കൊച്ചി: ഒടിയൻ ലുക്കിൽ ആദ്യമായി മോഹൻലാൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലെ മൈജി ഷോറും ഉദ്ഘാടനത്തിനാണ്. മോഹൻലാൽ നീല ടീഷർട്ടും ഷെയഡ് ഗ്ലാസുംഅണിഞ്ഞാണ് താരം എത്തിയത്. ഒടിയൻ ലുക്കിൽ ശരീരഭാരം കുറച്ചും മീശയില്ലാതെയും എത്തിയ മോഹൻലാലിനെ കാണാൻ വലിയ ജനക്കൂട്ടവും എത്തിയിരുന്നു.

ഈ പരിപാടിയിൽ മോഹൻലാൽ കുടവയർ പുറത്തുകാണാതിരിക്കാൻ ടീഷർട്ടിന് അടിയിൽ ബെൽറ്റിട്ടെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം. മോഹൻലാൽ ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതിനിടയാണ് ആഫോട്ടോയിൽ മറ്റൊരു ചർച്ച കൂടി നടക്കുന്നത്.

മോഹൻലാലിന്റെ വാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. മോഹൻലാലിന്റെ തന്നെ സിനിമ ഡയലോഗിലെ കാർട്ടിയറല്ല വാച്ച് ലോകോത്തര കമ്പനികളിലൊന്നായ ഹുബ്ലോട്ട് ക്ലാസിക് വാച്ചുകളീലെ ഫ്യൂഷൻ ബ്ല്യൂ എന്ന മോഡലാണു മോഹൻലാൽ കെട്ടിയിരുന്നത്. ഏകദേശം 7.61 ലക്ഷം രൂപ വരും വാച്ചിനു ഈ വാച്ച് കേരളത്തിൽ തന്നെ ഉപയോഗിക്കുന്നവർ വിരളമായിരിക്കും.