ്റ്സ്, രംഗ ദേ ബസന്തി തുടങ്ങിയ ചിത്രങ്ങളിലെ മേക്കപ്പ് സ്‌റ്റൈലിസ്റ്റ് ആയിരുന്നു സെറീന. തന്റെ ഫേസ് ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം സായി കുമാർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, അനുശ്രീ, പാർവ്വതി നായർ എന്നിവരും അഭിനയിക്കും.മുംബൈ, സതര, മംഗോളിയ, തായ്ലാൻഡ് എന്നിവിടങ്ങളിൽ ചിത്രീകരണം നടത്താൻ ഉദ്ദേശിക്കുന്ന ചിത്രം മെയ് 4 ന് റിലീസ് ചെയ്യാൻ ആണ് പദ്ധതി. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സാജു തോമസായിരിക്കും പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക
മുംബൈ: സോഷ്യൽ മീഡിയയിൽ ഇപ്പോൾ മോഹൻലാലാണ് താരം. നവാഗതനായ സാജു തോമസിന്റെ തിരക്കഥയിൽ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഒടിയനിലെ മേക്ക് ഓവറിനുശേഷം വീണ്ടും ഞെട്ടിക്കുന്ന ലുക്കുമായാണ് ചിത്രത്തിൽ താരമെത്തുന്നത്.ഷൂട്ടിങ് മുംബൈയിൽ പുരോഗമിക്കുകയാണ്.വ്യത്യസ്ത ഗെറ്റപ്പിൽ മോഹൻലാലെത്തുന്ന ചിത്രത്തിന്റെ മേക്കപ്പ് സറ്റൈലിസ്റ്റ് സെറീന ടെക്സീറയാണ്. ത്രീ ഇഡിയറ്റ്സ്, രംഗ ദേ ബസന്തി തുടങ്ങിയ ചിത്രങ്ങളിലെ മേക്കപ്പ് സ്‌റ്റൈലിസ്റ്റ് ആയിരുന്നു സെറീന.
തന്റെ ഫേസ് ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം സായി കുമാർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, അനുശ്രീ, പാർവ്വതി നായർ എന്നിവരും അഭിനയിക്കും.മുംബൈ, സതര, മംഗോളിയ, തായ്ലാൻഡ് എന്നിവിടങ്ങളിൽ ചിത്രീകരണം നടത്താൻ ഉദ്ദേശിക്കുന്ന ചിത്രം മെയ് 4 ന് റിലീസ് ചെയ്യാൻ ആണ് പദ്ധതി.
ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സാജു തോമസായിരിക്കും പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. മൂൺഷോട്ട് എന്റർടെയിന്റ്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ജോൺ തോമസം മിബു ജോസ് നെറ്റിക്കാടനുമാണ്.